Monday, February 6, 2017

gardening dolomite uses

മണ്ണിൽ കുമ്മായ പ്രയോഗ രീതി
തരിവലിപ്പം കുറഞ്ഞ കുന്മായം മണ്ണിൽ ചേർത്താൽ പെട്ടന്ന് അലിഞ്ഞ് ചെടിക്ക് പെട്ടന്ന് ഗുണം കിട്ടും.
മണ്ണിൽ കുമ്മായം കൂടിയാൽ ബോറോൺ, ഇരുമ്പ്, മാംഗനീസ് ,ചെമ്പ്, നാഗം, എന്നിവയുടെ അഭാവം മണ്ണിൽ ഉണ്ടാകും. ചില സാഹചര്യങ്ങളിൽ ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങൾ ചെടിക്ക് വലിച്ചെടുക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകും.
കുന്മായ പ്രയോഗം മണ്ണിൽ ജൈവ വസ്തുക്കളുടെ വിഘടനത്തെ സഹായിക്കുന്ന്. നൈട്രജൻ ചെടികൾക്ക് ലഭ്യമാക്കുന്ന്.
ഫോസ്ഫറസിന്റെ ലഭ്യത കുറയ്ക്കുന്ന ഇരുമ്പിന്റെ രാസ പ്രവർത്തനം തടസപ്പെടുത്തി അവയെ ചെടിക്ക് വേഗം ലഭ്യമാക്കുന്ന്.
കുമ്മായത്തിലെ കാൽസ്യം സസ്യങ്ങൾ വലിച്ചെടുക്കുന്ന പൊട്ടാസ്യത്തിന്റെ ആഗിരണതോത് നിയന്ത്രിക്കുന്നതിനാൽ മണ്ണിലടങ്ങിയട്ടുള്ള പൊട്ടാസ്യം ചെടികളുടെ വളർച്ചക്ക് ഉപകാരപ്പെടും.
ചുണ്ണാമ്പ് കല്ല്, കുന്മായം, നീറ്റുകക്ക, ഡോളമൈറ്റ് എന്നിവയാണ് സാതാരണ കിട്ടുന്ന കുന്മായ വസ്തുക്കൾ .
അമ്ലതാ നിർവീര്യശേഷി:
ചുണ്ണാമ്പ് കല്ല് 100
കുന്മായം 179
നീറ്റുകക്ക 136
ഡോളമൈറ്റ് 109 എന്ന തോതിലാണ്.
ചെടികൾക്ക് പെട്ടന്ന് ഫലം ലഭ്യമാക്കാൻ നീറ്റുകക്ക, കുമ്മായമോ ഇടണം. ഇവ വിതറുമ്പോൾ ചെടികളുടെ ഇലകളിൽ വീഴാതെ ശ്രദ്ധിക്കണം (ചിലപ്പോൾ ഇല കരിഞ്ഞ് പോകും ). സസ്യങ്ങൾ
മണ്ണിന്റെ അമ്ല - ക്ഷാര അവസ്ഥ പി.എച്ച് 7 ന് താഴെയായാൽ അമ്ലതയെ കുറിക്കുന്ന്. പുളിരസമുള്ള മണ്ണിൽ ഹൈഡ്രജൻ, അലുമിനിയം എന്നിവയുടെ അയോണുകൾ അധികമായി ഉണ്ടാകും.ഇത്തരം മണ്ണിൽ കൃഷി ചെയ്യുന്ന വിളകൾക്ക് കാത്സ്യം ലഭിക്കാതെ പോകുന്ന്. PH 6.5 ൽ കുറവാണെങ്കിൽ കുന്മായം ചേർക്കണം.
നീർവാർച്ച കുറഞ്ഞ മണ്ണിൽ കുമ്മായം ചേർന്നാൽ മണ്ണിന്റെ പശിമ മാറുകയും മണ്ണിൽ നല്ല വായു സഞ്ചാരവും ജലസഞ്ചാരവും സുഗമമാകും.
ജലം വായു പ്രവർത്തനം കൊണ്ട് ചെടികൾക്ക് വലിച്ചെടുക്കാൻ പറ്റാത്ത രീതിയിലുള്ള മണ്ണിലെ ധാതു പദാർത്ഥങ്ങളെ ചെടിക്ക് വലിച്ചെടുക്കാൻ പറ്റുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള കഴിവ് കുന്മായത്തിനുണ്ട്. മണ്ണിൽ കുമ്മായം ചേർത്ത് 10-15 ദിവസ ശേഷം വളങ്ങൾ ചേർക്കുക. വളപ്രയോഗം നടത്താതെ കുമ്മായം മാത്രം അടിക്കടി ചേർത്താൽ മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടും.
പുളിരസമുള്ള മണ്ണിൽ കുമിളുകളുടെ വളർച്ച വേഗത്തിൽ ആയിരിക്കും. ചുവട് ചീയൽ പോലുള്ള കുമിൾ രോഗങ്ങൾക്ക് നിയന്ത്രണം നല്കാൻ കുമ്മായ പ്രയോഗം കൊണ്ട് ഒരു പരിധി വരെ സഹായിക്കും.മണ്ണിലുണ്ടാകുന്ന കുമിൾ രോഗബീജങ്ങളെ പ്രവർത്തനരഹിതമാ
ക്കിസ സസ്യങ്ങളെ രോഗബാധയിൽ നിന്നും സംരക്ഷിക്കും.
മണ്ണിൽ കാൽസ്യം കുറഞ്ഞാൽ സസൃങ്ങൾക്ക് ശരിയായ വേര് പടലമോ വേരുകൾക്ക് പൂർണ്ണ വളർച്ചയോ ഉണ്ടാകില്ല.
തരിവലിപ്പം കുറഞ്ഞ കുന്മായം മണ്ണിൽ ചേർത്താൽ പെട്ടന്ന് അലിഞ്ഞ് ചെടിക്ക് പെട്ടന്ന് ഗുണം.
മണ്ണിൽ കുമ്മായം കൂടിയാൽ ബോറോൺ, ഇരുമ്പ്, മാംഗനീസ് ,ചെമ്പ്, നാഗം, എന്നിവയുടെ അഭാവം മണ്ണിൽ ഉണ്ടാകും. ചില സാഹചര്യങ്ങളിൽ ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങൾ ചെടിക്ക് വലിച്ചെടുക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകും.
കുമ്മായം അമോണിയ വളങ്ങളുമായി കലർത്തി ഉപയോഗിക്കരുത്.
വളപ്രയോഗവുമായി ഒരാഴ്ചത്തെ ഇടവേള എങ്കിലും വേണം.
മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ കുമ്മായം ചേർക്കുന്നതാണ് നല്ലരീതി
 written by ela karshakan fb

No comments:

Post a Comment