ഇലക്കറിയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്ന വിളയാണ് ചീര. നമ്മുടെ കാലാവസ്ഥയും മണ്ണും ചീരക്കൃഷിക്ക് തീര്‍ത്തും അനുയോജ്യം. ഒരുസെന്റ് സ്ഥലത്ത് ചീര കൃഷിചെയ്താല്‍ത്തന്നെ ഒരു കുടുംബത്തിനുവേണ്ട ഇലക്കറി സുലഭമായി ലഭിക്കും.
ഇന്ന് വിപണിയില്‍ ലഭിക്കുന്ന ചീര വിഷലിപ്തമായ കീടനാശിനികള്‍ ധാരാളമായി ഉപയോഗിച്ച് കൃഷിചെയ്യുന്നതാണെന്ന തിരിച്ചറിവ് ചീരക്കൃഷിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നു.
ഒരുസെന്റ് സ്ഥലത്ത് ചീര കൃഷിചെയ്യാന്‍ അഞ്ചുഗ്രാം വിത്ത് മതി. ചെടിച്ചട്ടിയിലോ തവാരണകളിലോ തൈകളുണ്ടാക്കി പറിച്ചുനടുന്നതാണ് ഉത്തമം.
ഒരുസെന്റ് സ്ഥലത്ത് ചീര കൃഷിചെയ്യാന്‍ അഞ്ചുഗ്രാം വിത്ത് മതി. ചെടിച്ചട്ടിയിലോ തവാരണകളിലോ തൈകളുണ്ടാക്കി പറിച്ചുനടുന്നതാണ് ഉത്തമം.
ചീരവിത്ത് റവയുമായി ചേര്‍ത്തുവേണം വിതയ്ക്കാന്‍. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാനാണിങ്ങനെ ചെയ്യുന്നത്. മൂന്നാഴ്ച പ്രായമായ ചീരത്തൈകള്‍ പറിച്ചുനടാം. നടാനുള്ള സ്ഥലം രണ്ടോ മൂന്നോ പ്രാവശ്യം നന്നായി കിളച്ചുമറിച്ച് നിരപ്പാക്കണം. സെന്റിന് 200 കിലോഗ്രാം ചാണകവളമോ മണ്ണിരക്കമ്പോസ്റ്റോ അടിവളമായി നല്‍കാം. ഒപ്പം അര കിലോഗ്രാം യൂറിയയും ഒന്നേകാല്‍ കിലോഗ്രാം എല്ലുപൊടിയും 300 ഗ്രാം പൊട്ടാഷും ചേര്‍ക്കണം.
ഒരടി വീതിയും അരയടി താഴ്ചയുമുള്ള ചാലുകള്‍ ഒന്നരയടി അകലത്തിലായി എടുത്തുവേണം ചീരത്തൈകള്‍ പറിച്ചുനടാന്‍. രണ്ടു ചീരത്തൈകള്‍ തമ്മില്‍ അരയടിയെങ്കിലും അകലം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പറിച്ചുനട്ട് 25 ദിവസത്തിനകം ചീര മുറിച്ചെടുക്കാം.
ഓരോ വിളവെടുപ്പിനുശേഷവും അല്പം ചാണകവളവും 10 ഗ്രാം യൂറിയയും ചേര്‍ത്ത് മണ്ണ് കൂട്ടിക്കൊടുക്കണം. അപായരഹിതവും ചെലവു കുറഞ്ഞതുമായ ജൈവ കീട-കുമിള്‍നാശിനികളാണ് ചീരയിലെ ശത്രുപക്ഷത്തെ അകറ്റുവാനായി തിരഞ്ഞെടുക്കേണ്ടത്.
ഗോമൂത്രവും കാന്താരിമുളകും ചേര്‍ത്ത് മൃദുലശരീരമുള്ള ഇലതീനിപ്പുഴുക്കളെ നശിപ്പിക്കാം. ഇതിനായി 100 മില്ലി ഗോമൂത്രം ഒരുലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചതില്‍ മൂന്നുഗ്രാം കാന്താരി മുളക് അരച്ചുചേര്‍ത്താണ് തളിക്കേണ്ടത്.
ചീരക്കൃഷിയിലെ പ്രധാന പ്രശ്‌നമായ ഇലപ്പുള്ളിരോഗം വരാതെ സംരക്ഷിക്കാനും ഒരു വിദ്യയുണ്ട്. 40 ഗ്രാം പാല്‍ക്കായം 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. ഇതില്‍ എട്ടുഗ്രാം സോഡാപ്പൊടിയും 32 ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കലര്‍ത്താം. ഈ ലായനി അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും തളിച്ചാല്‍ ഇലപ്പുള്ളിരോഗത്തെ പടിക്കുപുറത്തു നിര്‍ത്താമെന്നത് കര്‍ഷകരുടെ സ്വന്തം അനുഭവം. പച്ചച്ചീരത്തൈകള്‍ ഇടകലര്‍ത്തി നടുന്നതും ഗുണം ചെയ്യും.
