cocopeat
വിത്തിന്റെ വളര്‍ച്ചയ്ക്ക് ചകിരിച്ചോര്‍ ഉത്തമമെന്ന് പഠനം.
ചകിരിച്ചോര്‍ ഉപയോഗിച്ചാല്‍ വിത്തിന് കൂടുതല്‍ വളര്‍ച്ച ലഭിക്കുമെന്ന് പഠനം.
ഇത്തരം വിത്തില്‍ നിന്ന് ഉണ്ടാകുന്ന മരത്തിന് കൂടുതല്‍ വേരുറപ്പും വളര്‍ച്ചയും ചകിരിച്ചോര്‍ വളത്തിലൂടെ ലഭിക്കുമെന്ന് അമേരിക്കയിലെ വിര്‍ജീനിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു.
ഇത്തരം വിത്തില്‍ നിന്ന് ഉണ്ടാകുന്ന മരത്തിന് കൂടുതല്‍ വേരുറപ്പും വളര്‍ച്ചയും ചകിരിച്ചോര്‍ വളത്തിലൂടെ ലഭിക്കുമെന്ന് അമേരിക്കയിലെ വിര്‍ജീനിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു.
ഇന്ത്യന്‍ വംശജനായ മുനി മുനിയപ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന പഠനം നടത്തിയത്.
കനംകുറഞ്ഞ ചകിരി നാരുകള്‍ വിത്തുകളെ സംരക്ഷിക്കും. ഇതിനുപുറമേ ആവശ്യമായ ജലാംശം ശരിയായ അളവില്‍ നല്‍കുകയും ചെയ്യും. ചകിരിച്ചോറിന്റെ സംസ്‌കൃത രൂപമായ 'കൊക്കോപീറ്റ്' കൂടി ചേര്‍ന്നാല്‍ മണ്ണിന്റെ ഗുണമേന്‍മ വര്‍ധിക്കും. ചകിരിച്ചോര്‍ മിശ്രിതത്തെ കീടങ്ങള്‍ ആക്രമിക്കില്ല. വിത്തുകള്‍ കേടുവന്ന് നശിക്കുന്നത് ചകിരിച്ചോര്‍ ഉപയോഗിക്കുന്നതിലൂടെ ചെറുക്കാനാകുമെന്നും പഠനം പറയുന്നു
വിഷം തിന്നേണ്ട, ടെറസ്സില്‍ കൃഷി ചെയ്യൂ...
ടെറസ്സില്‍ കൃഷിചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്
1. മേല്‍ക്കൂരയിലേക്കു വെള്ളമിറങ്ങുന്നതു തടയാന്‍ ടെറസ് മുഴുവന്‍ മൂടത്തക്ക നിലയില്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കുക. ഷീറ്റ് കാറ്റത്ത് പറക്കാതിരിക്കാന്‍ മുകളില്‍ മണലോ ചരലോ ചെറിയ കനത്തില്‍ വിരിക്കുന്നതു നന്നായിരിക്കും.
2. കൃഷിഭവന്‍ മുഖേന ലഭിക്കുന്ന ആരോഗ്യമുള്ള പച്ചക്കറി വിത്തുകള്‍ നടുക. തൈകളുണ്ടാക്കി പറിച്ചുനടാന്‍ സാധിക്കുന്നില്ലെങ്കില്‍ വിത്ത് നേരിട്ട് മണ്ണു നിറച്ച ചട്ടികളില്‍ നടുകയുമാകാം.
വിപണിയില്‍ ലഭ്യമായ നടീല്‍ മിശ്രിതം ഉപയോഗിക്കാം. അല്ലെങ്കില്‍ താഴെ പറയുന്ന രീതിയില്‍ നടീല്‍ മിശ്രിതം വീട്ടില്‍ത്തന്നെ തയാറാക്കാം.
മണല്‍, മേല്‍മണ്ണ്, ജൈവവളം, ചകിരിച്ചോര്‍ സംസ്‌കരിച്ച് അമര്‍ത്തിയെടുത്തത് എന്നിവ തുല്യ അളവില്‍ എടുക്കുക. എല്ലാം കൂട്ടിക്കലര്‍ത്തി ആവശ്യനുസരണം ചട്ടികളില്‍ നിക്ഷേപിക്കാം. ഉപ്പിന്റെ സാന്നിധ്യമുണ്ടാകുമെന്നതിനാല്‍ സാധാരണ ചകിരിച്ചോര്‍ ഈ ഉപയോഗത്തിന് അനുയോജ്യമല്ല.

