Thursday, December 1, 2016

suja eshwar das links krishi

ഇന്നലെത്തെ പോസ്റ്റിൽ ഗ്രോബാഗ് ,പോട്ടിംഗ് മിശ്രണം എന്നിവയെ കുറിച്ചോക്കെ അറിഞ്ഞല്ലോ .. ഇന്നും കുറച്ച് കാര്യങ്ങൾ അറിയാം ....
1 . ഗ്രോബാഗിൽ എങ്ങനെയാണ് മിശ്രണം നിറയ്ക്കേണ്ടത്?
# ഗ്രോ ബാഗിന്റെ 3/4 ഭാഗം മിശ്രണം നിറയ്ക്കണം
# ഓരോ ലെയർ ആയി നിറച്ച് മുഷ്ടി ചുരുട്ടി അമർത്തി വേണം നിറയ്ക്കാൻ .
# ചെടിയ്ക്ക് ഒഴിക്കുന്ന വെള്ളത്തിന്റെ അതെ നിറം ആയിരിക്കണം ഗ്രോബാഗിൽ നിന്നും വെള്ളം പുറത്തേക്ക് പോകുമ്പോൾ , ചെളി വെള്ളം ആണെങ്കിൽ നിറച്ചത് ശരിയായ രീതിയിൽ അല്ലാ എന്ന് അർത്ഥം .
# നല്ല രീതിയിൽ നിറച്ചില്ലാങ്കിൽ മണ്ണ് കട്ട പിടിക്കും വായൂ സഞ്ചാരം ഇല്ലാണ്ടായി ചെടി നശിച്ചു പോകും .
2. വിത്ത് നടീൽ
# വലിപ്പം ഉള്ള വിത്തുകൾ 6 മണിക്കൂർ കഞ്ഞി വെള്ളത്തിലോ Pseudomonas 20g ഒരു ലിറ്റർ വെള്ളത്തിലോ കുതിർക്കണം . (പാവൽ ,പടവലം മുതലായവ )
# ചെറിയ വിത്തുകൾ കിഴി കെട്ടി കുതിർത്തുക
# 6 മണിക്കൂർ കൂടുതൽ ഇട്ടാൽ മുളയ്ക്കുന്ന ശേഷി കുറയും .
# ഗ്രോബാഗിൽ നേരിട്ട് പാകുന്നുവെങ്കിൽ ഒരു പയർ വിത്തോളമേ താഴാവൂ .അല്ലേങ്കിൽ നമ്മുടെ ചൂണ്ട് വിരലിന്റെ ആദ്യ വരെയേ താഴാവൂ .ഇല്ലേൽ വിത്തിന് മുളക്കാൻ പ്രയാസമാകും .
# ഗ്രോബാഗിൽ പയർ പോലെത്തെ ഇനങ്ങൾ 3 മുതൽ 4 വരെയും മുളക് പോലെത്തെ ഇനങ്ങൾ 2 വീതവും പാകാനും നടാനും സാധിക്കും .
# ഗ്രോബാഗിന്റെ രണ്ടു വശങ്ങളിൽ വേണം നടേണ്ടത്. നടുക്കത്തെ ഭാഗം ഒഴിഞ്ഞ് കിടക്കണം .
3. തൈ നടീൽ
# പ്രോ ട്രേയിൽ നിന്നും തൈകൾ മാറ്റി നടുന്നതിന് മുൻപ് രാവിലെയും വൈകിട്ടും നനയ്ക്കുക .
# പ്രോ ട്രേയിൽ നിന്നും എടുക്കുന്ന തൈയിൽ കാണുന്ന മണ്ണും വേരും അതേ നിരപ്പിൽ വേണം ഗ്രോബാഗിൽ നടുമ്പോൾ .താഴ്ന്നു പോകരുത്.
# ഒരു തൈ നട്ടാൽ ഉടനെ വെയിലത്ത് വയ്ക്കരുത് . 2ആഴ്ച്ച തണലത്തോ ഷേഡിന്റെ താഴയോ വെയ്ക്കുക .
തൈകൾക്ക് ഒരു ഉറപ്പ് ഉണ്ടാകാൻ വേണ്ടിയാണ് ഇത് .
# രണ്ടു നേരം നന വേണം .
# ചുരുങ്ങിയത് ഓരോ ഇനം 5 ഗ്രോബാഗ് വീതം നട്ടാലേ വീട്ടാവശ്യത്തിനുള്ള പച്ചക്കറി ലഭിക്കുകയുള്ളൂ .
ഇനി ഒരു 25 ഗ്രോബാഗ് സെറ്റ് ചെയ്യാൻ വേണ്ടുന്ന സാധനങ്ങൾ
* 25 ഗ്രോബാഗ് (4ox 24 X 24 cm)
* ഇഷ്ട്ടിക 50
* കുമ്മായം 2 kg
* ഉണക്കയില Iചാക്ക്
* വേപ്പിൻ പിണ്ണാക്ക് 2 kg
* കടല പിണ്ണാക്ക് 2 kg
