ഒരു വെണ്ട ചെടിയില്‍ നിന്ന് 201 കായ്കള്‍; മോഹനചന്ദ്രന്‍ ഗിന്നസ് ബുക്കില്‍ :
പച്ചക്കറി കൃഷിയിൽ ഗിന്നസ് റെക്കോർഡും ലിംക റെക്കോർഡും നേടിയ മോഹൻ ചന്ദ്രൻ ബെംഗളൂരുവിലെ സ്ഥലപരിമിതികൾക്കിടയിലും സ്വന്തം വീടിന്റെ ടെറസിൽ നൂറുമേനി വിളയിക്കുകയാണ്. സ്ഥലമില്ലെന്ന കാരണത്താൽ കൃഷിയോട് മുഖം തിരിക്കുന്ന ബെംഗളൂരുവിൽ സ്ഥിര താമസമാക്കിയ മലയാളികൾക്ക് മാതൃകയാവുകയാണ് ഈ പാലക്കാടുകാരൻ. പാലക്കാട് ഇൻസ്ട്രുമെന്റേഷനിൽ ഡിസൈൻ എൻജിനീയറായി ജോലി ചെയ്തശേഷം ഇപ്പോൾ ബംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.
എട്ടു വർഷമായി ബെംഗളൂരുവിലെത്തിയെങ്കിലും ഒരു വർഷമേ ആയുള്ളൂ ടെറസിൽ കൃഷി തുടങ്ങിയിട്ട്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പലതരം പച്ചക്കറികളും മോഹൻ ചന്ദ്രന്റെ വീടിന്റെ ടെറസിൽ വിളയുന്നുണ്ട്. കൂട്ടത്തിൽ മത്സ്യകൃഷിയും ഉണ്ട്. ഈ വെള്ളം തന്നെയാണ് ചെടികൾക്കുപയോഗിക്കുന്നത്.
പച്ചക്കറിച്ചെടികൾക്ക് പുഴുക്കേടുകൾ ഇല്ലാതിരിക്കാനും കൂടുതൽ വിളവുതരുന്നതിനും പഞ്ചഗവ്യം വെള്ളത്തിൽ കലർത്തി തളിച്ചു കൊടുക്കുന്നുണ്ട്. പത്തു ദിവസത്തിലൊരിക്കൽ കാന്താരിമുളക് ലായനി, വെളുത്തുള്ളി ലായനി, പുകയില കഷായം എന്നിവയും തളിച്ചു കൊടുക്കുന്നുണ്ട്. ഫിഷ് അമിനോ, എഗ്ഗ് അമിനോ എന്നിവ പതിനഞ്ച് ദിവസത്തിലൊരിക്കൽ തളിച്ചാൽ നല്ല വിളവു ലഭിക്കുമെന്ന് മോഹൻ ചന്ദ്രൻ പറയുന്നു.
നൂറു ഗ്രാം കാന്താരിമുളക്, 250 ഗ്രാം വെളുത്തുള്ളി എന്നിവ വെള്ളം ചേർത്ത് അരച്ച് പിഴിഞ്ഞാണ് കാന്താരി മുളകു ലായനി ഉണ്ടാക്കേണ്ടത്. പുകയില ലായനി ഉണ്ടാക്കാൻ അര കിലോ പുകയില വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കാൽ കിലോ വെളുത്തുള്ളി ചാറും ചെറിയ കഷണം 501 ബാർ സോപ്പും കലക്കണം.
വീടു നിർമിക്കുമ്പോൾ തന്നെ ടെറസിൽ കൃഷിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് മോഹൻ ചന്ദ്രൻ പറയുന്നു. ദിവസേന രാവിലെയും വൈകിട്ടും കൃഷിക്കായി അൽപ്പനേരം ചെലവിടാൻ തയ്യാറാവുകയും കുറച്ച് പ്ലാനിങ് കൂടിയുണ്ടെങ്കിൽ ഇഷ്ടപ്പെട്ട പച്ചക്കറികൾ 365 ദിവസവും വീട്ടിൽ തന്നെ ലഭ്യമാക്കാമെന്ന് മോഹൻ ചന്ദ്രൻ പറയുന്നു.