ചട്ടികള്‍ക്കു പകരം, ചെടി വളര്‍ത്താനുള്ള പ്രത്യേക പ്ലാസ്റ്റിക് കവറുകള്‍ ലഭ്യമാണ്. അള്‍ട്രാവയലറ്റ് രശ്മികളെ നിയന്ത്രിക്കുന്ന ഇത്തരം കവറുകള്‍ക്ക് ഭാരം കുറവും കൈകാര്യം ചെയ്യാന്‍ എളുപ്പവുമാണ്. മൂന്നോ നാലോ വര്‍ഷം കേടുകൂടാതെയിരിക്കുകയും ചെയ്യും.
3.ചട്ടിയിലോ പ്ലാസ്റ്റിക് ബാഗിലോ രണ്ടോ മൂന്നോ വിത്ത് ഇടാവുന്നതാണ്. രാവിലെയും വൈകിട്ടും നനയ്ക്കുകയാണെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിത്തു മുളയ്ക്കും. പോട്ടിങ് മിശ്രിതത്തിലുള്ള കൊക്കോപിറ്റിന് ജലത്തെ ശേഖരിച്ചുവയ്ക്കാന്‍ കഴിവുള്ളതിനാല്‍ കൂടുതല്‍ നനയ്ക്കുന്നത് ഒഴിവാക്കണം. തൈകള്‍ മുളച്ചാല്‍ അവയിലെ നല്ല തൈകള്‍ മാത്രം നിലനിര്‍ത്തുക. വേരുപിടിച്ച് ഏകദേശം 20 ദിവസം കഴിഞ്ഞാല്‍ 19:19:19:, 17:17:17 അല്ലെങ്കില്‍ മറ്റേതെങ്കിലും വളം ചെടികള്‍ക്കു നല്‍കാം.
4. ചെടിയുടെ നേരെ ചുവട്ടില്‍ വളപ്രയോഗം നടത്തിയാല്‍ ചെടി കരിഞ്ഞുപോകാനിടയുണ്ട്. അതുകൊണ്ട് കടയ്ക്കല്‍ നിന്ന് അല്‍പം മാറ്റിവേണം വളമിടാന്‍. വളമിട്ടാല്‍ ഉടന്‍തന്നെ വെളളമൊഴിക്കാനും ശ്രദ്ധിക്കണം. തുള്ളി നനയിലൂടെയും വളപ്രയോഗം നടത്താം. ദ്രാവക രൂപത്തിലുള്ള വളമോ വെള്ളത്തില്‍ ലയിപ്പിച്ചെടുക്കാവുന്ന വളമോ ഇതിനായി ഉപയോഗിക്കേണ്ടി വരുമെന്നുമാത്രം.
5. കീടങ്ങളെ തുരത്താന്‍ വിഷാംശമുള്ള കീടനാശിനികള്‍ ഒന്നും പ്രയോഗിക്കരുത്. വെളുത്തുള്ളിക്കഷായമോ വേപ്പെണ്ണ മിശ്രിതമോ പോലുള്ള ജൈവകീടനാശിനികള്‍ മാത്രം തളിക്കുക.
വാളരി പയര്‍:
ചൂടുകൂടിയ കാലാവസ്ഥയിലും ജലാംശം കുറഞ്ഞ മണ്ണിലും ഇത് നന്നായി വളരുന്നു. ഇതില്‍ പ്രധാനമായും രണ്ടിനങ്ങളാണ് കൃഷി ചെയ്യുന്നത്.ഒന്ന് അധികം പടര്‍ന്നുവളരാത്തതും 15-30 സെ.മീ. വലുപ്പമുള്ള കായ്കള്‍ ഉണ്ടാകുന്നതും വെളുത്ത വിത്തുകള്‍ ഉള്ളതും ആകുന്നു . മറ്റൊന്ന് പടര്‍ന്നുവളരുന്നതും കായ്കള്‍ക്ക് 30-50 സെ.മീ. വലുപ്പമുള്ളതും ചുവന്ന വിത്തുകള്‍ ഉള്ളതും ആകുന്നു. ആദ്യത്തെ ഇനം ശീമപ്പയര്‍ എന്നും രണ്ടാമത്തെ ഇനം വാളരിപ്പയര്‍ എന്നും ചില സ്ഥലങ്ങളില്‍ അറിയപ്പെടുന്നു . മൂപ്പെത്താത്ത കായ്കള്‍ പലതരം വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. വേവിച്ച വിത്തുകള്‍ ഭക്‌ഷ്യയോഗ്യമാണ്. ഇതിന്‍റെ കായില്‍ 2.7% പ്രോട്ടീന്‍, 0.2% കൊഴുപ്പ്, വിറ്റാമിന്‍ എ,ബി ,സി,ഇരുമ്പ്,കാല്‍സ്യം എന്നിവ അടങ്ങിയിരിക്കുന്നു.