വിവിധയിനം ചീരകൾ
പെരുഞ്ചീര (ചില്ലി) Aripolisis, Purple goose foot. വെളുത്തതും, ഇളം ചുവപ്പുള്ളതും, ചെറിയതും എന്ന് മൂന്നുവിധമുണ്ട്.
ചെറുചീര (പറമ്പുചീര, ചാണച്ചീര, തണ്ഡുലീയം, പുനർമ്മുരിങ്ങ)
കുപ്പച്ചീര (വാസ്തൂകം, വാസ്തുച്ചീര, ചക്രവർത്തിച്ചീര) Amaranthus viridis, Green Amaranth, എന്ന ആംഗലേയ നാമം. ഇത് വലിയതെന്നും ചെറിയതെന്നും രണ്ടു തരമുണ്ട്. വലിയതിന് അല്പം ചുവപ്പു നിറമാണ്, ഗൌഡവാസ്തൂകം എന്ന സംസ്കൃതനാമം.
മുള്ളന്ചീര Amaranthus spinosus, Prickly Amaranth.
ചെഞ്ചീര (പാലക്യ, പാലംക്യ, നെയ്ച്ചീര) S. oleracea എന്ന് ലത്തീൻ നാമം, Common spinach എന്ന് ആംഗലേയ നാമം.
ചെഞ്ചീര (പാലക്യ, പാലംക്യ, നെയ്ച്ചീര) S. oleracea എന്ന് ലത്തീൻ നാമം, Common spinach എന്ന് ആംഗലേയ നാമം.
പാലംക്യശാഖ Beta vulgaris എന്ന ലത്തീൻ നാമം, Garden beet, Common beet എന്ന ആംഗലേയ നാമം. പ്രകൃത്യാ മദ്ധ്യധരണ്യാഴിയുടെ സമീപത്ത് ഉണ്ടാകുന്ന ഇതിൽ വെളുത്തതെന്നും ചുവന്നതെന്നും രണ്ട് വകഭേദങ്ങളുണ്ട്. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലും കൃഷി ചെയ്തുവരുന്നു.
പാലക്. ഉത്തരേന്ത്യൻ ചീര. പാകം ചെയ്ത് ഭക്ഷിക്കാവുന്നതും, പച്ചക്കറി ഇനത്തിൽ പെടുന്നതുമായ ഒരു സസ്യമാണ് പാലക് എന്ന് പറയുന്നത്. ഉത്തരേന്ത്യൻ ഡിഷുകളിലെ പ്രധാന ഇനമാണ്.
വളശച്ചീര (ഉപോദകാ) Basella alba(വെളുപ്പ്), B. rubra(ചുവപ്പ്), B. lucida(ക്ഷുദ്ര ഉപേദകാ), B. cordifolia (വനജഉപേദകാ) എന്ന് ശാസ്ത്രനാമങ്ങൾ. ഇവ കൂടാതെ മൂലപോതികാ എന്നൊരു തരവും ദുർലഭമായി കാണുന്നു. Indian spinach, Malabar night shade എന്ന ആംഗലേയ നാമങ്ങൾ.
കളംബീ എന്ന പേരിലറിയപ്പെടുന്ന വലിയ വളശച്ചീരയ്ക്ക് Ipomia aquatica എന്ന് ശാസ്ത്രനാമം.
കാട്ടുവളശച്ചീര Briophyllum calcinum എന്നൊരു ഇനത്തെപ്പറ്റിയും അഷ്ടാംഗഹൃദയത്തിൽ പ്രതിപാദിച്ചിട്ടുണ്ട്
നീർച്ചീര (ചുച്ചു, ചഞ്ചു) Corchorus acutangularis എന്ന് ശാസ്ത്രനാമം. സാധാരണം, ചെറിയത്, വലിയത് എന്ന് മൂന്നു തരമുണ്ട്.
മധുരച്ചീര (മാർഷം, മാരിഷം) Amaranthus oleraceus, A. tricolor, വെളുത്തതും ചുവന്നതും എന്ന് രണ്ടു തരമുണ്ട്.
തോട്ടച്ചീര (യവശാകം, തോട്ടക്കൂര, ക്ഷേത്രവാസ്തൂകം) Amaranthus gangeticus, Country green.
