Monday, December 12, 2016

Black forest cake

ബ്ലാക്ക് ഫോറസ്റ്റ് കേക്ക്
**********************************
ചേരുവകള്‍ :
1. മൈദ – 40 ഗ്രാം
2. കൊക്കോ - 15 ഗ്രാം
3. മുട്ട – രണ്ട്
4. പഞ്ചസാര പൊടിച്ചത് - 85 ഗ്രാം
5. വനില എസ്സെന്‍സ്‌ - ഒരു ചെറിയ സ്പൂണ്‍
6. വെണ്ണ ഉരുക്കിയത് – 100 ഗ്രാം
7. സിറപ്പിന് വെള്ളം – ഒരു കപ്പ്
8. പഞ്ചസാര – ആറു വലിയ സ്പൂണ്‍
9. ഫില്ലിങ്ങിനും അലങ്കരിക്കാനും
10. വിപ്പിംഗ് ക്രീം – മൂന്നു കപ്പ്
11. ടിന്‍ ചെറി, ചോക്ലേറ്റ് കേള്സ്, കൊക്കോ സ്ട്രാന്‍ഡ്സ് – അലങ്കരിക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
ആദ്യം കൊക്കോയും മൈദയും യോജിപ്പിച്ച് വെക്കുക. മറ്റൊരു പാത്രത്തില്‍ മുട്ടയും പഞ്ചസാരയും വനില എസ്സെന്‍സും ചേര്‍ത്ത് അടിച്ചു നന്നായി പതപ്പിച്ചു കട്ടിയാക്കി വെക്കുക. ഈ മിശ്രിതത്തിന്‍റെ പകുതി ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ബാക്കി മിശ്രിതത്തിലേക്ക് കൊക്കോയും മൈദയും യോജിപ്പിച്ച് വെച്ചത് അല്‍പാല്‍പ്പമായി ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് വെണ്ണ ഉരുക്കിയതു ചേര്‍ത്തിളക്കിയ ശേഷം മാറ്റി വെച്ചിരിക്കുന്ന മുട്ട മിശ്രിതം ചേര്‍ക്കുക. ഒരു തവികൊണ്ട് ഇതിനെ മെല്ലെ മെല്ലെ ചേര്‍ത്ത് യോജിപ്പിക്കുക. കുറച്ചു ബട്ടര്‍ പുരട്ടിയ കേക്ക് ടിന്നിലേക്ക് തയ്യാറാക്കിയ മിശ്രിതം ഒഴിക്കുക. ഇത് 180cല്‍ ചൂടാക്കിയിട്ടിരിക്കുന്ന ഓവനില്‍ 45 മിനിട്ട് ബേക്ക് ചെയ്യുക. ഒരു പാത്രത്തില്‍ പഞ്ചസാര സിറപ്പ് തയ്യാറാക്കി വെക്കുക. കേക്ക് വെന്ത ശേഷം പുറത്തെടുത്തു ചൂടാറിയ ശേഷം ഒരേ കനത്തില്‍ കേക്ക് മൂന്നായി മുറിക്കുക. ഓരോ കേക്കും മൂന്നു പാത്രത്തില്‍ വെച്ച് അങ്ങിങ്ങായി ഫോര്‍ക്ക് കൊണ്ട് കുത്തുക. ഓരോ കേക്കിനു മുകളിലും തയ്യാറാക്കിയ സിറപ്പ് കുറേശെ ഒഴിക്കുക. വിപ്പിംഗ് ക്രീം ഒരു പാത്രത്തിലാക്കി നന്നായി അടിച്ചു പതപ്പിച്ചു കട്ടിയാക്കി വെക്കണം. ഇനി ആദ്യത്തെ പീസ്‌ കേക്കിനു മുകളില്‍ വിപ്പിംഗ് ക്രീം നിരത്തുക. ഓരോ ലെയറിനും ഇടയില്‍ ചെറി നിരത്തുക. അതിനു മുകളില്‍ രണ്ടാമത്തെ ലെയര്‍ കേക്ക് വെക്കുക. അതിനു മുകളിലും ക്രീം നിരത്തി മൂന്നാമത്തെ കേക്കും വെക്കുക. ഈ ലെയറിനു മുകളിലും പിന്നീട് കേക്ക് മുഴുവനായും ക്രീം കൊണ്ട് പൊതിയുക. ഇതിനു മുകളില്‍ കൊക്കോ സ്ട്രാന്‍ഡ്സ് , ചോക്ലേറ്റ്കേള്സ് എന്നിവ വിതറുക. ഇതിനു മുകളില്‍ വിപ്പിംഗ് ക്രീമും ചെറിയും കൊണ്ട് അലങ്കരിച്ച് കുറച്ചു സമയം ഫ്രിഡ്ജില്‍ വെച്ച് സെറ്റായ ശേഷം വിളമ്പുക......!ethnic health court

No comments:

Post a Comment