Monday, November 28, 2016

veg farm tips

കാര്‍ഷിക നാട്ടറിവുകള്‍- പച്ചക്കറികള്‍
----------------------------------------------------------------------
1.തേങ്ങാവെള്ളത്തില്‍ പശുവിന്‍ പാല്‍ കലര്‍ത്തി തളിച്ചാല്‍ മുളകിലെ പൂവും കായും കൊഴിയുന്നത് തടയാം
2.മൂപ്പെത്തുന്നതിനു മുന്പ് വെണ്ടയ്ക്ക വിളവെടുക്കെണ്ടതാണ്.എന്നാല്‍ വേഗത്തില്‍ മൂപ്പെത്തുന്നതു തടയാന്‍ പറിച്ചെടുക്കേണ്ട പരുവമായാല്‍ ഉടന്‍ കായ്കള്‍ ഞെട്ടില്‍ നിന്നും വേര്പെവടുത്താതെ ചെടിയില്‍ തന്നെ ഒടിച്ചിടുക.
3.മുളകുകഴിച്ച് എരിവ് അനുഭവപ്പെടുമ്പോള്‍ അല്പം പുളി കഴിക്കണം,മധുരം കഴിക്കരുത്
4.തുമ്പച്ചെടികള്‍ കൊത്തി അരിഞ്ഞു മുളകുതടത്തില്‍ ഇട്ടാല്‍ ധാരാളം മുളക് ഉണ്ടാകും
5.മുളകിന്റെട കുരിടിപ്പ് മാറാന്‍ റബ്ബര്ഷീളറ്റ് കഴുകിയ വെള്ളം തളിക്കുക
6.മിച്ചം വരുന്ന തൈരും തൈരുവെള്ളവും കറിവേപ്പിന് ഒഴിച്ചു കൊടുത്താല്‍ കറിവേപ്പ് നന്നായി തഴച്ചു വളരും
7.കാച്ചില്‍ വള്ളികള്‍ വലത്തോട്ട് ചുറ്റിവിട്ടാല്‍ മാത്രമേ അവ മുകളിലോട്ടു കയറുകയുള്ളൂ
8.അണ്ണാന്‍ എലി മുതലായവ കടിക്കാത്ത ഇനം കൂണുകള്‍ ഉപയോഗിക്കതിരിക്കുക .അവ വിഷകൂണുകള്‍ ആയിരിക്കും
9.ചേമ്പ് നടുമ്പോള്‍ നേരെ നടാതെ അല്പം ചരിച്ചു നടുക,മുളക്കരുത്ത് കൂടും
10.ഉണങ്ങിയ ആറ്റുമണലില്‍ പയര്‍ വിത്ത് കലര്‍ത്തി മന്കലത്തില്‍ സൂക്ഷിച്ചാല്‍ അങ്കുരണ ശേഷി നശിക്കാതിരിക്കും.
sundaran mash
വ്യായാമം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് കൊളസ്ട്രോള്‍ കുറക്കാന്‍ ചില വഴികള്‍ ഃ 
1. ചെറിയ ഉള്ളി (ചുമന്നുള്ളി) ചെറുതായരിഞ്ഞ്,അതില്‍ നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച്.ദിവസവും രാവിലെയും വൈകുന്നേരവും കഴിച്ചാല്‍ ചീത്ത കൊളസ്ടോള്‍ കുറക്കാം
2.മോരുംവെള്ളത്തില്‍ ഇഞ്ചിയും കറിവേപ്പിലയും അരച്ചുചെര്‍ത്ത് ദിവസവും ഒരു നേരം കുടിക്കുക.
3.ജീരക വെള്ളത്തില്‍ ഒരു ഏലത്തരി പൊടിച്ചു ചേര്‍ത്ത് കുടിക്കുക...
gladys
എല്ലും കപ്പയും.....
ഒരു കിലോ എല്ല് ( ഇറച്ചിയോടി കൂടി )പോത്തിന്റെ തന്നെ വാങ്ങണം ..കുറച്ചു നെയ്‌ കൂടി ഉള്ളത് വാങ്ങിക്കോ ചെറുതായി വെട്ടി നുറുക്കി എടുക്കുക .. അതിലേക്ക് , കുറച്ചു മീറ്റ്‌ മസാല , ഉപ്പു,മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി വെക്കുക .. കുറച്ചു പെരും ജീരകം ഏലക്ക , ഗ്രാമ്പൂ , പട്ട , പത്രി, കുരുമുളക് എല്ലാം പൊടിച്ചു ചേര്‍ത്ത്(ഗരം മസാല ) കൂടി കൂട്ടി ഇളക്കുക ..എന്നിട്ട് ഒട്ടും വെള്ളം ചേര്‍ക്കാതെ നന്നായി വേവിക്കുക .. .. ( ചിലർ ഇച്ചിരി വെള്ളം ചേർക്കും) അപ്പോളേക്കും കപ്പ വേവിക്കാന്‍ ചെറിയ കഷണങ്ങള്‍ ആയി കൊത്തി എടുക്കുക ..അത് വെന്തു കഴിയുമ്പോള്‍ വെള്ളം ഊറ്റി കളഞ്ഞ് കപ്പക്ക്‌ ആവശ്യമായ ഉപ്പു ചേര്‍ക്കുക ഇതിലേക്ക് വേവിച്ചു വച്ച എല്ല് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക (കുക്കറില്‍ നെയ്യ് ചാറു പോലെ കാണും ഒരുപാട് ആണെങ്കില്‍ മാത്രം അല്പം ഊറ്റി കളയുക )..അല്പം കുരുമുളകു പൊടി ,കുറച്ചു മുളക് പൊടി എന്നിവ ചേര്‍ത്ത് ഇളക്കി ചേര്‍ക്കുക .. നന്നായി ഇളക്കി എടുത്തു വേണേല്‍ ഇത്തിരി വെളിച്ചെണ്ണ കൂടി മുകളില്‍ ഒഴിച്ച് ചൂടോടെ കഴിക്കുക
gladys

തക്കാളി പാകിയതാ.. വളരെ ശ്രദ്ധയോട് കൂടി ട്രേയില്‍ ചകിരിച്ചോറും മണ്ണിരക്കമ്പോസ്റ്റും എല്ലാം എടുത്ത് ഒാരോന്നായി പാകിയിട്ട് ഒരു മാസം വെച്ചിട്ട് മുളച്ചത് ഒന്നോ രണ്ടോ തൈകള്‍..അതും വെള്ളത്തില്‍ വീണ കോഴിയെ പോലെയുള്ള തൈകള്‍.. ഇതിപ്പോ ചോറില് ചമ്മന്തി കുഴക്കുന്ന പോലെ ഒരു പഴുത്ത തക്കാളിയെടുത്ത് മണ്ണ് നിറച്ച ഒരു ബാഗില്‍ കുഴച്ചതാ.. വിത്തിട്ടതിനേക്കാള്‍ കൂടുതല്‍ മുളച്ചോന്നാ ഇപ്പൊ സംശയം..
Safiya Kabeer's photo.

No comments:

Post a Comment