Saturday, December 17, 2016

beet root kichdi



ഇന്നിനി ബീറ്റ്റൂട്ട് കിച്ചടി ആയാലോ? ഇരുന്ന ഇരുപ്പില്‍ രണ്ട് പ്ലേറ്റ് ചോറുണ്ണാം ഞാന്‍ ഗ്യാരണ്ടി
ബീറ്റ് റൂട്ട്- 2 എണ്ണം വലുത്. ഗ്രേറ്റ് ചെയ്ത് എടുത്തത്
സവാള- വലുതൊന്ന് ചെറുതായി അരിഞ്ഞത്
പച്ചമുളക്- 4 എണ്ണം നെടുകേ കീറുക
ഇഞ്ചി- 10 ഗ്രാം പൊടി പൊടിയായി അരിയുക
വെളുത്തുള്ളി- 5 അല്ലി നെടുകെ പിളര്‍ന്നതും, 5 എണ്ണം ചതച്ചെടുത്തതും
കറിവേപ്പില-ആവിശ്യത്തിന്
ഉലുവ- കുറച്ച്
കടുക്- ആവിശ്യത്തിന്
ചുവന്ന മുളക്- 3 എണ്ണം
വെളിച്ചെണ്ണ- ആവിശ്യാനുസരണം
തേങ്ങ- ഒരു മുറി
ജീരകം-കുറച്ച്
തൈര്- അര ലിറ്റര്‍
മഞ്ഞപ്പൊടി & മുളക് പൊടി-ഒരു നുള്ള്
ഉപ്പ്- ആവിശ്യത്തിന്
ന്നാ പിന്നെ തുടങ്ങാം ല്ലേ? ചുവടു കട്ടിയുള്ള ചീനച്ചട്ടി ചൂടായി വരുമ്പോഴേക്കും എണ്ണ ഒഴിക്കുക എണ്ണ ചൂടായി വരുമ്പോ അതിലേക്ക് അരിഞ്ഞ് വെച്ച സവാളയും ബീറ്റ്റൂട്ടും പച്ച മുളകും ഇഞ്ചിയും നെടുകെ പിളര്‍ന്ന് വെച്ച വെളുത്തുള്ളിയും ചേര്‍ത്ത് ഒരു നുള്ള് മഞ്ഞപ്പൊടിയും, ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക വഴന്നു വരുമ്പോള്‍ ഒരു നുള്ള് മുളകു പൊടീം ചേര്‍ത്തിളക്കുക
തേങ്ങയും,ജീരകും ചേര്‍ത്ത് നന്നായി അരച്ച്. ആ അരപ്പ് വഴന്നു വന്ന ബീറ്റ്റൊട്ടിലേക്ക് ചേര്‍ത്ത് ഒരു മൂന്നു മിനുട്ട് ഇളക്കുക.ശേഷം തൈര് ചേര്‍ത്ത് തിളച്ചു പോകാതെ തീ ഓഫ്ഫ് ചെയ്യുക. ഉപ്പ് നോക്കി കറക്റ്റ് ചെയ്യുക
ചീന ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉലുവ അതിലേക്ക് ചേര്‍ത്ത് വറുത്ത് ചുവന്ന മുളകും ചതച്ചു വെച്ച വെളുത്തുള്ളീം കറിവേപ്പിലേം ചേര്‍ത്ത് മൂപ്പിക്കുക. ശേഷം ബീറ്റ്റൂട്ടിലേക്ക് മൂപ്പിച്ചത് ചേര്‍ക്കുക. ടേസ്റ്റിയാണു.. ട്രൈ ഇറ്റ്..

No comments:

Post a Comment