Wednesday, December 7, 2016

pepper chicken fry

പെപ്പര്‍ ചിക്കന്‍ റോസ്റ്റ്
By : Indu Jaison

ചിക്കന്‍ - ഒന്നര കിലോ
ചെറിയ ഉള്ളി – 25 എണ്ണം 
സവോള – 4 എണ്ണം നീളത്തില്‍ അരിഞ്ഞെടുക്കുക
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 2 ടേബിള്‍ സ്പൂണ്‍
പച്ച മുളക് – 3 എണ്ണം
മുളക് പൊടി – 1 ½ ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ¼ ടീസ്പൂണ്‍
കുരുമുളക് ചതച്ചത് – 2 ½ ടേബിള്‍ സ്പൂണ്‍
കറുവപ്പട്ട , ഗ്രാമ്പൂ , ഏലക്കായ , പെരുംജീരകം – പൊടിച്ചത് ½ ടേബിള്‍ സ്പൂണ്‍
തക്കാളി – 2 എണ്ണം
ചെറുനാരങ്ങ – ഒരെണ്ണത്തിന്റെ പകുതി
കറിവേപ്പില , മല്ലിയില
ഉപ്പു , എണ്ണ – ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം
ചിക്കന്‍ ചെറിയ കഷണങ്ങള്‍ ആക്കി വൃത്തിയാക്കി വെക്കുക. 1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1 ½ ടേബിള്‍ സ്പൂണ്‍ കുരുമുളക് ചതച്ചത്, മഞ്ഞള്‍പ്പൊടി, മുളക് പൊടി, ഉപ്പു, ചെറുനാരങ്ങ നീര് എന്നിവ ചിക്കനില്‍ പുരട്ടി 2 മണിക്കൂര്‍ വെക്കുക.
അതിനു ശേഷം ചിക്കന്‍ ആവശ്യത്തിനു എണ്ണയില്‍ വറുത്തു കോരുക. അതെ എണ്ണയില്‍ തന്നെ സവോളയും ബ്രൌണ്‍ നിറത്തില്‍ വറുത്തു കോരുക.
ചെറിയ ഉള്ളിയും, പച്ചമുളകും ചതച്ചെടുക്കുക. ഇതും, ബാക്കിയുള്ള ഇഞ്ചി വെളുത്തുള്ളി പേസ്റ്റും വഴറ്റിയെടുക്കുക. അതിലേക്കു അരിഞ്ഞ തക്കാളിയും ചേര്‍ത്തു നന്നായി വീണ്ടും വഴറ്റിയെടുക്കുക. അതിനു ശേഷം പൊടിച്ചു വെച്ചിരിക്കുന്ന ഗരം മസാല ചേര്‍ത്തു ചൂടാക്കുക. അതിലേക്കു വറുത്തു വെച്ചിരിക്കുന്ന ചിക്കനും സവാളയും ചേര്‍ത്തു ഇളക്കുക. ബാക്കിയുള്ള കുരുമുളക് ചതച്ചതും ചേര്‍ക്കുക.
കറിവേപ്പിലയും മല്ലിയിലയും വിതറി എടുക്കാം

No comments:

Post a Comment