Tuesday, November 29, 2016

kappa payasam

കപ്പ പായസം
.ആവശ്യമുള്ള സാധനങ്ങള്‍
കപ്പ ഗ്രേറ്റ് ചെയ്തത് - 4 ഗ്ലാസ് 380 g
പാല്‍ -1/2 ലിറ്റര്‍
പഞ്ചസാര -6 tbs
ഏലക്കാപ്പൊടി - 1/4 tsp
ഉണക്ക മുന്തിരിങ്ങ - ആവശ്യത്തിന്
നട്സ് - ആവശ്യത്തിന്
കണ്ടെന്‍സ്ഡ് മില്‍ക്ക് - 2 tbs
കപ്പ ഗ്രേറ്റ് ചെയ്ത് പിഴിഞ്ഞ് വെള്ളം കളഞ്ഞ് മൂന്നാല് തവണ കഴുകിഎടുക്കുക. ഇതില്‍ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് പരന്ന വലിയ പാത്രത്തില്‍ ഇട്ട് വേവിക്കുക..ഒരുപാട് വെന്ത് കുഴയരുത്. ഒരു കടി കിട്ടുന്ന പരുവമാണ് ഉചിതം.( al dente). വെന്ത് കഴിഞ്ഞാല്‍ ഒരു അരിപ്പ പാത്രത്തില്‍ ഇട്ട് വെള്ളമൂറ്റി മാറ്റി വെക്കുക..കണ്ടെന്‍സ്ഡ് മില്‍ക്ക് ഇല്ലെങ്കില്‍ കപ്പ വേവിക്കുമ്പോള്‍ തന്നെ മറ്റൊരു അടുപ്പില്‍ 2 ഗ്ലാസ് പാലില്‍ 5 വലിയ സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് വെച്ച് തിളച്ച് കഴിഞ്ഞാല്‍ തീ കുറച്ച് വെച്ച് പകുതി വറ്റുന്നത് വരെ വെക്കുക..ഇടക്കൊന്നു ഇളക്കി കൊടുത്താല്‍ മതി.
ഇനി ഒരു വലിയ പാത്രത്തില്‍ പാല്‍ ഒഴിച്ച് ചൂടാകുമ്പോള്‍ പഞ്ചസാര ചേര്‍ത്തിളക്കി തിളക്കാറാകുമ്പോള്‍ വേവിച്ച് വെച്ച കപ്പ ചേര്‍ക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊണ്ടിരിക്കണം. കുറുകുമ്പോള്‍ കണ്ടെന്‍സ്ഡ് മില്‍ക്കും അല്ലെങ്കില്‍ വറ്റിച്ച പാല്‍ എലക്കാപ്പൊടിയുംകുംങ്കുമപ്പൂ ചേര്‍ക്കുന്നുണ്ടെങ്കില്‍ അതും ചേര്‍ത്തിളക്കി നെയ്യില്‍ വറുത്ത നട്സും ഉണക്ക മുന്തിരിങ്ങയും ചേര്‍ത്ത് വാങ്ങുക.gladys

No comments:

Post a Comment