Monday, November 28, 2016

Sambar/pachaka kairali



പ്രിയ അംഗം വാസന്തി നന്ദിക്കര മേം ന്റെ സാമ്പാർ റിസപ്പി
സാമ്പാർ
സാമ്പാറിന് ഉത്തമമായ കഷ്ണങ്ങൾ മുരിങ്ങക്കായ വെണ്ടയ്ക്ക എന്നിവയാണ്.തക്കാളി കൂടി ചേർത്താൽ നല്ല രുചികിട്ടും. ആദ്യമായി പരിപ്പു വേവിയ്ക്കുക. ഒരു നാലഞ്ചാളുകൾക്ക് കഴിയ്ക്കാനുളള അളവ്.ഒരു നൂറു ഗ്രാം പരിപ്പ് ഇത് വേവിച്ചതിനു ശേഷം നല്ലവണ്ണം ഒരു നെല്ലിക്കാവലുപ്പത്തിൽ വാളൻപുളിയെടുത്ത് പിഴിഞ്ഞ് ഒഴിക്കുക. ശേഷം വെണ്ടയ്ക്ക 4) മുരിങ്ങയ്ക്ക (2) തക്കാളി (3) എന്നിവനുറുക്കി ചേർത്ത് ഒരു കഷ്ണം കായം കൂടി മുറിച്ചിട്ട് നല്ലവണ്ണം തിളപ്പിക്ക്കുക ശേഷം മല്ലി (ഒരു കൈ അളവ് ) മൂളക്, (എരിവിനനുസരിച്ച് ) ഉലുവ ഒരു ലേശ o) എന്നിവയും വറുത്ത ശേഷം കരുവേ പിലയും അര മുറി തേങ്ങയും കൂടി ഇതിൽ ഇട്ടു വറുത്ത് അരച്ചു ചേർക്ക ക' കടുകും മുളകും കരുവേപ്പിലയും വെളിച്ചെണ്ണയിൽ മൂപ്പിച്ച് ഇട്ടാൽ സാമ്പാർ റെഡി!
Baburaj nair  pachakakairali


കൂട്ട് കറി
..............സദ്യയില് ഒഴിച്ച്കൂടാന് ആവാത്തത്....
ചേന (ചെറിയ കപ്പിന്) 2 കപ്പ്
കായ (ചെറിയ കപ്പിന്) ഒരു കപ്പ്
കടല പരിപ്പ് 4 മണിക്കൂര്വെള്ളത്തില്ഇട്ടതു.....അരകപ്പ്
കടല ഒരുകപ്പ്(കുതിര്ത്തു വേവിച്ചത്)
cookeril വേവിച്ചാല് ചിലപ്പോള്കുഴഞ്ഞുപോവും
ചേനയുംകായുംകടലപരിപ്പുംഇത്തിരിമഞ്ഞള്പൊടിഇട്ടുവേവിക്കുക...വെന്തുകഴിയുമ്പോള്ഉപ്പും.....ഒന്നരസ്പൂണ്കുരുമുളക്പൊടിയുംഇടുകഅതിലേയ്ക്ക്കുതിര്ത്തുവേവിച്ചുവച്ചിരിക്കുന്നകടലചേര്ക്കുക....ഇടയ്ക്ക്ഒന്നിളക്കികൊടുക്കുക കുറച്ചുശര്ക്കരചേര്ക്കുക.................അതിലേയ്ക്ക് അരമുറിനാളികേരവും അരസ്പൂണ്ജീരകവുംനന്നായിഅരച്ച്ചേര്ക്കുക...............നല്ല പോലെവെള്ളംവറ്റിവരണ്ടുവരണം
ഉഴുന്ന് ഇട്ടുകടുക് വറുത്തു അതിലേയ്ക്ക്
രണ്ടുപിടിതേങ്ങ ഇട്ടു നല്ലചുമക്കെവറുക്കുക..........ഇത്കറിയിലേയ്ക്ക്ചേര്ത്തുഒന്ന് മിക്സ് ചെയ്യുക......
jayaraj nair
സ്പൈസി പാസ്ത
പാസ്ത - 2 കപ്പ്
സവാള - 1
തക്കാളി - 1
പച്ചമുളക് - 2
ടൊമാറ്റോ സോസ് - 1 സ്പൂൺ
മുളക് പൊടി - 1 സ്പൂൺ
മഞ്ഞൾപ്പൊടി - അര സ്പൂൺ
ഓയിൽ, ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം:
പാസ്ത വേവിച്ച് മാറ്റിവെക്കുക. ഒരു സോസ് പാനിൽ എണ്ണയൊഴിച്ച് ചൂടായാൽ സവാള ചേർത്ത് വഴറ്റുക. ബാക്കി ചേരുവകളും ചേർക്കുക. രണ്ട് മിനിറ്റ് ഇളക്കി പാകമാക്കുക.ഇതിൽ വേവിച്ച പാസ്തയും ചേർത്തിളക്കി യോജിപ്പിച്ച് 5 മിനിറ്റ് ചെറിയ തീയിൽ വെച്ച് ചൂടോടെ വിളമ്പുക.
jensy anil

