Monday, February 6, 2017

food for sugar patients

പ്രമേഹരോഗികളുടെ ആഹാരം:
അരിയും ഗോതമ്പും ഒന്നുപോലെപ്രമേഹബാധിതർ അരി പൂർണമായും ഒഴിവാക്കി പകരം ഗോതമ്പ് കഴിക്കണമെന്നു പറയുന്നതിൽ വലിയ കാര്യമില്ല. പ്രമേഹബാധിതർക്ക് അരിയും ഗോതമ്പും തമ്മിൽ വലിയ വ്യത്യാസമില്ല. ഗോതമ്പ് കൂടുതൽ കഴിച്ചാലും അരി കഴിച്ച അതേ ഫലം തന്നെയാണ്.
ലഘുഭക്ഷണം
കുതിർത്ത കടല വേവിച്ച് തേങ്ങ ചേർത്ത് കടു വറുത്ത് തയാറാക്കുന്ന വിഭവം കഴിക്കാം. പയറു മുളപ്പിച്ചതു കടുകു വറുത്തു കഴിക്കാം. അവലു കൊണ്ടു തയാറാക്കിയ ഉപ്പുമാവ് കഴിക്കാം. ഗോതമ്പ് കൊണ്ടു തയാറാക്കിയ ബ്രഡും മല്ലി ചട്ണിയും കഴിക്കാം.
ചോറ് ഒന്നര കപ്പിൽ കൂടരുത്
മലയാളിക്കു സാധാരണയായി ഉച്ചഭക്ഷണം ചോറാണ്. ഒരു പ്ലേറ്റിന്റെ പകുതിയും ചോറാണ് എടുക്കുന്നത്. അതിനു പകരം പ്ലേറ്റിന്റെ പകുതി സ്‌ഥലത്ത് രണ്ടു തരം പച്ചക്കറി കൊണ്ടുളള കറിയും തൈരു ചേർക്കാത്ത പച്ചക്കറി സാലഡും. കാൽ ഭാഗം ചോറ്. ബാക്കി കാൽ ഭാഗം മീൻകറിയോ വെജിറ്റേറിയൻ ആണെങ്കിൽ പരിപ്പു കറിയോ വിളമ്പാം. ചോറ് മാക്സിമം ഒന്നര കപ്പു(200 ാഹ കപ്പ്) വരെ എടുക്കാം.
രാത്രിഭക്ഷണം ചപ്പാത്തി
രാത്രിഭക്ഷണത്തിന് ചപ്പാത്തി തന്നെയാണ് ഉത്തമം. പക്ഷേ ഓരോ ദിവസവും ഓരോ കറി മാറി കഴിക്കണം. ജലാംശം കൂടുതലുളള പച്ചക്കറികൾ ഉപയോഗിച്ചു തയാറാക്കുന്ന വിഭവങ്ങൾ കൂടുതലായി ഉപയോഗിക്കണം.
gladys

No comments:

Post a Comment