ഉപ്പുചീര (ലോണീകം, ഉപ്പൂറ്റി, പരപ്പുക്കീരൈ, ഉപ്പുക്കീരൈ) Portulaca oleracea, Common Indian parselane. ഉപ്പുചീര വലുതെന്നും(ബൃഹല്ലോണി, രാജഘോളികാ) ചെറുതെന്നും(ക്ഷുദ്രലോണി) രണ്ട് തരമുണ്ട്.

രോഗങ്ങൾ / കീടങ്ങൾ
ചുവന്ന ചീരയിൽ കാണപ്പെടുന്ന പ്രധാന രോഗമാണ് ഇലപ്പുള്ളി രോഗം. ഇതിന്റെ ആദ്യ ലക്ഷണമായി ഇലകളിൽ പുള്ളിക്കുത്തുകൾ ഉണ്ടാകുന്നു. ക്രമേണ ഇലകൾ മുഴുവനും ദ്രവിക്കുകയും താമസിയാതെ ചെടി മുഴുവനും നശിക്കുകയും ചെയ്യുന്നു. പക്ഷേ പച്ച നിറത്തിൽ ഇലകളുള്ള ചീരയ്ക്ക് ഈ രോഗത്തെ ചെറുക്കുന്നതിനുള്ള ശക്തിയുള്ളതിനാൽ ഈ രോഗം ഉണ്ടാകുന്നില്ല. അതിനാൽ രണ്ടിനങ്ങളും ഇടകലർത്തി നടുന്നത് ഒരു പരിധിവരെ ഈ രോഗത്തെ ചെറുക്കുന്നതിന് ഉപകരിക്കും. കഴിവതും ചെടികൾ നനയ്ക്കുന്നത് മൺ|പരപ്പിലൂടെ ആയാൽ ഈ രോഗത്തെ ഒരു പരിധിവരെ അകറ്റി നിർത്തുന്നതിന് ഉപകരിക്കും. ഡൈത്തേൺ എം-45 എന്ന രാസകീടനാശിനി വെള്ളത്തിൽ കലക്കി ചെടി മുഴുവൻ നനയത്തക്കവിധം തളിക്കുകയും; പാൽകായം സോഡാപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ വെള്ളത്തിൽ കലക്കി ഉപയോഗിക്കുകയുമാവാം. [1]
ഉപയോഗങ്ങൾ

ഇലക്കറി
വാതസംബന്ധിയായ അസുഖങ്ങൾ
മൂത്രാശയ രോഗങ്ങൾ
കുട്ടികളിൽ അജീർണ്ണം ശമിപ്പിക്കും
ശുക്ലവർദ്ധകം
മലബന്ധം ശമിപ്പിക്കും
ത്വക് രോഗങ്ങൾ ശമിപ്പിക്കും
നേത്രരോഗങ്ങൾ
വാതസംബന്ധിയായ അസുഖങ്ങൾ
മൂത്രാശയ രോഗങ്ങൾ
കുട്ടികളിൽ അജീർണ്ണം ശമിപ്പിക്കും
ശുക്ലവർദ്ധകം
മലബന്ധം ശമിപ്പിക്കും
ത്വക് രോഗങ്ങൾ ശമിപ്പിക്കും
നേത്രരോഗങ്ങൾ
പോഷകമൂല്യം
ചീര, പാകം ചെയ്യാതെ
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 20 kcal 100 kJ
അന്നജം 3.6 g
- പഞ്ചസാരകൾ 0.4 g
- ഭക്ഷ്യനാരുകൾ 2.2 g
Fat 0.4 g
പ്രോട്ടീൻ 2.9 g
ജീവകം എ equiv. 469 μg 52%
- β-കരോട്ടീൻ 5626 μg 52%
Folate (ജീവകം B9) 194 μg 49%
ജീവകം സി 28 mg 47%
ജീവകം ഇ 2 mg 13%
ജീവകം കെ 483 μg 460%
കാൽസ്യം 99 mg 10%
ഇരുമ്പ് 2.7 mg 22%.
ചീര, പാകം ചെയ്യാതെ
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 20 kcal 100 kJ
അന്നജം 3.6 g
- പഞ്ചസാരകൾ 0.4 g
- ഭക്ഷ്യനാരുകൾ 2.2 g
Fat 0.4 g
പ്രോട്ടീൻ 2.9 g
ജീവകം എ equiv. 469 μg 52%
- β-കരോട്ടീൻ 5626 μg 52%
Folate (ജീവകം B9) 194 μg 49%
ജീവകം സി 28 mg 47%
ജീവകം ഇ 2 mg 13%
ജീവകം കെ 483 μg 460%
കാൽസ്യം 99 mg 10%
ഇരുമ്പ് 2.7 mg 22%.
written by sayed bava
No comments:
Post a Comment