Monday, November 28, 2016

Pappaya halwa



പപ്പായ ഹല്‍വാ..
പലര്‍ക്കും ഉണ്ടാക്കാന്‍ അറിയാമെങ്കിലും ഇങ്ങനെയും ഒന്ന് പരീക്ഷിച്ചു നോക്കൂ.....എന്റെ recipe
പഴുത്ത പപ്പായ യുടെ പള്‍പ്പ്- 2 കപ്പ്
മൈദാ വെള്ളത്തില്‍ കലക്കി പലപ്രാവശ്യം ഊറല്‍ കളഞ്ഞത്-1 കപ്പ്‌
പഞ്ചസാര - 1 1/2 കപ്പ്‌
നെയ്യ്-അല്ലെങ്കില്‍ ഡാള്‍ഡാ ആവശ്യത്തിനു.. ഏലക്കാ,,വാനില എസ്സന്‍സ്
കശുവണ്ടി.കിസ്മിസ്...ആവശ്യത്തിന്
ആദ്യം തന്നെ ഒരുഗ്ലാസ് മൈദാ മൂന്നുഗ്ലാസ്സ് വെള്ളത്തില്‍ കട്ടകെട്ടാതെ കലക്കി വയ്ക്കുക. കുറെ കഴിയുമ്പോള്‍ മൈദാ പാത്രത്തില്‍ അടിഞ്ഞു വെള്ളം തെളിഞ്ഞു വരും..അത് ഊറ്റി കളയുക....വീണ്ടും വെള്ളം ഒഴിച്ച് ഇതുപോലെ ചെയ്യുക....
പപ്പായ ചെത്തി കഷണങ്ങളാക്കി mixiyil അടിച്ചു വയ്ക്കുക.. ചുവടു കട്ടിയുള്ള ചീനച്ചട്ടിയില്‍ അല്പം നെയ്യൊഴിച്ച് കശുവണ്ടിയും കിസ്മിസും വറുത്തു കോരുക.ബാക്കിനെയ്യിലേക്ക് പപ്പായ pulp ചേര്‍ക്കുക..ഒന് ചൂടായി വരുമ്പോള്‍ ഊറല്‍ കളഞ്ഞ മൈദാ അല്പം വെള്ളത്തില്‍ കലക്കി അതും ചേര്‍ക്കുക....നന്നായി തിളച്ചു പച്ചമണം മാറി വരുംബോഴേക്കും പഞ്ചസാര ചേര്‍ക്കുക... ഇളക്കിക്കൊന്ടെയിരിക്കണം...ഇടയ്ക്കു നെയ്യ അല്പാല്പമായി ചേര്‍ത്ത് കൊടുക്കണം.. വെള്ളം നന്നായി വറ്റി ചട്ടിയില്‍ നിന്നും വിട്ടുവരുന്ന പരുവത്തില്‍ ബാക്കിയുള്ള ചേരുവകള്‍ ചേര്‍ത്ത് ഇളക്കി നെയ്തടവിയ പാത്രത്തില്‍ ഒഴിച്ച് തണുക്കുമ്പോള്‍ മുറിച്ചു ഉപയോഗിക്കാം...നന്നായി വഴറ്റിയാല്‍ കുറെദിവസം കേടാകാതെ ഇരിക്കും..വേഗം എടുക്കാന്‍ ആണെങ്കില്‍ നെയ്‌ അധികം ചെര്‍ക്കാതെതന്നെ വഴറ്റി എടുത്താലും കൊള്ളാം...
sindu raju

No comments:

Post a Comment