Friday, February 3, 2017

garlic chicken

ഗാർലിക് ചിക്കൻ
ചിക്കൻ-1/2kg
മൈദ-1/2കപ്പ്
കോൺഫ്ലോർ-1/4കപ്പ്
വെളുത്തുള്ളി അരച്ചത്-1സ്‌പൂൺ
കുരുമുളക് പൊടി-1സ്‌പൂൺ
മുട്ട-1
ഉപ്പ്-ആവശ്യത്തിന്
ഓയിൽ-വറുക്കാൻ ആവശ്യത്തിന്
ചിക്കൻ കഷ്ണങ്ങളിൽ ഓയിൽ ഒഴികെ ബാക്കി ചേരുവകൾ ചേർത്ത് നന്നായി യോജിപ്പിച്ചു അര മണിക്കൂർ മാറ്റി വെച്ച ശേഷം ചൂടായ എണ്ണയിൽ വറുത്തു എടുക്കുക....
സോസിന്
വെളുത്തുള്ളി അരിഞ്ഞത്-2ടേബിൾ സ്‌പൂൺ
സവാള-2
കാപ്സികം-1
പച്ചമുളക്-1
സ്പ്രിങ് ഒനിയൻ അരിഞ്ഞത്-2ടേബിൾ സ്‌പൂൺ
മുളക്പൊടി-1/4സ്‌പൂൺ
കുരുമുളക്പൊടി-1സ്‌പൂൺ
സോയസോസ്-11/2സ്‌പൂൺ
ടോമോട്ടോ സോസ്-1 1/2ടേബിൾ സ്‌പൂൺ
കോൺഫ്ലോർ-2 ടേബിൾ സ്‌പൂൺ 1/4കപ്പ് വെള്ളത്തിൽ കലക്കിയത്
ഉപ്പ്,ഓയിൽ-ആവശ്യത്തിന്
പാൻ ചൂടായാൽ ഓയിൽ ഒഴിച്ച് വെളുത്തുള്ളി അരിഞ്ഞത്,പച്ചമുളക്,സവാള ,കാപ്സികം അരിഞ്ഞത് ചേർത്ത് വഴറ്റുക....അധികം വഴറ്റൻട ആവശ്യം ഇല്ല....
സ്പ്രിങ് ഒനിയൻ ചേർത്ത് അതിലേക്കു മുളക്പൊടി,കുരുമുളക്പൊടി ചേർത്ത് യോജിപ്പിച്ചു സോസുകൾ ചേർക്കുക....ആവശ്യമെങ്കിൽ വെള്ളം കുറച്ചു ഒഴിച്ചുനന്നായി തിളപ്പിക്കുക ..ഉപ്പ് ചേർത്ത് കോൺഫ്ലോർ കലക്കിയ വെള്ളം ഒഴിച്ച് നന്നായി യോജിപ്പിച്ച ശേഷം വറുത്തു വെച്ച ചിക്കനും കൂടി ഇട്ടു മിക്സ് ചെയ്യുക.....സോസ് എല്ലാം ചിക്കനിൽ പിടിച്ചു കഴിഞ്ഞാൽ അടുപ്പിൽ നിന്ന് വാങ്ങി ചൂടോടെ റൊട്ടി,ഫ്രൈഡ്റൈസ് ന്ടെ കൂടെ കഴിക്കാം...
kerala kitchen

No comments:

Post a Comment