Sunday, November 20, 2016

Tomato krishi

തക്കാളി കൃഷി
മറ്റു പച്ചക്കറി കൃഷികളിൽ നിന്നും വ്യസ്ത്യസ്തമാണ്. 2 കിലോ മുതൽ മൂന്നു മൂന്നര കിലോ വരെ തക്കാളികൾ ഒരു ചെടിയിൽ നിന്നും ലഭിക്കണം. അരക്കിലോ തക്കാളി പോലും ഭൂരി ഭാഗം ആളുകൾക്കും കിട്ടുന്നില്ല എന്നുള്ളതാണ് വസ്തുത. നല്ല വിളവു ലഭിക്കാൻ തക്കാളി കൃഷിയിൽ അനുവർത്തിക്കേണ്ട ടെക്നിക്സ് എന്താണെന്നു ചുരുക്കി പറയാം
1) വിത്ത് മുളപ്പിക്കൽ നല്ല വിളവു തരുന്ന ഗുണനിലവാരം ഉള്ള വിത്ത് മാത്രമേ ഉപയോഗിക്കാവൂ,. ഒരു പഴുത്ത/ചീഞ്ഞ നാടൻ തക്കാളിയിൽ നിന്നും നമുക്ക് തന്നെ അരി എടുക്കാവുന്നതെ ഉള്ളൂ. വിത്ത് 1-2 ആഴ്ച തണലത്തുണക്കണം. ഇതു വീട്ടിനുള്ളിൽ തന്നെ ആവുന്നതാണ് നല്ലത്. നല്ല സൈസ് ഉള്ള വിത്തുകൾ മാത്രമെ പാകാൻ എടുക്കാവൂ. പാകുന്നതിനു മുൻപ് വിത്ത് ഒരു 5-10 മിന്നിട്ടു വെയിലു കൊള്ളിക്കുക. അതിനു ശേഷം 4 മണിക്കൂർ വെള്ളത്തിൽ ഇട്ടശേഷം സീഡ് ട്രേയിൽ പാകാം. 50% മണ്ണിര കമ്പോസ്റ്/ചാണകപ്പൊടി + 50% ചകിരിച്ചോർ കമ്പ ചേർത്തു മിശ്രിതം ഉണ്ടാക്കി വിത്തു പാകുവാൻ ഉപയോഗിച്ചാൽ കരുത്തും നല്ല വേരു പടലവും ഉള്ള തൈകൾ ലഭിക്കും. ഒരു കള്ളിയിൽ 3-4 വിത്ത് വീതം പാകുക. കിളുത്ത് വരുമ്പോൾ നല്ല ആരോഗ്യം ഉള്ള ഒന്നൊഴികെ ബാക്കി പറിച്ചു കളയുക. വിത്ത് മുളച്ചുകഴിഞ്ഞാൽ ട്രേ സാമാന്യം വെയില് കിട്ടുന്ന ഇടത്തേക്ക് മാറ്റി വെക്കണം. ഒട്ടും വെയില് കിട്ടാതെ വന്നാൽ കരുത്തില്ലാത്ത നീളമുള്ള തൈകൾ ആയിരിക്കും ഉണ്ടാവുക. സീഡ് ട്രേയിലെ മണ്ണിനു ഈർപ്പം കിട്ടാൻ ആവശ്യമായ വെള്ളം മാത്രമേ തളിക്കാവൂ. കയ്യിൽ എടുത്തു ഞെക്കിയാൽ വെള്ളം പുറത്തു വരരുത്.
2) പോട്ടിംഗ് മിശ്രിതം തയാറാക്കൽ
2) വിത്ത് പാകിയാൽ ഉടൻ തന്നെ അത് നടുവാനുള്ള പോട്ടിംഗ് മിശ്രിതം റെഡിയാക്കി വെക്കണം. ഒരു ഗ്രോ ബാഗിന് 1 ടേബിൾ സ്പൂൺ എന്ന കണക്കിന് കക്കപ്പൊടി മണ്ണുമായി തിരുമ്മി ചേർക്കുക. ഈ സമയത്ത് മണ്ണിന് ചെറിയ ഈർപ്പം ഉണ്ടായിരിക്കണം. ഇത് രണ്ടു ദിവസം നന്നായി വെയിൽ കൊള്ളിക്കണം. ഇങ്ങനെ ചെയ്താൽ കുമിളും വട്ടരോഗം ഉണ്ടാക്കുന്ന ബാക്ടീരിയയും ഒരു പരുധി വരെ നശിക്കും. മണ്ണിനു കാത്സ്യം ലഭ്യമാകും മണ്ണിന്റെ അമ്ലത യും കുറയും. ഗ്രോ ബാഗു നിറക്കാൻ ഉപയോഗിക്കുന്ന പോട്ടിംഗ് മിശ്രിതം സംപുഷ്ടമയിരിക്കണം. മൂലകങ്ങളും സൂക്ഷ്മ മൂലകങ്ങളും ഉണ്ടായിരിക്കണം. കുമ്മായം ചേർത്ത് വെയിൽ കൊള്ളിച്ച മണ്ണിൽ വേപ്പിൻ പിണ്ണാക്ക് (compulsory) വെർമി കമ്പോസ്റ്റ്, അഴുകി പൊടിഞ്ഞ ചാണകം/ട്രൈക്കൊഡെർമ ചേർത്ത് സമ്പുഷ്ടമാക്കിയ ചാണകപ്പൊടി പാകപ്പെടുത്തിയ കോഴിവളം/ആട്ടിൻ കാഷ്ടം അസോള, ഉമി, ലേശം ഉമിക്കരി അങ്ങിനെ ലഭ്യത അനുസരിച്ച് ജൈവ വളങ്ങൾ ആവശ്യത്തിനു ചേർക്കുക. ട്രൈക്കൊഡെർമ ചേർത്ത് സമ്പുഷ്ടമാക്കിയ ചാണകപ്പൊടി അല്ല ഉപയോഗിക്കുന്നത് എങ്കിൽ 20-25 ഗ്രാം സ്യൂടോമൊണാസ് കൂടെ ചേർക്കുക. ട്രൈക്കൊഡെർമ യും സ്യൂഡൊമൊണസും ഒരുമിച്ചു ഉപയോഗിക്കാൻ പാടില്ല). ട്രൈക്കൊഡെർമ/സ്യൂടോമൊണാസ് നൊപ്പം ചാരം ചേർക്കരുത്. ജൈവ വളത്തിനൊപ്പം വേണം സ്യൂടോമൊണാസ് ചേർക്കാൻ. ആവശ്യത്തിനു ജൈവ വളം ഇല്ലാത്ത മണ്ണിൽ സ്യൂടോമൊണാസ് വേണ്ടത്ര ഫലം ചെയ്യത്തില്ല. പോട്ടിംഗ് മിശ്രിതം നല്ലവണ്ണം കൂട്ടിച്ചേർത്തു ഈർപ്പം നിലനിർത്തി ഒരു നനഞ്ഞ ചണ ചാക്ക് കൊണ്ടു ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും മൂടി ഇടുക. പോട്ടിംഗ് മിശ്രിതം കുറേശ്ശെ നനച്ചു കൊടുത്ത് ഈർപ്പം നിലനിർത്തണം. ഗ്രോ ബാഗിൽ നിറയ്ക്കുന്നതിനു തൊട്ടു മുന്പായി ഒരു ഗ്രോ ബാഗിന് ഒരു ടേബിൾ സ്പൂൺ കണക്കിനു മിക്സിയിൽ പൊടിച്ച മുട്ടതോടിന്റെ പൊടി ചേർക്കണം. മുട്ടതോടിന്റെ പൊടി വളരെ സാവധാനം മാത്രമേ കാത്സ്യം റിലീസ് ചെയ്യുകയോള്ളൂ. തക്കാളിചെടിക്ക് നിരന്തരമായ കാത്സ്യം ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്.
Technique No. 1
തക്കാളി ചെടിയുടെ തണ്ടിൽ നിന്നും ധാരാളം വേരിറങ്ങും. അങ്ങിനെ വേരിറങ്ങണമെങ്കിൽ തണ്ട് മണ്ണിനടിയിൽ ആവണം. നല്ല വിളവ് ലഭിക്കാൻ നല്ല വേരു പടലം കൂടിയേ തീരൂ. ഒരടിയെങ്കിലും വളർത്തിയ ശേഷം വേണം ചെടി ഗ്രോ ബാഗിൽ നടേണ്ടത്. ആദ്യം 2" പോക്കമായ തൈ സീഡ് ട്രെയിൽ നിന്നും പൊക്കിയെടുത്ത് ഒരു ചെറിയ ചട്ടിയിലോ ഗ്രോ ബാഗിലോ നടണം. പറിച്ചു നടുന്ന ദിവസം സീഡ് ട്രേ നനക്കരുത്. നനച്ചാൽ തൈ മണ്ണോടു കൂടി പൊക്കി എടുക്കാൻ പ്രയാസമാണ്. ചെറിയ ഗ്രോ ബാഗ്/ചെറിയ ചട്ടി പകുതി പോട്ടിംഗ് മിശ്രിതം നിറച്ച് അതിൽ വേണം തൈ നടാൻ. ചെടി ഉയരം വെക്കുന്നത് അനുസരിച്ച് ഈ ചട്ടി നിറച്ച് കൊടുക്കാം. ഇങ്ങനെ നട്ട് 2-3- ദിവസം തണലത്തും അതിനു ശേഷം പുതയിട്ട് വെയിലത്തും വെയ്ക്കണം. ഒരടി ഉയരമാകുംപോൾ വിരലുകൾ കൊണ്ട് ചെടിക്ക് ചുറ്റുമുള്ള മണ്ണിനു സപ്പോർട്ട് കൊടുത്ത് ചട്ടി കമഴ്ത്തി പിടിച്ചു ചട്ടിയുടെ വക്ക് മുകളിലോട്ടു തട്ടിയാൽ ഒരു തൊപ്പി എടുത്തു മാറ്റുന്ന ലാഖവത്തോടെ ചട്ടി മാറ്റാം. ഇനി ഒരു ഗ്രോ ബാഗിൽ 1-2” ഘനത്തിൽ പോട്ടിംഗ് മിശ്രിതം ഇട്ട് ചട്ടിയിൽ നിന്നും എടുത്ത ചെടി വേരുകൾക്കും അതിനു ചുറ്റുമുള്ള മണ്ണിനും അനക്കം തട്ടാതെ ഗ്രോ ബാഗിൽ വെക്കുക. പോട്ടിംഗ് മിശ്രിതം ശരിക്കും seasoned ആണെങ്കിൽ ഗ്രോ ബാഗ് മുഴുവനായും നിറക്കാം. ചെടിയുടെ 9" മണ്ണിനടിയിലും 3" പുറത്തും ആയിരിക്കും. ഇങ്ങനെ ചെയ്യുന്നതിലും നല്ലത് ഒരാഴ്ച കൊണ്ട് 3 തവണയായി ഗ്രോ ബാഗ് നിറക്കുന്നതാണ്. ഏതാനും ദിവസങ്ങൾക്കകം മണ്ണിന്റെ അടിയിൽ ആയ മുഴുവൻ തണ്ടിൽ നിന്നും ധാരാളം വേരിറങ്ങുന്നതു കാണാം.
gladys

No comments:

Post a Comment