Monday, November 28, 2016

Milk halwa

പാല്‍ ഹല്‍വ
ചേരുവകള്‍:
1. പാല്‍ - രണ്ട് ലിറ്റര്‍
2. മൈദ - അര കിലോ 
3. പഞ്ചസാര - ഒന്നര കിലോ
4. നെയ്യ് - 400 ഗ്രാം
5. ചൗവ്വരി - കാല്‍ കിലോ
6. അണ്ടിപ്പരിപ്പ് - ആവശ്യം പോലെ
തയ്യാറാക്കുന്നവിധം:
പഞ്ചസാര കുറച്ചുവെള്ളം ചേര്ത്ത്ല ലായനിയാക്കി അരിച്ചെടുക്കുക. മൈദയും കുഴമ്പുരൂപത്തിലാക്കി അരിച്ചെടുക്കുക. ചൗവ്വരി വേവിച്ച് തുണിയിലൂടെ പിഴിഞ്ഞെടുക്കുക. പാല്‍ ഓട്ടുരുളിയിലൊഴിച്ച് ചൂടായ ശേഷം തയാറാക്കിയ മിശ്രിതങ്ങള്‍ ഓരോന്നായി ചേര്ക്കുാക. അടിയിലും വശങ്ങളിലും പറ്റിപ്പിടിക്കാതിരിക്കാന്‍ നന്നായി ഇളക്കണം. മിശ്രിതം കുറുകുന്നതിനനുസരിച്ച് നെയ്യ് അല്പാപല്പരമായി ചേര്ത്തി്ളക്കണം. പാത്രത്തിന്റെ വശങ്ങളില്‍ പറ്റിപ്പിടിക്കാതെ ഇളകിവരുന്ന പാകമായാല്‍ അടുപ്പില്‍ നിന്നിറക്കാം. നെയ്യ് പുരട്ടിയ പരന്ന പാത്രത്തിലേക്ക് ഈ മിശ്രിതം മാറ്റി ഒരേ കനത്തിലാക്കണം. അതിനുമുമ്പ് വറുത്തുകോരിയ അണ്ടിപ്പരിപ്പ് പാത്രത്തിനടിയില്‍ വിതറണം. തണുത്തശേഷം ആവശ്യമുള്ള ആകൃതിയില്‍ മുറിച്ചെടുത്ത് വിളമ്പാം.
gladys fb

No comments:

Post a Comment