* എല്ലുപൊടി 2 kg
* പച്ച ചാണകം 20kg
* വെളളം / ഗോമുത്രം/ സ്ലറി 2 ലിറ്റർ
* Pseudomonas powder 1 kg or liquid 250 ml
* Azadiractin O.O3% 100 ml (വേപ്പിൻസത്ത് )
* ചാള 1 kg
* ശർക്കര 1 kg
* അടപൊടുകൂടിയ ബക്കറ്റ് 2
* മഗ്ഗ് 1 L
'* കൈ ഉറ
* 3 L പ്ലാസ്റ്റിക്ക് സ് പ്രയർ 1 എണ്ണം
# 1 # ഗ്രോബാഗ്
* ഗ്രോബാഗ് നിറയ്ക്കൽ ,വിത്ത് പാകാൽ ,തൈ നടീൽ ഒക്കെ കഴിഞ്ഞ് രണ്ടു ആഴ്ച തണലിൽ വെച്ചു .
* നിലം ഒരുക്കൽ / ടെറസ്സ് ഒരുക്കൽ *
# നിലത്ത് വെയ്ക്കുകയാണെങ്കിൽ കള പറിച്ച് Level ചെയ്യുക
# രാവിലെ മുതൽ വൈകുന്നേരം വരെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം വേണം തിരഞ്ഞെടുക്കേണ്ടത് .
# ടെറസ്സിൽ ആണെങ്കിൽ ഒരു Leak proot coating ചെയ്യാം .അപ്പോൾ ചോരും എന്ന് പേടിക്കേണ്ട.
# 2 # ഇഷ്ടിക
* രണ്ടു കട്ടകൾ വീതം ചെറിയൊരു അകലം കൊടുത്ത് ചേർത്ത് വെയ്ക്കുക .
* ടെറസ്സിൽ slope ന് സമാന്തരമായി വെയ്ക്കുക .
* വെളളം തങ്ങി നിൽക്കാതെയിരിക്കാൻ ഇങ്ങനെ വെയ്ക്കുന്നത് .
* രണ്ടു വരികൾ തമ്മിലും രണ്ടു ഗ്രോ ബാഗ് തമ്മിലും ചുരുങ്ങിയത് 60 cm അകലം ഉണ്ടായിരിക്കണം .
* 2/2 Spacing എന്ന് പറയും അതായത് ഒരു ചെടിക്ക് സ്വാതന്ത്ര്യമായി വായു ,ജലം ,സൂര്യ പ്രകാശം ഉപയോഗിച്ച് കൊണ്ട് പരമാവധി വിളവ് തരാൻ സാധിക്കുന്ന സ്ഥലം .
* ഇഷ്ടിക വെയ്ക്കുന്നത്
# വെള്ളവും ചൂടും താങ്ങി നിർത്തി ചെടിയെ സംരക്ഷിക്കുന്നു .
ഇഷ്ടികകൾ നിരത്തി വെച്ചിരിക്കുന്നതിൽ തണലത്ത് വെച്ചിരുന്ന ഗ്രോബാഗുകൾ വെയ്ക്കാം .തൈകൾക്കും ഒടിഞ്ഞു പോകാതെയിരിക്കാൻ താങ്ങ് നാട്ടി വെയ്ക്കാം
# 3 # ജലസേചനം
* കോരി നനയാണ് നല്ലത്
* jet irrigation ചെയ്യാം കോരി നനപോലെത്തെ ഗുണമാണ്
* Drip irrigation ഗ്രോബാഗ് കൃഷിക്ക് പരാജയമാണ് കാരണം തുള്ളി വീഴുന്ന ഭാഗത്തുള്ള വേരിനെ വളർച്ചയുണ്ടാവൂ .എല്ലാ ഭാഗത്തും വെള്ളം കിട്ടില്ല .
*രണ്ടു നേരം മിതമായ നന ആവശ്യമാണ്
# 4 # പരിചരണ മുറ
* a * കുമ്മായം
2 സ്പൂൺ മാസത്തിൽ ഒരിക്കൽ ഇടുക.
* b * കരിയില
പുതയിടാൻ
-> കള വരില്ല
-> ഒഴിക്കുന്ന വെള്ളം പെട്ടെന്ന് ബാഷ്പികരിച്ച് നഷ്ടപെടില്ല .
- > uv rays മണ്ണിലേക്ക് പതിക്കാൻ സമ്മതിക്കില്ല
-> വേരിനെ സുരക്ഷിതമായി വളരാൻ സഹായിക്കുന്നു .
(നാളെ തുടരും ..... )

No comments:

Post a Comment