Wednesday, February 1, 2017

chemeen biryani

ഇന്ന് ഒരു കൊഞ്ച് ( ചെമ്മീൻ ) ബിരിയാണിയാ ഉണ്ടാക്കിയത് സലാഡും നാരങ്ങാ അച്ചാറും പപ്പടവും ഉണ്ട്.കഴുകി വൃത്തിയാക്കിയ കൊ ഞ്ചിൽ ഉപ്പ് മുളക് മല്ലി മഞ്ഞൾ കുരുമുളക് എന്നീപൊടികൾ അൽപം നാരങ്ങാ നീരും ചേർത്ത് 1/2 മണിയ്ക്കൂർ ഫ്റിഡ്ജിൽ വച്ചു അതിനുശേഷം അത് വറുത്തു മാറ്റിവച്ചു.
റയിസ് വെള്ളം തിളച്ചപ്പോൾ ബസുമതിഅരി പട്ട ഗ്രാമ്പു തക്കോലം ഒരുസ്പൂൺ നെയ്യ് രണ്ടു രംബഇല എന്നിവ ചേർത്തു അരി വെന്തപ്പോൾ അത് ഉൌറ്റി.
പാനിൽ നെയ്യ് ഒഴിച്ചു അണ്ടിപരിപ്പും മുന്തിരിയും വറുത്തു ചെറുതായി അരിഞ്ഞ സാവാള വറുത്തു കോരി അതിൽ സാവാള വഴറ്റി കൊച്ചുഉള്ളി വെളുത്തുഉള്ളി ഇഞ്ചി പച്ചമുളക് ഇവചതച്ചു ചേർത്തു വഴറ്റി അതിൽ മുളക് മഞ്ഞൾ ഉപ്പ് മല്ലി ഗരംമസാല പൊടികൾ ചേർത്ത് പച്ചമണംമാറുമ്പോൾ അൽപം വെള്ളം ചേർത്തു തിളച്ചുകുറുകുമ്പോൾ വറുത്തു വച്ച കൊഞ്ചു ചേർക്കുക മസാല റെഡി
റയിസിൽ മസാല മിക്സുചെയ്ത് അണ്ടിപരിപ്പും മുന്തിരുയും വറുത്ത സാവാളയും മല്ലി ഇലയും ചേർക്കുക നല്ല ടേസ്റ്റായിരുന്നുvijaya lakshmi malabar adukala

No comments:

Post a Comment