Sunday, February 5, 2017

tomato powder

തക്കാളി ഉണക്കിപ്പൊടിച്ച്‌ കറികളില്‍ ചേര്‍ക്കാം ......
വീട്ടുവളപ്പില്‍ ധാരാളം തക്കാളിയുണ്ടാക്കുന്നവര്‍ക്ക് കേടാകാതെ സൂക്ഷിക്കാന്‍ ഇതാ ഒരു മാര്‍ഗം. തക്കാളി ഉണക്കിപ്പൊടിച്ചു സൂക്ഷിക്കാം.
100 ഗ്രാം തക്കാളിക്ക് പകരം കറികളില്‍ 5 ഗ്രാം തക്കാളി പൗഡര്‍ ചേര്‍ത്തു നോക്കൂ
തക്കാളി ഉണക്കിപ്പൊടിച്ചു സൂക്ഷിക്കാനുള്ള വിദ്യകള്‍
1. തക്കാളിപ്പഴം കഴുകി മസ്ലിന്‍ തുണിയുപയോഗിച്ച് തുടച്ച് കഷണങ്ങളായി കുറുകെ മുറിക്കുക
2. തടി കൊണ്ടുള്ള ട്രേയിലോ ഷീറ്റിലോ നിരത്തിയിട്ട് വെയിലത്ത് നന്നായി ഉണക്കുക
3. ഉണങ്ങിയ തക്കാളി സുഷിരങ്ങളിട്ട കവറില്‍ നിറച്ച് സൂക്ഷിക്കുകയോ പൗഡറാക്കുകയോ ചെയ്യാം
ഒരു കിലോ തക്കാളി പൊടിയാക്കുമ്പോള്‍ 50 ഗ്രാമായി ചുരുങ്ങും.
മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്നോജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തക്കാളി ജ്യൂസ്, കെച്ചപ്പ്, സോസ്, പേസ്റ്റ് എന്നിവയിലുണ്ടാക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുണ്ട്. 0821 2514534 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടാം
sisily abraham

No comments:

Post a Comment