വീടിനുള്ളിൽ പൊന്തി വന്ന വെളളക്കുള്ളന്മാർ...
കേരളത്തിലെ കാലാവസ്ഥയിൽ സമൃദ്ധമായി വളരുന്ന ഒരു കൂണിനമാണ് പാൽ കൂൺ (Milky Mushroom) .. " കാലൊ സൈബെ " ജനുസ്സിൽപ്പെട്ട ഈ കൂണിനെ പാൽ കൂൺ എന്നു വിളിക്കാൻ കാരണം ഇതിന്റെ തൂവെള്ള നിറമാണ്..
ചൈനാക്കാർ കൂണിനെ മൃതസഞ്ജീവനിയെന്നും റോമാക്കാർ കൂണിനെ ദൈവത്തിന്റെ ആഹാരമെന്നും വിശേഷിപ്പിക്കുന്നു..
കൂൺ കൃഷിയുടെ സാങ്കേതികത മനസിലാക്കിയാൽ നിങ്ങളുടെ വീടുകളിലും അനായാസം ഇവ കൃഷി ചെയ്യാവുന്നതാണ്.. പ്രത്യേക വൈദഗ്ദ്ധ്യമോ പരിശീലനമോ സ്ഥലമോ അദ്ധ്വാനമോ ഇതിനാവശ്യമില്ല..
ഒരു കൂൺ ബെഡ് തയ്യാറാക്കുന്നതിനുള്ള ശരാശരി ചെലവ് 60 രൂപയാണ്.. നന്നായി പരിപാലിച്ചാൽ ഒരു ബെഡിൽ നിന്നും ഒരു കിലോയോളം കൂൺ നിങ്ങൾക്കു അനായാസം വിളവെടുക്കാവുന്നതാണ്..
ഒരു കിലോ പാൽ കൂണിന് 400 രൂപയും ചിപ്പി കൂണിന് 300 രൂപയും വരെ ലഭിക്കുന്നു..
ഒരു കിലോ പാൽ കൂണിന് 400 രൂപയും ചിപ്പി കൂണിന് 300 രൂപയും വരെ ലഭിക്കുന്നു..
ഒരു കൂൺ ബെഡ് തയ്യാറാക്കുന്നതിനാവശ്യമായ വസ്തുക്കൾ ഇവയാണ്..
1. വയ്ക്കോൽ.
2. പാൽക്കൂൺ വിത്ത് (Spawn).
3. 30 സെ.മീ. വീതി, 60. സെ.മി. നീളം, 150 ഗേജ് കട്ടിയുളള പോളിത്തീൻ കവർ.
4. മണ്ണിര കമ്പോസ്റ്റ് 1 Kg.
5. കുമ്മായം 30. gm.
2. പാൽക്കൂൺ വിത്ത് (Spawn).
3. 30 സെ.മീ. വീതി, 60. സെ.മി. നീളം, 150 ഗേജ് കട്ടിയുളള പോളിത്തീൻ കവർ.
4. മണ്ണിര കമ്പോസ്റ്റ് 1 Kg.
5. കുമ്മായം 30. gm.
ഇവയുടെ ലഭ്യത ഉറപ്പു വരുത്തിയാൽ നിങ്ങൾക്കാവശ്യമായ പാൽ കൂൺ നിങ്ങൾക്കു തന്നെ വിളയിച്ചെടുക്കാവുന്നതാണ്..
തിരുവനന്തപുരം ജില്ലയിൽ കൂൺ വിത്തുകൾ വെളളായണി കാർഷിക കോളേജിലും കൃഷി വിജ്ഞാൻ കേന്ദ്രത്തിലും ലഭ്യമാണ്..
പോളിത്തീൻ കവർ കരമനയിലുള്ള Kerala Plastics ലും ലഭ്യമാണ്..
പോളിത്തീൻ കവർ കരമനയിലുള്ള Kerala Plastics ലും ലഭ്യമാണ്..
മറ്റു ജില്ലകളിൽ ഇവയുടെ ലഭ്യത അറിയാവുന്നവർ ദയവായി കമന്റ് ചെയ്യൂ.. മറ്റുള്ളവർക്കും പ്രയോജനകരമാകട്ടെ..
പാൽ കൂൺ കൃഷി രീതി അറിയുവാൻ താല്പ്പര്യമുള്ളവർ വിത്തിന്റെയും കവറിന്റെയും ലഭ്യത ഉറപ്പു വരുത്തി കാത്തിരിക്കൂ..
ഞാൻ കൃഷി ചെയ്ത രീതി വിശദമായി Post ചെയ്യാം..
ഞാൻ കൃഷി ചെയ്ത രീതി വിശദമായി Post ചെയ്യാം..
baiju chandra
No comments:
Post a Comment