ഇന്ന് സോയ ബോൾസ് ഉലർത്ത് ഉണ്ടാക്കി. വളരെ simple ആണ്. ഒരു cup സോയ ബോൾസ് എടുത്ത് കുതിർക്കാനൊന്നും പോയില്ല, നേരെ തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലിട്ടു കാൽ ടീസ്പൂൺ ഉപ്പും കൂടി ചേർത്ത് 3-4മിനിറ്റ് ആകുമ്പോൾ ഓഫ് ചെയ്യുക. തണുക്കുമ്പോൾ വെള്ളം നന്നായി ഞെക്കി പിഴിഞ്ഞ് 2 ആയി cut ചെയ്ത് വെക്കുക. ഇതിലേക്ക് ഒരു ചെറിയ സവാള യുടെ പകുതി cut ചെയ്ത് mixy യിൽ പേസ്റ്റ് ആക്കി കുറച്ചു ginger -garlic പേസ്റ്റ് ഉം കാൽ ts chilli powder, ഒരു നുള്ളു ഉപ്പു, കാൽ ts പെരുംജീരകപൊടി 2-3 ടേബിൾസ്പൂൺ കോൺ flour കൂടി ചേർത്ത് marinate ചെയ്യണം. കുറച്ചു സമയം കഴിഞ്ഞു ഒരു പാൻ ഇൽ oil ചൂടാക്കി half സവാള chop ചെയ്തതും സോയ യും കുറച്ചു കറിവേപ്പില യും ചേർത്ത് ഇടക്ക് ഇളക്കി fry ചെയ്ത് ഉലർത്തി എടുക്കുക. റെഡിയായി കഴിഞ്ഞു
By: Sinuu V Nath
No comments:
Post a Comment