ഫ്രൂട്ട് സാലഡ്
🍨

കുറച്ചു കസ്കസ് കുതിരാൻ വെക്കുക..ഇഷ്ടമുള്ള ഫ്രൂട്ട്സും ഡ്രൈ ഫ്രൂട്സും ചെറുതായി മുറിച്ചു വെക്കുക...
😊

1 ലിറ്റർ പാലിൽ 3/4 കപ്പ് കസ്റ്റാർഡ് പൌഡർ കലക്കുക...അത്ര തിക്ക് വേണ്ടാത്തവർ കസ്റ്റാർഡ് പൗഡറിന്റെ അളവ് കുറച്ചാൽ മതി...ഇനിയിത് സ്റ്റോവില് വെച്ചു തിളപ്പിക്കുക...കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കണം...തിളച്ചു കുറുകാൻ തുടങ്ങുമ്പോൾ ഒരു ടിൻ മിൽക്‌മൈഡ്...1 ടീ സ്പൂൺ വാനില എസെൻസ് ഒഴിച്ച് മിക്സ് ആക്കുക...മധുരം നോക്കിയിട്ട് പോരെങ്കിൽ ഷുഗർ ചേർത്ത് കൊടുക്കുക...ഇനി ഇറക്കി വെക്കാം...കസ്റ്റാർഡ് റെഡി...
😊

ഇനിയൊരു ലോങ്ങ് ഗ്ലാസിൽ കുതിർത്തു വെച്ച കസ്കസ്...മുറിച്ചു വെച്ച ഫ്രൂട്സ്...ഡ്രൈഫ്രൂട്സ്....കസ്റ്റാർഡ്...ഇങ്ങിനെ മാറി മാറി ഒഴിച്ച് മേലെ ഒരു സ്കൂപ് വാനില ഐസ് ക്രീം വെച്ചു...കഴിക്കാം...
😀


No comments:
Post a Comment