Wednesday, December 7, 2016

Ice cream

അറിഞ്ഞു കൊണ്ടു വേണോ ഇതൊക്കെ????????
നാം ആസ്വദിച്ച് കഴിക്കുന്ന ഐസ്ക്രീമിന്റെ ചേരുവകളെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പാല്‍, പഴച്ചാറുകള്‍, എസന്‍സുകള്‍ എന്നിവ മാത്രമായിരിക്കും ഉണ്ടാവുക എന്നാണ് നമ്മുടെ വിചാരം. എന്നാല്‍ രുചികരമായ ഐസ്‌ക്രീമിലെ പല ചേരുവകളും അറപ്പുളവാക്കുന്നതും ആരോഗ്യത്തെ വളരെയധികം ഹാനികരമായി ബാധിക്കുന്ന രാസ പദാര്‍ത്ഥങ്ങളുമാണ്. പലതും ഹൃദ്രോഗം മുതല്‍ കാന്‍സറിനു വരെ കാരണമാകുന്നവ.
വാഷിംഗ് പൌഡര്‍ മുതല്‍ നാല്‍ക്കാലികളുടെ നാക്ക്‌, മൂക്ക്, ചെവി, കുടല്‍ എന്നിവ ഉണക്കിപ്പൊടിച്ച് ഉണ്ടാക്കുന്ന പോട്ടിപൌഡര്‍ വരെ ഐസ്ക്രീമിന്റെ ചേരുവകളാണ്. കൊഴുപ്പ് വര്‍ധിപ്പിക്കാനാണ് പോട്ടിപ്പൊടി ചേര്‍ക്കുന്നതെങ്കില്‍ ഐസ്ക്രീം പതഞ്ഞ് പൊങ്ങാനാണ് വാഷിംഗ് പൌഡര്‍ ചേര്‍ക്കുന്നത്. വാഷിംഗ്പൌഡറിനൊപ്പം അല്പം നാരങ്ങാ നീര് കൂടി ചേര്‍ത്താല്‍ ഐസ്ക്രീം നന്നായി പതഞ്ഞുയരും. ഐസ്‌ക്രീമുകളുടെ സ്വാദും കൊഴുപ്പും വര്‍ധിപ്പിക്കാന്‍ ചേര്‍ക്കുന്ന ഈ ചേരുവകളൊക്കെ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുന്നവ തന്നെ.
കൂടാതെ ഐസ്ക്രീമിന്റെ നിറം വര്‍ധിപ്പിക്കാനും എസന്‍സ്‌ ആയി ചേര്‍ക്കുന്ന വസ്തുക്കള്‍ ഭൂരിഭാഗവും പെട്രോളിയം ഉത്പന്നങ്ങളാണ്. നിറം കൊടുക്കാന്‍ ചേര്‍ക്കുന്നത് മെറ്റാനില്‍ യെല്ലോ എന്ന വിഷദ്രാവകമാണ്. യെല്ലോ നമ്പര്‍ 5, ആസിഡ്‌ യെല്ലോ എന്നിവയും നിറത്തിനായി ചേര്‍ക്കുന്നുണ്ട്. ഇവയൊക്കെ ആസ്ത്മയും ക്യാന്‍സറിനും കരണമാകുന്നവയാണ്.
ഐസ്ക്രീമിന്റെ 30 ശതമാനവും തിളപ്പിക്കാത്ത വെള്ളവും ആറു ശതമാനം പഞ്ചസാരയുമാണ്. ഐസ്ക്രീമിന് നേന്ത്രപ്പഴ ഗന്ധം ലഭിക്കാനായി ചേര്‍ക്കുന്നത് എണ്ണച്ചിത്രങ്ങള്‍ വരയ്ക്കാന്‍ ഉപയോഗിക്കുന്ന അമില്‍ അസിറ്റേറ്റ്‌ എന്ന ഛായമാണ്. കശുവണ്ടിയുടെ ഗന്ധത്തിനായി ചേര്‍ക്കുന്ന ബ്യൂട്രല്‍ ഡീഹൈഡ്‌ സിമെന്റില്‍ ചേര്‍ക്കുന്ന രാസവസ്തുവും, സ്ട്രോബെറിയുടെ ഗന്ധത്തിനായി ചേര്‍ക്കുന്ന ബെന്‍സില്‍ അസിറ്റേറ്റും കൊഴുപ്പിനും മുട്ടയ്‌ക്കും പകരമായി ഉപയോഗിക്കുന്ന ഡൈ ഈഥൈല്‍ ഗ്ലൂക്കോളും ശരീരത്തിന് ഹാനികരമാണ്.
കൈതച്ചക്കയുടെ ഗന്ധം ലഭിക്കാന്‍ ചേര്‍ക്കുന്നത് ഈഥൈല്‍ അസറ്റേറ്റ് സാധാരണ ഉപയോഗിക്കുന്നത് മൃഗങ്ങളുടെ തോള്‍ വൃത്തിയാക്കാനാണ്.. പ്ലാസ്‌റ്റിക്‌, റബര്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ആന്റിഹൈഡ്‌ എന്ന രാസവസ്‌തുവും വാനിലയുടെ ഗന്ധത്തിനായി ഉപയോഗിക്കുന്ന പൈപ്പെറനോളും മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്നവ തന്നെ
gladys

No comments:

Post a Comment