കീടങ്ങളുടെ ആക്രമണം കാരണം പച്ചക്കറി തൈകള്‍ നശിച്ചു പോകുന്നത് അടുക്കളത്തോട്ടത്തിലെ പ്രധാന പ്രശ്‌നമാണ്. ഇതിനെതിരേ പ്രയോഗിക്കാവുന്ന ജൈവകീടനാശികള്‍ ഏതൊക്കെയെന്നു നോക്കാം. കീടങ്ങള്‍ കാരണമുണ്ടാകുന്ന രോഗങ്ങളും അവയ്ക്കുള്ള പ്രതിവിധിയും താഴെ കൊടുക്കുന്നു. ഉത്തരങ്ങള്‍ തയാറാക്കിയത് കൃഷി വകുപ്പ് ജോയിന്റ് ഡയറക്റ്റര്‍ പി. വിക്രമന്‍ (റിട്ട).
1. ഞാന്‍ അടുക്കളത്തോട്ടത്തില്‍ വഴുതന വളര്‍ത്തുന്നുണ്ട്. എന്നാല്‍ കായ വന്ന് മൂക്കുന്നതിനു മുന്‍പ് കേടായി പോകുന്നു. കാരണവും പ്രതിവിധിയും എന്താണ്…?
1. ഞാന്‍ അടുക്കളത്തോട്ടത്തില്‍ വഴുതന വളര്‍ത്തുന്നുണ്ട്. എന്നാല്‍ കായ വന്ന് മൂക്കുന്നതിനു മുന്‍പ് കേടായി പോകുന്നു. കാരണവും പ്രതിവിധിയും എന്താണ്…?
വഴുതനയെ കായ്തുരപ്പന്‍ പുഴു ആക്രമിക്കുന്നതാണ് ഇതിനു കാരണം. baacillius turangiencis ( Bt0 , dipel,defin, biosp, kurstaki- എന്നീ പേരുകളിലും ലഭിക്കും.) ഇതു കായ് തുരപ്പനെതിരേ പ്രയോഗിക്കാം. പൊടിയായിട്ടാണ് ലഭിക്കുന്നതെങ്കില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം എന്ന തോതില്‍ തയാറാക്കി തളിക്കുക. ലിക്വിഡാണെങ്കില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു മില്ലി ലിറ്റര്‍ എന്ന തോതിലും തയാറാക്കി സ്േ്രപ ചെയ്യാം.
2. വെള്ളരിയുടെ ഇല കേടായി പോകുന്നു. ജൈവരീതിയില്‍ ഇതെങ്ങനെ പ്രതിരോധിക്കാം…?
വണ്ടുകളുടെ ആക്രമണമാണ് ഇതിനു കാരണം. വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം രണ്ടു ശതമാനം വീര്യത്തില്‍ ഇലകളില്‍ സ്േ്രപ ചെയ്യാം. മുട്ടത്തോട്ടു പൊട്ടിച്ച് വണ്ടുകളുടെ മീതെ വിതറുക.
3. മാവിന്റെ ഇല ചുരുണ്ടു കരിഞ്ഞു പോകുന്നു. എന്താണ് പ്രതിവിധി…?
തേയില കൊതുകുകള്‍ ഇലകളിലുള്ളതാണ് ഇതിനു കാരണം. നീറിനെ (പുളി ഉറുമ്പ്) ഇലകളില്‍ കയറ്റി വിടുക. വേപ്പെണ്ണ അധിഷ്ടിത ലായനി രണ്ടു ശതമാനം വീര്യത്തില്‍ ഇലകളില്‍ തളിക്കുക. മാവിനു ചുവട്ടില്‍ തീ ഇട്ടു പുകയ്ക്കുന്നതും ഗുണം ചെയ്യും.
4. അടുക്കളത്തോട്ടത്തിലെ മുളകിന്റെ ഇല വാടി ചുരുണ്ടു പോകുന്നു. ഇതിനെതിരേ പ്രയോഗിക്കാന്‍ ജൈവ മരുന്നുണ്ടോ…?
ഇലപ്പേനാണ് ഇലകള്‍ നശിപ്പിക്കുന്നത്. ഒരു ഗ്ലാസ് ഗോമൂത്രം നാലു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ക്കുക. ഇതില്‍ 20 ഗ്രാം കാന്താരി, 20 ഗ്രാം വെളുത്തുള്ളി എന്നിവ അരച്ചു ചേര്‍ത്ത് അരിച്ചെടുത്ത് ഇലകളില്‍ സ്േ്രപ ചെയ്യുക. verticillium 20 ഗ്രാം, കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ശര്‍ക്കര കലക്കിയത് എന്നിവ കുഴമ്പാക്കി ഒരു രാത്രി വയ്ക്കുക. ഇതിനു ശേഷം ഒരു ലിറ്റര്‍ വെള്ളത്തില്‍ ഈ കുഴമ്പ് ചേര്‍ത്ത് ഇലകളില്‍ സ്േ്രപ ചെയ്യുന്നതും നല്ലതാണ്. പുളിച്ച മോര്, പച്ചവെള്ളം എന്നിവ 1:15 എന്ന അനുപാതത്തില്‍ ചേര്‍ത്ത് ഇടവിട്ട ദിവസങ്ങളില്‍ ഇലകളില്‍ തളിക്കാം.
5. വാളങ്ങ പയറിന്റെ ഇല ചെറുതായി ചുരുണ്ടു പോകുന്നു. ഇതു മൂലം ചെടി ശോഷിക്കുകയും ചെയ്യുന്നുണ്ട്. എന്താണ് പ്രതിവിധി..?
ഇലപ്പേന്‍ തന്നെയാണ് ഇവിടെയും പ്രശ്‌നക്കാരന്‍. മുകളിലെ ചോദ്യത്തിന് നല്‍കിയ മാര്‍ഗങ്ങള്‍ തന്നെ സ്വീകരിക്കാം.
6. വേപ്പിന്റെ ഇലയും തണ്ടും മേല്‍ഭാഗം കരിഞ്ഞു പോകുന്നു…?
വേപ്പില്‍ ചുവപ്പും കറുപ്പും നിറത്തില്‍ വണ്ടുകളെ കാണാം. നീറിനെ കയറ്റിവിടുക. പുകയിലെ കഷായം സ്േ്രപ ചെയ്യാം
No comments:
Post a Comment