വഴുതനങ്ങ മസാല / Bengan Masala
***************
ചെറിയ വഴുതനങ്ങ - 8 എണ്ണം
സവാള - 1 (വലിയ കഷണങ്ങളായി മുറിക്കുക )
തേങ്ങ ചിരകിയത് - 3 ടേബിള്സ്പൂൺ
നിലക്കടല (peanut ) - 2 ടേബിൾസ്പൂൺ
ജീരകം - 1 ടിസ്പൂൺ
വെളുത്തുള്ളി പേസ്റ്റ് - 1 ടിസ്പൂൺ
മുളക്പൊടി - 1 ടേബിള്സ്പൂൺ
മല്ലിപൊടി - 1ടേബിള്സ്പൂൺ
മഞ്ഞൾപൊടി - 1/4 ടിസ്പൂൺ
പുള്ളിവെള്ളം - 4 ടേബിള്സ്പൂൺ
കടുക് - 1/2 ടിസ്പൂൺ
ഉലുവ - 1 നുള്ള്
വറ്റൽ മുളക് - 3 - 4 എണ്ണം
കറിവേപ്പില - 2 തണ്ട്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം :-
വഴുതനങ്ങ കഴുകി, ഒരു വഴുതനങ്ങ നാല് കഷ്ണം എന്ന രീതിയിൽ നീളത്തിൽ മുറിച്ചു വെക്കുക...
വാളൻപുളി വെളളത്തിൽ കുതിർത്ത് പിഴിഞ്ഞ് പുളിവെള്ളം എടുത്തു വെക്കുക...
പാൻ ചൂടാക്കി തേങ്ങ ചിരകിയത് , ജിരകം, നിലക്കടല, സവാള ഇട്ട് വറുക്കുക... തണുത്താൽ അരച്ചു വെക്കുക...
പാനിൽ എണ്ണ ചൂടായാൽ കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില ഇട്ട് മൂപ്പിക്കുക...വെളുത്തുള്ളി പേസ്റ്റ് ഇട്ട് വഴറ്റുക...ശേഷം പൊടികൾ ചേര്ത്ത് നന്നായി വഴറ്റുക... മിക്സിയിൽ, അരച്ചതും, വഴുതനങ്ങയും, ആവശൃത്തിന് ഉപ്പും ചേര്ത്ത് യോജിപ്പിച്ച് 1/2 കപ്പ് വെളളവും ചേർത്ത് വേവിക്കുക... വഴുതനങ്ങ വേവാറാക്കുബോൾ പുള്ളിവെള്ളവും ചേര്ത്ത് 5 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക... തീ ഓഫ് ചെയ്ത് പാത്രത്തിലേക്ക് മാറ്റി ചുടോടെ വിളമ്പാം...
jayaraj