കൃഷി രീതി
സമയം -മെയ്-ജൂണ്‍,സെപ്റ്റംബര്‍,നവംബര്‍ .
വിത്തുകള്‍ നേരിട്ട് വിതച്ചാണ് കൃഷി ചെയ്യുന്നത്. അധികം പടര്‍ന്നുവളരാത്ത ശീമപ്പയര്‍ 4x3 മീ. അകലത്തിലും,വാളരിപ്പയര്‍ 60x60 സെ.മീ. അകലത്തിലും നടുന്നു . തടങ്ങള്‍ എടുത്ത് വിത്ത് വിതയ്ക്കുന്നു. ഒരു തടത്തില്‍ 1-2 വിത്തുകള്‍ നടാം.
വളവും പ്രയോഗവും
അടിവളമായി കുഴി ഒന്നിന് 5 കി.ഗ്രാം കാലിവളവും ഒരു കി.ഗ്രാം രാസവളമിശ്രിതം (7:10:5)പല പ്രാവശ്യമായി നല്‍കണം. ഹെക്ടര്‍ ഒന്നിന് 5 ടണ്‍ കാലിവളം ആണ് ആവശ്യം.
പരിചരണങ്ങള്‍
വെളുത്ത വിത്തുള്ള ഇനങ്ങള്‍ക്ക് കമ്പുകള്‍ നാട്ടി താങ്ങു കൊടുക്കണം . ചുവന്ന വിത്തുള്ള ഇനങ്ങള്‍ക്ക് പന്തല്‍ ഇട്ടുകൊടുക്കുകയും വേണം. വേനല്‍കാലത്ത് ആഴ്ചയില്‍ രണ്ടു നന കൊടുക്കണം .
വിളവ്
ഒരു ചെടിയില്‍ നിന്ന് 10-15 കി.ഗ്രാം വിളവ് ലഭിക്കും
രോഗങ്ങള്‍ വരുന്ന വഴി മനസിലാക്കിയാല്‍ രോഗങ്ങള്‍ വരാതെ സ്വയം സംരക്ഷിക്കാം.
കുട്ടികള്‍ 1.ബിസ്കറ്റ്,ബേക്കറിഭക്ഷണങ്ങള്‍,മൈദ കൊണ്ടുള്ള ഭക്ഷണങ്ങള്‍,കഴിച്ചാല്‍ രോഗങ്ങള്‍ വരുവാന്‍ സാധ്യത കൂടും
2.കമ്പനികള്‍ ഉണ്ടാക്കിയ ഹെല്‍ത് ഡ്രിങ്ക്സ് കഴിച്ചാല്‍ വിരകള്‍ വര്‍ദ്ധിക്കും
3വിരകള്‍മാറാന്‍ അലോപതി വിരമരുന്ന് കുട്ടികള്‍ കഴിച്ചാല്‍ വിരയേ കോല്ലാന്‍ തിന്ന മരുന്നിലെ വിഷം കുട്ടികളുടെ ആരോഗ്യം കളയും.തന്‍മൂലം കഫക്കെട്ട്,ചുമ ,പനി എന്നിവ ഇടയ്ക്ക് ഇടവിട്ട് ആവര്‍ത്തിച്ച് ഉണ്ടാകും.വീണ്ടും ഇംഗ്ളീഷ് മരുന്ന് വിഷങ്ങള്‍ കഴിക്കേണ്ടി വരും.

അങ്ങനെ വീണ്ടും വീണ്ടും അലോപതി മരുന്ന് കുട്ടികള്‍ കഴിച്ച് ആന്തരീക അവയവങ്ങളായ കരള്‍,വൃക്ക ഹൃദയ രോഗങ്ങള്‍ പിടിപെടുകയും ചെയ്തേക്കാം.
