Sunday, November 20, 2016

Pavakka theeyal

പാവയ്ക്ക തീയൽ
പരീക്ഷണത്തിനു വേണ്ട ചേരുവകൾ


പാവയ്ക്ക(കൈപ്പയ്ക്ക) - 2
തേങ്ങ ചിരകിയത് - 1/4 cup
മല്ലിപ്പൊടി - 1 വലിയ സ്പൂൺ
മുളക് പൊടി - 1 1/2 സ്പൂൺ
മഞ്ഞൾപൊടി - 1/2 ചെറിയ സ്പൂൺ
വാളൻപുളി - ഒരു ചെറിയ നാരങ്ങാവലുപ്പത്തിൽ
ഉപ്പ് - പാകത്തിന്
കടുക്, കറിവേപ്പില, വെളിച്ചെണ്ണ താളിക്കാൻ ആവശ്യത്തിന്.


പരീക്ഷിക്കേണ്ട വിധം

ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഒരു തുള്ളി വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് തേങ്ങ ചിരകിയതിട്ട് വറുക്കുക. തേങ്ങ ചെറുതായി മൂത്ത് വരുമ്പോൾ മല്ലിപ്പൊടി, മുളക്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി വറുക്കുക. കറിവേപ്പിലകൾ കൂടെ വേണമെങ്കിൽ വറുക്കുന്നതിൽ ചേർക്കാം. അതൊന്നു ചൂടാറുമ്പോൾ നന്നായി അരച്ചെടുക്കുക. ഒരു മൺകലത്തിൽ ഒരിത്തിരി വെളിച്ചെണ്ണ ഒഴിച്ച് കുരുവെല്ലാം കളഞ്ഞ് കനം കുറച്ചരിഞ്ഞ പാവയ്ക്ക ഇട്ടു നന്നായി വഴറ്റുക(കയ്പ്പക്കയുടെ കയ്പ്പ് കുറഞ്ഞ് കിട്ടുംന്ന് പറയുന്നു ഇങ്ങനെ ചെയ്താൽ). പിന്നീട് അരപ്പും പാകത്തിനു വെള്ളവും ഉപ്പും പുളി പിഴിഞ്ഞതും ചേർത്ത് അടുപ്പിൽ വച്ച് വേവിക്കുക. കയ്പ്പ് അധികമാണെങ്കിൽ ഒരു നുള്ള് ശർക്കരയൊ പഞ്ചസാരയൊ ഇടുക. കയ്പ്പക്ക വെന്ത് കറി പാകത്തിനു കുറുകിക്കഴിയുമ്പൊ അടുപ്പിൽ നിന്നിറക്കി കടുകും കറിവേപ്പിലയും താളിച്ചൊഴിക്കുക.

jinsmon thomas

No comments:

Post a Comment