ഇതിലേക്ക് ചിക്കനും ഉപ്പും കുരുമുളകുപൊടിയും ചെറുനാരങ്ങാനീരും ചേർത്തിളക്കുക. ഇനി മയോണീസ് കൂടി റെഡിയാക്കണം. ഇതിനു രണ്ടു മുട്ടയും നാല് വെളുത്തുള്ളിയും ഒരു ടീസ്പൂൺ നാരങ്ങാനീരും വിനീഗറും ഉപ്പും മിക്സിയിലിട്ട് നന്നായി അടിയുമ്പോൾ ഓഫ് ചെയ്യാതെ അതിലേക്കു സൺഫ്ലവർ ഓയിൽ കുറേശ്ശെയായി ചേർക്കുക. നല്ല കട്ടിയുള്ള പേസ്റ്റ് രൂപത്തിലായാൽ മിക്സി ഓഫ് ചെയ്യാം. ഇനി ഒരു കുബ്ബൂസ് എടുത്തു അതിൽ ഒരു വശത്ത് മയോണീസ് പുരട്ടി ചിക്കൻ ഫില്ലിംഗ്സ് നിരത്തി മടക്കുക. ഇത് ഒരു ബേക്കിംഗ് പേപ്പറിൽ വെച്ച് ചുരുട്ടിയാൽ നല്ല അടിപൊളി ഷവർമ റെഡി.misariya shariff
No comments:
Post a Comment