Tuesday, November 29, 2016

Terrace krishi method

ടെറസിൽ നിന്നുള്ള ഇന്നത്തെ വിളവെടുപ്പ് ...🙂
എന്റെ കൃഷിരീതിയും കീടനിയന്ത്രണവും :- ഞാൻ ബാഗ് നിറക്കുന്നതിനു മുൻപ് മണ്ണ് ഒരാഴ്ചയിൽകൂടുതൽ വെയില്കൊള്ളിച്ചു കുമ്മായം വിതറി ഇടും ..നിറക്കാൻ നേരം മണ്ണിനു കൂടെ ചകിരിച്ചോർ ,ചാണകപ്പൊടി ,എന്നിവ 2:1:1 അനുപാതത്തിൽ ചേർക്കും ..കൂടാതെ അല്പം വേപ്പിൻ പിണ്ണാക്കും ,എല്ലുപൊടിയും ചേർക്കും ... ഞാൻ വിത്തുകൾ പാകുന്നത് ഗ്ലാസിന്റെ ട്രേയിലോ ആണ് ..അത് ചകിരിച്ചോർ ,ചാണകപ്പൊടി മിശ്രിതത്തിൽ പാകും .മുളച്ച തൈകൾ 4-6 ഇല ആകുമ്പോൾ വേര് പൊട്ടാതെ ബാഗിലാക്കി 4-5 ദിവസം വെയിൽ കൊള്ളിക്കാതെ വെക്കും അപ്പോൾ നന മാത്രം ...വേര് പിടിച്ചു കഴിഞ്ഞാൽ പിന്നെ ഇതിന്റെ കൂടെയുള്ള ഫോട്ടോയിൽ കാണുന്ന സ്ലറി നേർപ്പിച്ച കൊടുക്കും .( ചാണകം#കടലപ്പിണ്ണാക്#വേപ്പിൻപിണ്ണാക്ക് ) ഇവ തുല്യമായി കലക്കി മൂന്നാം ദിവസം ചെടികളിൽ ആഴ്ചയിൽ ഒരിക്കൽ പ്രയോഗിക്കും ..ഞാൻ ഇത് തയ്യാറാക്കുമ്പോൾ ചാണകം കൂടുതൽ ഉണ്ടാകും ..ബാഗുകളിൽ ഇടയ്ക്കു കളകൾ പറിച്ചു കളഞ്ഞു മണ്ണ് ചുറ്റും കൈകൊണ്ടു ഇളക്കി തണ്ടിനോട് അടുപ്പിച്ചും കൊടുക്കാറുണ്ട് ... ബാഗ് നിറക്കുമ്പോൾ അടിയിൽ കരിയില കുറച്ചു ആദ്യം ഇട്ടിട്ടാണ് മിശ്രിതം നിറക്കുന്നത് ... കീടനിയന്ത്രണത്തിനു കീടങ്ങൾ വരുന്നത് വരെ ജൈവകൃഷിയിൽ കത്ത് നിൽക്കണ്ട ..ചെടി വളർന്നു വരുമ്പോൾ തന്നെ വേപ്പെണ്ണ 5ml സോപ്പുമായി യോജിപ്പിച്ചു സ്പ്രേ ചെയ്തു തുടങ്ങും .തക്കാളി, ബീൻസ് പോലുള്ളവയിൽ ആഴ്ചയിൽ ഒരിക്കൽ സ്യൂഡോമോണസ് തളിക്കുകയും ചുവട്ടിൽ ഒഴിക്കുകയും ചെയ്യും ..കായകൾ ആകുന്ന സമയത്തു കുറച്ചു ചാരം ചുവട്ടിൽ ഇടാറുണ്ട്... കൃഷിയിടത്തിൽ കീടങ്ങളെ നിയന്ത്രിക്കാൻ മഞ്ഞക്കെണിയും കായീച്ചയെ നിയന്ത്രിക്കാൻ കായീച്ച കെണിയും മുൻപ് ഞാൻ ഉപയോഗിച്ചിട്ടുണ്ട് .ഇവ വളരെ ഫലപ്രദമാണ് ... 
sudhir  haritha keralam
🙂


No comments:

Post a Comment