പെസഹ ഇണ്ട്രിയപ്പം ( കല്ത്തപ്പം ) തൃശ്ശൂര്‍ , കുന്നംകുളം
പെസഹാ ആഘോഷത്തിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേകതരം അപ്പമാണ് കൽത്തപ്പം . ഇത് ഇൻറിഅപ്പം, കൽത്തപ്പം എന്നൊക്കെ അറിയപ്പെടുന്നു.
കേരളത്തിലെ ചില പ്രദേശങ്ങളിൽ ഈ അപ്പം അടിയിലും മുകളിലും തീകത്തിച്ചു പൊരിച്ചാണ് ഉണ്ടാക്കിയിരുന്നത്. അപ്പം ഉണ്ടാക്കുന്ന ഉരുളിക്കു മുകളിൽ വറകലംവച്ച് അതിൽ വിറകും ഇട്ടു കത്തിച്ചാണ് കൽത്തപ്പമുണ്ടാക്കുന്നത്. അങ്ങനെ ചുട്ടെടുക്കുന്ന അപ്പമായതിനാലാണ് ഇതിന് കൽത്തപ്പം എന്നു പേരുവന്നത്.
ഉണ്ടാക്കുന്ന വിധം :-
അരി, ഉഴുന്ന്, തേങ്ങ ചിരവിയത് ,തേങ്ങക്കോത്ത് , സവാള , ജീരകം, കറിവേപ്പില ...
അരിപ്പൊടിയില്‍ തേങ്ങ ചിരകി ഇടുക. ഉഴുന്ന് പരിപ്പ് കുതിര്‍ത്തതും ജീരകവും കുടി അരച്ച്, ആദ്യത്തെ മിശ്രിതത്തില്‍ ഇട്ട് ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് നന്നായി മാവ് കുഴച്ചെടുക്കുക.
വറുത്ത തേങ്ങാക്കൊത്തും വഴറ്റിയ സവാളയും ഒക്കെ ചേർത്ത് അപ്പച്ചട്ടിയിൽ കട്ടിയില് മാവൊഴിച്ച് മൊരിച്ച് വേവിച്ചെടുച്ചെടുക്കുക.
( പണ്ട് മണ്‍ ചട്ടിയില്‍ മാവ് ഒഴിച്ച് മുകളിലും താഴെയും കനല്‍ വച്ചു ചുട്ട് എടുക്കും )
++++++++++++++++++++++++++ +++
പെസഹാ അപ്പത്തിനു ഇണ്ട്രിയപ്പം എന്നു പേരു വന്നതിനു പുറകിലും ഒരു കഥയുണ്ടു. പണ്ടു പണ്ടൊരു പെസഹാ വ്യാഴാഴ്ച. അപ്പം പുഴുങ്ങി വെച്ചിട്ടു , പള്ളിയിലെ സന്ധ്യാ നമസ്കാരം കൂടാന്‍ പോകുന്ന വഴി ചില എന്നെപ്പോലുള്ള ചേടത്തിമാരുടെ സംസാര വിഷയം, പെസഹാ അപ്പത്തിനു ഒരു പേരില്ലല്ലോ എന്നുള്ളതായിരുന്നു. പള്ളിയില്‍ ചെന്നുകഴിഞ്ഞും ഇതു തന്നെ ചിന്ത.അതില്‍ ഒരു ചേടത്തി കുരിശേല്‍ കിടക്കണ കര്‍ത്താവിനെ നോക്കിയപ്പോളാണു സാധാരണ ശ്രദ്ധിക്കാത്ത ഒരു കാര്യം കണ്ണില്‍ പെട്ടതു. കര്‍ത്താവിന്റെ തലയ്ക്കു മുകളിലെ നാലക്ഷരങ്ങള്...I ... N.. R..I...ചേടത്തി ഒനു കൂട്ടി വായിച്ചു..ഇന്‍റി... കൊള്ളാമല്ലോ! തിരിച്ചു നടന്നപ്പോ ചേടത്തി തന്റെ കണ്ടെത്തല്‍ പരസ്യപ്പെടുത്തി. അങ്ങനെ അപ്പത്തിനു ഇന്‍റി അപ്പം എന്നു പേരു വീണു. പിന്നെ കാലക്രമേണ അതു ഇണ്ട്രിയപ്പമായി.
https://www.facebook.com/ammachiyudeadukkala.in/photos/a.434916056635360.1073741850.253284111465223/849476988512596/?type=3&theater

++++++++++++++++++++++++++

No comments:
Post a Comment