Tuesday, November 15, 2016

Injam pulli

ശർക്കരപ്പുളി :
ഇതൊരു മധുര അച്ചാര്‍ആണ്. വളരെ എളുപ്പം ഉണ്ടാക്കാം. തൊട്ടുകൂട്ടാൻ ശർക്കരപ്പുളി ഉണ്ടെങ്കിൽ ചോറ് എത്ര കഴിച്ചാലും മതി വരില്ല.
ആവശ്യമായ സാധനങ്ങള്‍
വാളൻപുളി 100Gram
ശർക്കര 100Gram
ഇഞ്ചി പൊടിയായി അരിഞ്ഞത് 2 Spoon.
പച്ചമുളക് 5 ചെറുതായി അരിഞ്ഞത്.
കറിവേപ്പിലഅരിഞ്ഞത് 2 ഇല
വെളിച്ചെണ്ണ 2 Spoon
കടുക് 8, 10
മുളക്‌ പൊടി 1Spoon.
മഞ്ഞൾപൊടി അരസ്പൂൺ
ഉപ്പ് അരസ്പൂൺ.
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ചു കടുക് പൊട്ടിച്ച ശേഷം അരിഞ്ഞുവെച്ച ഇഞ്ചി, പച്ചമുളക്, കറിവേപ്പില ചേർക്കണം.ഇതു നല്ലോണം മൊ രിയും വരെ ഇളക്കണം. ഇളക്കുമ്പോ കിലു കിലു ശബ്ദം കേൾക്കണം. ഇനി മുളക്പൊടി മഞ്ഞൾപൊടി ചേർത്തു ഉടനെ തന്നെ പുളിയും ചേർക്കണം( പുതിയ പുളിയാണെങ്കിൽ അങ്ങനെ തന്നെ ചേർക്കാം. നാരു ഒഴിവാക്കി )അല്ലെങ്കിൽ കുറച്ചു വെള്ളത്തിൽ പുളി കുതിർത്തു പിഴിഞ്ഞ് പുളിയുടെ കുറുകിയ ചാറു മാത്രം ചേർക്കാം. പിന്നെ ശർക്കര അര ഗ്ലാസ് വെള്ളത്തിൽ ഉരുക്കി അരിച്ചു കട്ടിയുള്ള പാനി ആക്കിയതും ഉപ്പും ചേർത്തു 2 മിനിട്ട് കൂടി തിളപ്പിച്ചു തീ അണക്കാം. ഈസമയത് അച്ചാറി നു കട്ടി ഇല്ലാന്ന് തോന്നും. എന്നാല്‍ തണുക്കുമ്പോ കുറുകിക്കോളും.
https://www.facebook.com/groups/1575486326077361/?ref=nf_target&fref=nf

No comments:

Post a Comment