ഗാർളിക്ക് ചിക്കൻ[ dry]
മഞ്ഞൾ പൊടി, ഉപ്പ് + മുളക് പൊടി mix ചെയ്ത് അര മണിക്കൂർ ഫ്രീസായ ചിക്കൻ 5 വിസിൽ വരെ വേവിച്ച് എടുത്ത് ബോൺ ലസ് ആക്കിയ മീറ്റ് 250 gram
വെളുത്തുള്ളി 50 ഗ്രാം
ഇഞ്ചി 10 ഗ്രാം
സവാള കനം കുറച്ച് അരിഞ്ഞത് 2 എണ്ണം
പച്ചമുളക് 10 എണ്ണം അരച്ചത്
നാരങ്ങനീര് അല്ലേങ്കിൽ വിനാഗിരി 1 സ്പൂൺ
ഒലിവ് ഓയൽ അഥവാ വെളിച്ചെണ്ണ 2 സ്'പൂൺ ചട്ടിയിൽ ഒഴിച്ച് ചിക്കൻ വറുത്തെടുക്കണം
ചട്ടിയിൽ തക്കാളി +
സവാള
വെളുത്തുള്ളി പേസ്റ്റ് ഇതു മൂന്നും വറുതെടുക്കുക
വെന്ത ചിക്കൻ അതിലേക്കിട്ട് അല്പം ജീരകപ്പെടിയും pepper Powder ഇവ ചേർത്ത് മല്ലിച്ചെപ്പും പുതിനയും ചേർത്തിളക്കി വളമ്പാം
Baburaj

കേരള സ്റ്റൈല് ചിക്കന് ഡ്രൈഫ്രൈ
ഇത്തവണ കേരള സ്റ്റൈല് ചിക്കന് ഡ്രൈഫ്രൈ പരീക്ഷിക്കാം.
കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരു പോലെ ഇഷ്ടപ്പെടുമെന്നതും തയ്യാറാക്കാന് എളുപ്പമാണെന്നതും ഈ വിഭവത്തെ നമ്മുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നു. കേരള സ്റ്റൈല് ചിക്കന് ഡ്രൈഫ്രൈ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.
ആവശ്യമുള്ള സാധനങ്ങള്
ചിക്കന്- അരക്കിലോ
മുളക് പൊടി- 2 ടീസ്പൂണ്
മഞ്ഞള് പൊടി- അര ടീസ്പൂണ്
ഉപ്പ്- പാകത്തിന്
ഇഞ്ചി, വെളുത്തുള്ള, പച്ചമുളക് പേസ്റ്റാക്കിയത്- 2 ടേബിള് സ്പൂണ്
ചെറുനാരങ്ങ- ഒന്ന്
കൊണ്ഫഌവര്- 50ഗ്രാം
കറിവേപ്പില- 5 തണ്ട്
വെളിച്ചെണ്ണ- വറുക്കാനാവശ്യമായത്
തയ്യാറാക്കുന്ന വിധം
ചിക്കന് വൃത്തിയായി കഴുകി ഇടത്തരം കഷ്ണങ്ങളാക്കി മുറിക്കുക. മുളക് പൊടി, മഞ്ഞള്പൊടി, ഉപ്പ് എന്നി ചേര്ത്ത് 15 മിനിട്ട് വെയ്ക്കുക. തയ്യാറാക്കി വെച്ചിരിയ്ക്കുന്ന ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് നാരങ്ങാ നീരുമായി ചേര്ത്ത് ചിക്കനില് പുരട്ടി വെയ്ക്കുക. അതിനു ശേഷം കോണ്ഫഌവര് ചേര്ത്ത് നല്ല പോലെ കുഴയ്ക്കുക. ശേഷം ചീനച്ചട്ടിയില് എണ്ണ ചൂടാക്കി ചിക്കന് പൊരിച്ചെടുക്കാം. തവിട്ടു നിറമാകുമ്പോള് എണ്ണയില് നിന്നും വറുത്തു കോരണം. കറിവേപ്പില ചൂടോടെ തന്നെ ചിക്കനു മുകളില് തൂവാം. അല്ലെങ്കില് തണ്ടോടു കൂടി തന്നെ കറിവേപ്പില വെളിച്ചെണ്ണയില് ഇട്ട് ചിക്കനോടൊപ്പം വറുതെതടുക്കുന്നത് രുചി വര്ദ്ധിപ്പിക്കും.
https://www.facebook.com/groups/113686899095587/?ref=notif&notif_t=group_added_to_group&notif_id=1480222276416590

No comments:

Post a Comment