Tuesday, November 15, 2016

Cold and cough

കുരുമുളക്...
1, നീരിറക്കം.പനി *
കുരുമുളക്,ചുക്ക്,കൊത്തമല്ലി,ജീരകം എന്നിവ സമം എടുത്തു ചതച്ചു കുറച്ചു തുളസിയിലയും കരുപ്പട്ടിയും ചേര്ത്ത് വെള്ളത്തിലിട്ടു തിളപ്പിച്ച്‌ പലവട്ടമായി കഴിക്കുക..
2,ചുമ ..ശ്വാസം മുട്ടല്‍**
നാടന്‍ കുരുമുളക് പൊടി,തേനും നെയ്യുമായി ചേര്ത്ത് കഴിക്കുന്നത്‌ എല്ലാ വിധ ചുമകള്ക്കും വളരെ നല്ലതാണു...
3,പീനസം ***
നാടന്‍ കുരുമുളക് പൊടി മോരിലോ തൈരിലോ കലക്കി അല്പം ശര്‍ക്കരയും ചേര്ത്ത് കഴിക്കുക..
4,അതിസാരത്തിന്****
നാടന്‍ കുരുമുളക് പൊടിയും അല്പം ഇന്തുപ്പും ചേര്ത്ത് തിളപ്പിച്ചാറിയ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക..
5,അര്‍ശ്ശസിന്*****
നാടന്‍ കുരുമുളക് പൊടി ഒരു ഭാഗം ,പെരും ജീരകം പൊടി ഒന്നര ഭാഗം എടുത്തു തേനില്‍ ചാലിച്ചു ഒരു സ്പൂണ്‍ വീതം ദിവസവും കഴിക്കുക..
6,ദന്ത രോഗങ്ങള്ക്ക് ******
നാടന്‍ കുരുമുളക് പൊടി കരയാമ്പൂ രസത്തില്‍ ചേര്ത്ത് പഞ്ഞിയില്‍ ആക്കി കേടുള്ള പല്ലില്‍ വെക്കുക..
7,വസൂരിക്ക്.*******
കുരുമുളകും രുദ്രാക്ഷവും പച്ച വെള്ളത്തില്‍ അരച്ച് സേവിക്കുക..
വസൂരി വരാതിരിക്കാന്‍ ഒരു പ്രതിവിധിയായും കഴിക്കാവുന്നതാണ്..
8,ദഹനക്കേട്..വായുക്ഷോഭം********
കുരുമുളക്,ചുക്ക്,തിപ്പലി,പെരും ജീരകം,ഇന്തുപ്പ് ഇവ സമം പൊടിച്ചു ചേര്‍ത്ത് അര സ്പൂണ്‍ വീതം ദിവസവും സേവിക്കുക...
9, നാടന്‍ കുരുമുളക് ചേര്ത്തി്ട്ടുള്ള ആഹാരം കഴിക്കുന്നത്‌ സിരകളുടെയും ധമനികളുടെയും ദ്വാരം അടയാതിരിക്കുന്നതിനും രക്തം കട്ട പിടിക്കാതിരിക്കുന്നതിനും വളരെയധികം നല്ലതാണ്...

No comments:

Post a Comment