Monday, November 28, 2016

cooking tips

അടുക്കള നുറുങ്ങുകള്‍
അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
1. കുടംപുളി കറിയിലിടുമ്പോള്‍ അരിഞ്ഞിട്ടാല്‍ കൂടുതല്‍ ഫലം ചെയ്യും.
2. ചെമ്പുപാത്രങ്ങള്‍ക്ക് തിളക്കം കൂട്ടാന്‍ പുളിവെള്ളത്തില്‍ കഴുകിയാല്‍ മതി
3. പൊറോട്ട ഉണ്ടാക്കുമ്പോള്‍ തൈരോ നെയ്യോ മുട്ടയോ (ഇവയില്‍ ഏതെങ്കിലും ഒന്ന്) ചേര്‍ത്താല്‍ പൊറോട്ടക്ക് മാര്‍ദവം കൂടും.
4. സാമ്പാറില്‍ സാമ്പാര്‍പ്പൊടി ചേര്‍ത്തതിനുശേഷം മൂടിവെച്ച് തിളപ്പിച്ചാല്‍ സാമ്പാറിന്‍െറ മണം നഷ്ടപ്പെടില്ല.
5. മുട്ടകള്‍ പുഴുങ്ങുമ്പോള്‍ അല്‍പം ഉപ്പുചേര്‍ത്ത് പുഴുങ്ങിയാല്‍ മുട്ടത്തൊലി വൃത്തിയില്‍ അടര്‍ത്തിയെടുക്കാം.
6. പയര്‍വര്‍ഗങ്ങള്‍ വേവിക്കുമ്പോള്‍ രണ്ട് അല്ലി വെളുത്തുള്ളി കൂടി ചേര്‍ത്താല്‍ ഗ്യാസ് ശല്യം ഉണ്ടാകില്ല.
7. മീന്‍ ബിരിയാണിക്കുവേണ്ടി മീന്‍ ഫ്രൈ ആക്കുമ്പോള്‍ മൊരിഞ്ഞ സവാളകൂടി ചേര്‍ത്താല്‍ മീനിന് രുചി കൂടും.
8. വെളുത്തുള്ളി അല്ലിയാക്കിയതിനുശേഷം അല്‍പം എണ്ണപുരട്ടി 10 മിനിറ്റ് വെയിലത്തുവെച്ചാല്‍ എളുപ്പത്തില്‍ തൊലി അടര്‍ന്നുകിട്ടും.
9. വെളിച്ചെണ്ണ അധികമുണ്ടെങ്കില്‍ കേടാകാതിരിക്കാന്‍ അല്‍പം ഉപ്പുകല്ലിട്ട് വെച്ചാല്‍ മതിയാകും (വെളിച്ചെണ്ണ ‘കനച്ചു’ പോകില്ല).
10. ഉപ്പിലിട്ട മാങ്ങ കേടാകാതിരിക്കാന്‍ (പൂപ്പല്‍ബാധ) മുകളില്‍ അല്‍പം വിനാഗിരി ഒഴിച്ചാല്‍ മതി.
11.വാളന്‍പുളി (കോല്‍പുളി) കായോടുകൂടി ഭരണിയില്‍ സൂക്ഷിക്കുന്നുവെങ്കില്‍ കേടാകാതിരിക്കാന്‍ ഇടയിലൊക്കെ കല്ലുപ്പ് വിതറണം.
12. സമ്പോള വാട്ടുമ്പോള്‍ അല്‍പം ഉപ്പിട്ടാല്‍ പെട്ടന്ന് വാടികിട്ടും.
13. പഞ്ചസാര ഉരുക്കി പാനിയാക്കുമ്പോള്‍ അതിലേക്ക് ഒരു സ്പൂണ്‍ മുട്ടയുടെ വെള്ള ചേര്‍ത്താല്‍ പഞ്ചസാരയിലെ ചെളി മുട്ടവെള്ളയോടൊപ്പം പതഞ്ഞു വരും
gladys

No comments:

Post a Comment