Monday, December 12, 2016

kudampuli

കുടംപുളിയുടെ ഒൗഷധപ്രയോഗങ്ങൾ...
മരപ്പുളി, പിണംപുളി, വടക്കൻപുളി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന കുടംപുളി ക്ലൗസിയേസിയെ എന്ന സസ്യകുടുംബത്തിൽപ്പെടുന്നു. ശാസ്ത്രനാമം ഗാർസിനിയ കംബോജിയ എന്നാണ്.
കുടംപുളിയുടെ പൂക്കൾ സാധാരണ മഞ്ഞകലർന്ന വെള്ളനിറത്തിലാണു കാണുന്നത്. കുടം പുളി മരം പൂക്കുന്നതു ഡിസംബർ–മാർച്ച് മാസങ്ങളിലാണ്. ജൂൺ–ജൂലൈ മാസങ്ങളിൽ കായകൾ പഴുക്കുന്നതോ‌ടെ ഒാറഞ്ച് കലർന്ന മഞ്ഞനിറത്തിലാകും . കുടംപുളിയുടെ തോടുതന്നെയാണു പ്രധാന ഉപയോഗഭാഗം. കൂടാതെ തളിരില, വിത്ത്, വേരിൻ മേൽതൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട് . കുടംപുളി ഒൗഷധമായും ആഹാരമായും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു. കുടംപുളിയുടെ തോടിൽ അമ്ലങ്ങൾ, ധാതുലവണങ്ങൾ, മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവ അടങ്ങിയിരിക്കുന്നു. ഹൈഡ്രോക്സി സിട്രിക് ആസിഡ്, അസ്കോർബിക് ആസി‍ഡ്, ടാർടാറിക് ആസിഡ്, ഫോസ്ഫേറിക് ആസിഡ് എന്നിവയാണ് കുടംപുളിതോടിലെ പ്രധാന അമ്ലങ്ങൾ. കൂടാതെ കാൽസ്യം, പൊട്ടാസ്യം, എന്നിവയുമുണ്ട്.
കുടംപുള‍ി വാതത്തെയും കഫത്തെയും ശമിപ്പിക്കുന്നു. ദഹനശക്തി വർധിപ്പിക്കുന്നു. ശരീരത്തിന്റെ ചുട്ടുനീറ്റൽ, ദാഹം എന്നിവയെ ശമിപ്പിക്കും. കുടംപുളി ഹൃദയത്തിനു ബലം കൊടുക്കുന്നതും രക്തദോഷങ്ങളെ ഇല്ലാത‍ാക്കുന്നതുമാണ്. ഇതിലെ ഹൈഡ്രോക്സി സിട്രിക് ആസിഡിനു ശരീരത്തിൽ ശേഖര‍ിച്ചിരിക്കുന്നു കൊഴുപ്പിനെ അലിയിക്കുവാനുള്ള കഴിവുണ്ടെന്നും പഠനങ്ങളിൽ പറയുന്നു.
ഒൗഷധപ്രയോഗങ്ങൾ
∙ മോണയ്ക്ക് ബലം ലഭിക്കുന്നതിനു കുടംപുളി തിളപ്പിച്ചെടുത്ത വെള്ളം വായിൽ കവിൾ കൊള്ളുക.
∙ ചുണ്ട്, കൈകാലുകൾ എന്നിവ വിണ്ടുകീറുന്നതു തടയുന്നതിനു കുടംപുളി വിത്തിൽ നിന്ന് എടുക്കുന്ന തൈലം പുരട്ടുക. വ്രണങ്ങൾ ഉണങ്ങുന്നതിനും ഈ തൈലം പുരട്ടാം.
∙ മോണകളിൽ നിന്നും രക്തം വരുന്ന സ്കർവീ രോഗത്തിലും ഈ തൈലം ഫലപ്രദമാണ്.
∙ കുടംപുളിയിട്ടു തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നതു മോണകൾക്ക് ബലംനൽകും.
∙ കരിമീൻ, കുടംപുളിചേർത്തു കറിവച്ചു കഴിക്കുന്നതു വായു കോപം ശമിപ്പിക്കും. ദഹനസംബന്ധമായ ദോഷങ്ങൾ വരാതിരിക്കുന്നതിനും സഹായിക്കും. ക‍ു‌ടംപുളി കഷായം വച്ച് ഇന്തുപ്പ് ചേർത്തു കുടിച്ചാൽ വയറുവീർപ്പ് മാറും.
∙ വീക്കം, കുത്തിനോവ്, വേദന എന്നിവയ്ക്ക് കൂടംപുളി ഇല അരച്ചു ലേപനമായും മറ്റ് ഇലകൾക്കൊപ്പം കിഴിയായും ഉപയോഗിക്കാം.
∙ ത്വക് രോഗങ്ങളിൽ കുടം പുളി വേരിൻ മേൽത്തൊലി അരച്ചു പുരട്ടാം.
∙ പ്രമേഹരോഗികൾ ദിവസവും കുടംപുളി കഴിക്കുന്നതു രക്തത്തിൽ പഞ്ചസാരയുടെ അളു കുറയ്ക്കും.
∙ കുടംപുളി കഷായം വച്ച് അല്പം കുരുമുളകുപൊടി ചേർത്തു ദിവസവും കഴിച്ചാൽ കൊഴുപ്പും അമിതവണ്ണവും കുറയ്ക്കും. ഇതു കൊളസ്ട്രോളും കുറയ്ക്കും.

gladys

No comments:

Post a Comment