മല്ലി വിത്തുകള്‍ എങ്ങനെ മുളപ്പിക്കും...?
മണ്ണുംമനസ്സും: മുറ്റത്തെ കൃഷി: ഗുഡ് നൂണ്‍ സ്പെഷ്യല്‍
മല്ലി വിത്ത് കണ്ടിട്ടില്ലേ? ഒരു തോടില്‍ രണ്ടു വിത്തുകള്‍ ഒട്ടിപിടിച്ചു ഒരു ഉരുണ്ട പന്ത് പോലെ ഇരിക്കും. അതിന്‍റെ തോടു കുറച്ചു കട്ടി കൂടിയതാണ്. അത്കൊണ്ട് അത് ഒരു പേപ്പറില്‍ ഇട്ടു ഒരു ഉരുളന്‍ വടി കൊണ്ട് (ചപ്പാത്തിക്കോല്‍) മേലെ ഉരുട്ടിയാല്‍ ഓരോ വിത്തും രണ്ടു വിത്തായി വേര്‍പെടും. വിത്ത് മുളക്കുന്നതിനു ധാരാളം ഈര്പ്പം വേണം. മുളക്കാന്‍ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയമെടുക്കും. വിത്ത് ഒന്നോ രണ്ടോ ദിവസം കുതിര്ത്ത ശേഷം നടുന്നതാണ് നല്ലത്. വിത്ത് കട്ടന്‍ചായ വെള്ളതില്‍ ഇട്ടുവെച്ചാല്‍ ചായയിലെ tannin അതിന്‍റെ തോടിനെ മൃദുവാക്കും എന്നത് കൊണ്ട് വേഗത്തില്‍ മുളക്കും.
വിത്തിടുന്നതിനു രണ്ടു രീതിയുണ്ട്.മണ്ണില്‍ കാല്‍ ഇഞ്ചു താഴെ, നാലിഞ്ചു മുതല്‍ ആറിഞ്ചു അകലത്തില്‍ വരിയായി നടാം. വരികള്‍ തമ്മില്‍ അര അടി അകലം വേണം. അല്ലെങ്കില്‍ വിത്ത് മണ്ണിന്‍റെ മുകളില്‍ ഒരേ തരത്തില്‍ പരക്കുന്ന രീതിയില്‍ വിതറാം. വിത്തിന് മുകളില്‍ കാല്‍ ഇഞ്ചു കനത്തില്‍ ചകിരി ചോറോ നനുത്ത മണ്ണോ കൊണ്ട് മൂടണം. വെള്ളം സ്പ്രേ ചെയ്യണം. നനക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വെള്ളം കുത്തി ഒഴിച്ചാല്‍ വിത്ത് അവിടവിടെ ആയി പോകും.ഈ ചെടിക്ക് മൂന്നോ നാലോ മാസം മാത്രം ആയുസ്സുള്ളതുകൊണ്ട് വിത്തിടുമ്പോള്‍ പല ബാച്ചുകളായി രണ്ടു മൂന്നു സ്ഥലത്ത് രണ്ടു മൂന്നു ആഴ്ച ഇടവിട്ടു നട്ടാല്‍ എല്ലായ്പ്പോഴും ഇല കിട്ടും.
കടപ്പാട്: കാര്‍ഷികഅറിവുകള്‍
No comments:
Post a Comment