വാൾ നട്ട് ആരോഗ്യത്തിന് ഉത്തമം
===========================
ദിവസവും 3 വാള്‍നട്ട് കുതിര്‍ത്തി കഴിയ്ക്കൂ, കാരണം
===========================
ദിവസവും 3 വാള്‍നട്ട് കുതിര്‍ത്തി കഴിയ്ക്കൂ, കാരണം
വാള്‍നട്ട് കുതിര്‍ത്തി കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,
ഡ്രൈ ഫ്രൂട്‌സ് ആരോഗ്യത്തിന് ഏറെ ഗുണകരമായവയാണ്. ഇക്കാര്യത്തില്‍ സംശയം വേണ്ട.
ബദാം, വാള്‍നട്ട്, പിസ്ത, കശുവണ്ടിപ്പരിപ്പ് ഇവയെല്ലാം ഡ്രൈ ഫ്രൂട്‌സില്‍ വരും. ഇവയ്‌ക്കെല്ലാം ഒന്നല്ലെങ്കില്‍ മറ്റ് ആരോഗ്യഗുണങ്ങളുമുണ്ട്.
ഡ്രൈ നട്‌സിന്റെ കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് വാള്‍നട്ട്. വളരെയേറെ ആരോഗ്യഗുണങ്ങളുള്ള ഒന്ന്.
ബദാം കുതിര്‍ത്തിക്കഴിയ്ക്കുന്നതു പോലെ വാള്‍നട്ട് കുതിര്‍ത്തി കഴിയ്ക്കുന്നതും ഏറെ ഗുണകരമാണ്.
വാള്‍നട്ട് കുതിര്‍ത്തി കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കാനും സഹായിക്കുന്ന ഒരു പ്രധാന വഴിയാണ് കുതിര്‍ത്തിയ വാള്‍നട്ട്. ഇതുവഴി ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരം.
പ്രമേഹം കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് കുതിര്‍ത്ത വാള്‍നട്ട്. പ്രത്യേകിച്ചു ടൈപ്പ് 2 പ്രമേഹം.
ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ശരീരത്തില്‍ ക്യാന്‍സര്‍ വളരാതെ സംരക്ഷിയ്ക്കും. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിയ്ക്കും.
ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയതു കൊണ്ടുതന്നെ സ്‌ട്രെസ്, ഡിപ്രഷന്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.
ഇത് കുതിര്‍ത്തി കഴിയ്ക്കുമ്പോള്‍ പൊട്ടാസ്യം, കോപ്പര്‍, സിങ്ക്, അയേണ്‍ എന്നിവ ശരീരത്തിനും കൂടുതല്‍ ലഭ്യമാകും. ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടും.
തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് കുതിര്‍ത്ത വാള്‍നട്ട്. എന്നാല്‍ അതേ സമയം തൂക്കം ആരോഗ്യകരമായി കൂട്ടും.
നല്ല ഉറക്കത്തിന് കുതിര്‍ത്ത വാള്‍നട്ട് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതിലെ മെലാട്ടനിനാണ് സഹായകമാകുന്നത്.
എല്ലുകളും പല്ലുകളും ശക്തിപ്പെടുത്താനുള്ള പ്രധാന വഴിയാണ് കുതിര്‍ത്ത വാള്‍നട്ട്. ഇതിലെ ആല്‍ഫ ലിനോലെനിക് ആസിഡാണ് സഹായകമാകുന്നത്.
തലച്ചോറിന്റെ ആരോഗ്യത്തിന് കുതിര്‍ത്ത വാള്‍നട്ട് ഏറെ നല്ലതാണ്. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് സഹായകമാകുന്നത്.gladys
No comments:
Post a Comment