Monday, November 28, 2016

veg pulav



ഹായ് ഫ്രണ്ട്സ്,.
ഇന്ന് ഒരു പുലാവ് ആണ്
ജയ്പൂരി വെജിറ്റബിൾ പുലാവ്
********************************
ചേരുവകൾ
************
ബസ്മതി അരി-1കപ്പ്(പകുതി വേവിൽ വേവിച്ചു വെള്ളം ഊറ്റി വെക്കുക)
മിക്സഡ് വെജിറ്റബിൾ -1/4കപ്പ്
ബട്ടർ-3സ്‌പൂൺ
ബേ ലിഫേസ്-1
ഏലക്ക-1
മല്ലിയില അരിഞ്ഞത്-2ടേബിൾ സ്‌പൂൺ
ഉപ്പ്-ആവശ്യത്തിന്
അണ്ടിപ്പരിപ്പ്-5
മസാലക്ക്
**********
പച്ചമുളക്-2,3
അണ്ടിപ്പരിപ്പ്-5
ഏലക്ക-1
ഫ്രഷ് ക്രീം-1ടേബിൾ സ്‌പൂൺ
മല്ലിപ്പൊടി-1സ്‌പൂൺ
ജീരകം-1സ്‌പൂൺ
സവാള-1
വെളുത്തുള്ളി-3
ഇഞ്ചി-1ചെറിയ കഷ്ണം
ഈ ചേരുവകൾ എല്ലാംബ്ലെൻഡറിൽ നന്നായി അരച്ച് എടുക്കുക....
തയ്യാറാക്കുന്ന വിധം
*********************
ഒരു പാൻ വെച്ച് ബട്ടർ ഇട്ടു ബേ ലിഫേസ്,ഏലക്ക മൂത്തു വരുമ്പോൾ അണ്ടിപ്പരിപ്പ് ചേർക്കുക...വെജിറ്റബിൾസ് ചേർത്ത് നന്നായി വഴറ്റി എടുക്കുക....2 മിനിറ്റ്പാത്രം അടച്ചു വെച്ച് വേവിക്കുക...
ശേഷം അരച്ച മസാലചേർക്കുക...പച്ച മണം മാറുന്ന വരെ വഴറ്റുക...ആവശ്യത്തിന് ഉപ്പും മല്ലിയില അരിഞ്ഞതും ചേർക്കുക....വേവിച്ച ബസ്മതി റൈസും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു പാത്രം അടച്ചു വെച്ച് വേവിക്കുക....ശേഷം ഒന്ന് കൂടി മിക്സ് ചെയ്തു ചൂടോടെ വിളമ്പാം....
shahna
— in Bangalore City!.

No comments:

Post a Comment