രണ്ടായിരം സ്‌ക്വയർ ഫീറ്റിനടുത്തുള്ള ടെറസിൽ തക്കാളി, മഞ്ഞ തക്കാളി, വിവിധ തരം മുളകുകൾ, ചീര, പയർ വർഗങ്ങൾ, പാവയ്ക്ക, ബീൻസ്, ഇഞ്ചി. പടവലം, കോവയ്ക്ക തുടങ്ങിയ പച്ചക്കറികളാണുള്ളത്. വീട്ടിലേക്കാവശ്യമായ പച്ചക്കറികളൊന്നും ഇവർ പുറത്ത് നിന്ന് വാങ്ങാറില്ല. ഒഴിവു സമയങ്ങൾ വെറുതെ ചെലവഴിക്കാതെ കൃഷിയിലൂടെ ആനന്ദം കണ്ടെത്തുകയാണ് ഇവർ. ടെറസിൽ കൃഷി ചെയ്യാനാഗ്രഹിക്കുന്നവർക്ക് ചില മാർഗ നിർദേശങ്ങളും മോഹൻ ചന്ദ്രൻ പറഞ്ഞു തരുന്നുണ്ട്.
ആദ്യം ടെറസ് മുഴുവൻ റൂഫിങ് ചെയ്യണം. സൂര്യപ്രകാശം കടന്നു വരാൻ പറ്റിയ അഞ്ച് മുതൽ 15 എം.എം വരെ ഘനമുള്ള ഷീറ്റുകളാണ് ഉചിതം. പൈപ്പുകൊണ്ടുള്ള മേൽക്കൂരയിൽ ഈ ഷീറ്റുകൾ ഉറപ്പിച്ച് പച്ച നെറ്റ് കർട്ടൺ ഇടാം. ആവശ്യം വരുമ്പോൾ ഉയർത്താൻ സൗകര്യപ്രദമായിട്ടായിരിക്കണം പച്ച നെറ്റ് കെട്ടാൻ. ഇനി ഗ്രോ ബാഗ് തയ്യാറാക്കി നല്ല വിത്തുകൾ തന്നെ വേണം കൃഷി ചെയ്യാൻ. രാവിലെയും വൈകിട്ടും നനച്ചു കൊടുത്താൽ നല്ല ഫലം ലഭിക്കുമെന്ന് മോഹൻ ചന്ദ്രൻ പറയുന്നു.
2004ൽ ഒരു വെണ്ട ചെടിയിൽ 201 കായ്കൾ ഉത്പാദിപ്പിച്ചാണ് മോഹൻ ചന്ദ്രൻ ഗിന്നസ് ബുക്കിൽ ഇടം നേടിയത്. ഗിന്നസ് റെക്കോർഡിന്റെ തിളക്കം മാറി വരുന്നതിന് മുമ്പു തന്നെ ലിംക റെക്കോർഡും അദ്ദേഹത്തെ തേടിയെത്തി.
2008ൽ ഒന്നര കിലോ തൂക്കമുള്ള പേരയ്ക്ക ഉത്പാദിപ്പിച്ചതിനായിരുന്നു ലിംക റെക്കോർഡിന് അർഹനായത്. രണ്ടും റെക്കോർഡുകളും ലഭിച്ചത് പാലക്കാട് ജോലി ചെയ്തിരുന്ന സമയത്താണ്. ലിംക റെക്കോർഡ് നേടിയ പേരയ്ക്ക കേരള സംസ്ഥാന അഗ്രി ഫെസ്റ്റ്, പാലക്കാട് ഫ്ളവർ ഷോ എന്നിവയിൽ പ്രദർശിപ്പിച്ച് സമ്മാനം നേടിയിട്ടുണ്ട്.
ചെറുപ്പം മുതലേ കൃഷിയിൽ താത്‌പര്യമുണ്ടായിരുന്ന മോഹൻ ചന്ദ്രൻ മണ്ണൂത്തി അഗ്രിക്കൾച്ചറൽ കോളേജിൽ നിന്ന് കൃഷിയെ കുറിച്ചുള്ള അറിവുനേടിയ ശേഷമാണ് ഈ രംഗത്ത് ഇറങ്ങിത്തിരിച്ചത്. കർണാടക നായർ സർവീസ് സൊസൈറ്റിയുടെ സജീവ പ്രവർത്തകനും ഹൊറമാവ് കരയോഗത്തിന്റെ പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം. ഭാര്യ
haritha keralam
http://www.mathrubhumi.com/agriculture
kuttikurumulaku
സ്ഥലപരിമിതികൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് വീട്ടാവശ്യത്തിന് കുരുമുളക് ലഭിക്കാനുള്ള എളുപ്പവഴിയാണ് 'കുറ്റിക്കുരുമുളക്' (ബുഷ് പെപ്പര്‍). ചെടിച്ചട്ടികള്‍, ...
Read more at: http://www.mathrubhumi.com/agriculture/organic-farming/blackpepper-malayalam-news-1.1519124
Read more at: http://www.mathrubhumi.com/agriculture/organic-farming/blackpepper-malayalam-news-1.1519124
No comments:
Post a Comment