Monday, November 28, 2016

vellarikka morukari

വെള്ളരിക്ക മോര് കറി
**********************************
ചേരുവകള്‍:
1. വെള്ളരിക്ക – 2 കപ്പ്‌ (തൊലി കളഞ്ഞു ചെറുതായി അരിഞ്ഞത്)
2. തൈര്‍ – 2 കപ്പ്‌
3. പച്ച മുളക് – 3 എണ്ണം
4. മഞ്ഞള്‍ പൊടി – 1/4 tsp
5. ഉപ്പ് – ആവശ്യത്തിന്‌
താളിക്കാന്‍:
1. ചെറിയ ഉള്ളി – 5 എണ്ണം
2. ഉണക്ക മുളക് -3 എണ്ണം
3. കറിവേപ്പില – 1 തണ്ട്‌
4. ഇഞ്ചി – 2 tsp (അരിഞ്ഞത്)
5. മഞ്ഞള്‍ പൊടി – 1/4 tsp
6. ഉലുവ – 1 നുള്ള്
7. ജീരകം – 1/4 tsp(പൊടി)
8. എണ്ണ – 2 tbsp
9. കടുക് – 1/2 tsp
തയ്യാറാക്കുന്ന വിധം:
വെള്ളരിക്ക കുരു കളഞ്ഞു തോലുരിഞ്ഞു ചെറിയ കഷണങ്ങളായി അറിയുക
അരിഞ്ഞ വെള്ളരിക്കയില്‍ മഞ്ഞള്‍പൊടി,ഉപ്പു, അരിഞ്ഞ പച്ച മുളക് എന്നിവ ചേര്‍ത്ത് 5-7 മിനിറ്റ് നന്നായി വേവിക്കുക. അതേസമയം തൈരില്‍ ഒരു കപ്പ്‌ വെള്ളം ചേര്‍ത്ത് 1/4 tsp മഞ്ഞള്‍ പൊടി അല്പം ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. എന്നിട്ട് തൈരിനെ വേവിച്ചു വച്ച വെള്ളരിക്കയുമായി ചേര്‍കുക. നന്നായി ഇളക്കി കൊണ്ടേ ഇരിക്കുക. തിളക്കാന്‍ അനുവദിക്കരുത്. തിളച്ചാല്‍ തൈര്‍ പിരിയും ഒരു ചീനച്ചട്ടിയില്‍ അല്പം എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ചെറിയ ഉള്ളി, ഉണക്ക മുളക്, ഇഞ്ചി, കറി വേപ്പില എന്നിവ ചേര്‍ത്ത് വഴറ്റി എടുക്കുക. കൂടെ ഒരു നുള്ള് മഞ്ഞ പൊടി, ജീരകം, ഉലുവ എന്നിവ ചേര്‍ത്ത് ഇളക്കുക ഇതിനെ വെള്ളരിക്ക തൈര്‍ ചേര്‍ത്തതിലോട്ടു ചേര്‍ത്ത് നന്നായി ഇളക്കുക......!
Ethnic health court

No comments:

Post a Comment