പരിഹാരം
ചക്കക്കുരു വറുത്തു തേങ്ങായും നാടന്‍ ശര്‍ക്കരയുംചേര്‍ത്താല്‍ ഒന്നാം തരം ഹെല്‍ത്ഡ്രിംങ്ക്സും,സ്നാക്സും അണ്
ചക്കക്കുരു വറുത്തു തേങ്ങായും നാടന്‍ ശര്‍ക്കരയുംചേര്‍ത്താല്‍ ഒന്നാം തരം ഹെല്‍ത്ഡ്രിംങ്ക്സും,സ്നാക്സും അണ്
കഴിവതും അലോപതി മരുന്ന് ഉപയോഗിക്കാതിരിക്കുക
കുട്ടികള്‍ ക്ക് ഹെല്‍ത്ഡ്രിംക്സ് വീട്ടില്‍ ഉണ്ടാക്കിയ ത് മാത്രം കൊടുക്കുക ,കമ്പനികള്‍ വില്‍ക്കുന്ന ഹെല്‍ത്ഡ്രിംങ്ക്സ് കഴിക്കാതിരിക്കുക.
വിരയ്ക്ക്ും മിക്കവാറും ഉദരരോഗങ്ങളും അഷ്ടചൂര്‍ണ്ണം പൊടി കഴിച്ചാല്‍ വിരകള്‍ പോകും
കുട്ടികള്‍ ക്ക് പനിവരുന്നതിന് വയറ്റിലെ വിരകള്‍ കാരണമാകാം,മുതിര്‍ന്നവര്‍ക്കും വരാം, അഷ്ട ചൂര്‍ണ്ണം പൊടി കൊടുക്കുക എന്നതും ഒരു പരിഹാരമാണ്
-----------------
വാഴ നടുമ്പോള്‍ കുഴിയില്‍ അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുകയും വാഴയിലയുടെ കുരലില്‍ രണ്ടു മൂന്നു പ്രാവശ്യം അല്പം വേപ്പെണ്ണ ഒഴിച്ചു കൊടുക്കുകയും ചെയ്താല്‍ കുറുമ്പുരോഗം വരികയില്ല.
വാഴക്കുഴിയില്‍ ഇഞ്ചിപ്പുല്ലു വച്ച് വാഴക്കന്ന് നട്ടാല്‍ കീടശല്യം കുറയും.
വാഴയുടെ മാണപ്പുഴുക്കളെ നശിപ്പിക്കാന്‍ , പ്ലാസ്റ്റിക് ചാക്കുകള്‍ വെള്ളം നനച്ച് കുമ്മായപ്പൊടി തൂകി പിണ്ടിയില്‍ അധികം മുറുക്കാതെ കെട്ടിയുറപ്പിക്കുക. ഉണങ്ങിയ പോളകള്‍ മാറ്റിക്കളഞ്ഞതിന് ശേഷം വേണം ഇങ്ങനെ ചെയ്യാന്‍. ആക്രമണം തുടങ്ങുമ്പോള്‍ തന്നെ ചെയ്താല്‍ ഏറ്റവും ഫലം കിട്ടും.
കുരലപ്പ് വന്ന വാഴയുടെ കവിളില്‍ അഞ്ചു ഗ്രം വീതം വറുത്ത ഉലുവ വിതറുക ഭേദമാകും.
എല്ലായിനം വാഴയിലും ഉണ്ടാകുന്ന ചെല്ലി, പലവക കീടങ്ങള്‍ എന്നിവ ഒഴിഞ്ഞു പോകാന്‍ ഉണങ്ങിയ പോളകള്‍ പൊളിച്ചു മാറ്റി തീയിലിടുക. ഇവയിലാണ് കീടങ്ങള്‍ കൂടു വക്കുന്നത്.
വയല്‍ വരമ്പുകളില്‍ വാഴ നടുമ്പോള്‍ ഞണ്ടിന്റെ മാളത്തില്‍ നികക്കെ ചാണകവെള്ളം ഒഴിക്കുക. അവ ശ്വാസം മുട്ടി പുറത്ത് വരും. അപ്പോള്‍ പിടിച്ച് നശിപ്പിക്കാം.
വാഴ മുളച്ചു വരുമ്പോള്‍ രണ്ടാഴ്ചയിലൊരിക്കല്‍ മഞ്ഞുവെള്ളം തോരുന്നതിനുമുമ്പ് ഓരോ നുള്ള് ചാരം കൂമ്പിലും കവിളിലും ഇട്ടുകൊടുത്താല്‍ പുഴുക്കളുടെ ശല്യം ഒഴിവാകും.

charley grace haritha keralam
ആര്യ വേപ്പ്,ഇതിന്റെ കുരു പെറുക്കി ചതച്ചിട്ടാൽ നല്ലൊന്നാന്തരം ജൈവവളം ,ജൈവ കീടനാശിനി
----
----
No comments:
Post a Comment