ഇന്നത്തെ വിളവെടുപ്പിനൊപ്പം എന്റെ കൃഷി രീതിയും ......
മണ്ണ് ചകിരിചോറ് കമ്പോസ്റ്റ് ഇവ 2:1:1 അനുപാതത്തിൽ ജൈവ രീതിയിൽ മണ്ണ് ഒരുക്കി മികച്ച വിത്തിനങ്ങൾ നടുന്നു. ചാണക സ്ലറി, ഗോമൂത്രം തുടങ്ങിയ പരമ്പരാഗത വളകൂട്ടുകൾക്കൊപ്പം പുതിയ തരം വളങ്ങളായ ഫിഷ് അമീനോ, എഗ്ഗ് അമീനോ ആസിഡുകളും, ജീവാണുകളായ സ്യൂഡോമോണസ്, ട്രൈക്കോഡർമ എന്നിവയും ചെടികളുടെ വളർച്ചക്കും രോഗപ്രതിരോധത്തിനുമായി നൽകുന്നു. അതോടൊപ്പം വേപ്പെണ്ണ ചേർന്നതോ ഗോമൂത്രം അടങ്ങിയതോആയ ഏതെങ്കിലും ഒരു ജൈവ കീടനാശിനിയും ആഴ്ചയിൽ ഒരിക്കൽ തളിക്കുന്നു .കൃത്യമായ time table ൽ ആഴ്ചയിലെ ഓരോ ദിവസവും ഇവയെല്ലാം മാറി മാറി നൽകുന്നു .
തിങ്കൾ - Egg/fish amino acid
ബുധൻ - ജൈവ കീടനാശിനി
വ്യാഴം - ജൈവസ്ലറി
ശനി - സ്യൂഡോമോണസ് Spray
കൂടാതെ മാസത്തിൽ ഒരിക്കൽ കുമ്മായവും ആഴ്ചയിൽ കുറഞ്ഞത് രണ്ടു തവണ പുകയിടുകയും ചെയ്യുന്നു.
ആറ് വർഷമായി സവാള വർഗങ്ങളും ഉരുളകിഴങ്ങുമല്ലാതെ മറ്റൊന്നും പുറത്തുനിന്നും വാങ്ങേണ്ടി വന്നിട്ടില്ല.ancy augustine

No comments:
Post a Comment