Wednesday, November 16, 2016

Inji lehyam


കൊത്ത മല്ലി - 2 ടീ സ്പൂണ്‍
ഉണക്ക മുന്തിരി - കാല്‍ കപ്പു
ഉപ്പ് - ഒരു നുള്ള്
ശര്‍ക്കര പൊടിച്ചത് - ഒന്നര സ്പൂണ്‍
നെയ്യ് - ഒന്നര സ്പൂണ്‍
വെള്ളം - ആവശ്യത്തിനു .
ചെയ്യണ്ട വിധം :
ഇഞ്ചി തൊലി കളഞ്ഞു ചെറുതായി അരിയുക. മിക്സിയില്‍ കൊത്തമല്ലി അരക്കുക .പകുതി അരഞ്ഞതിനു ശേഷം ഇഞ്ചി കഷണങ്ങള്‍ അല്പം വെള്ളം ചേര്‍ത്തു അരക്കുക . അതില്‍ ഉണക്ക മുന്തിരി ചേര്‍ത്തു കുഴമ്പ് പരുവത്തില്‍ അരച്ചെടുക്കുക .
ഒരു ചട്ടിയില്‍ ശര്‍ക്കര അല്പം വെള്ളം ചേര്‍ത്തു ഉരുക്കി അതിലെ അഴുക്കുകള്‍ അരിച്ചെടുത്ത് കളയുക . ശര്‍ക്കര തിളപ്പിക്കുക . അതില്‍ അരച്ച് വെച്ചിരിക്കുന്ന അരപ്പ് ചേര്‍ക്കുക . നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക .കുറുകി വരുമ്പോള്‍ അതില്‍ നെയ്യ് ചേര്‍ത്തു അലുവ കിണ്ടി എടുക്കുന്നത് പോലെ നല്ലവണ്ണം കിണ്ടി പാത്രത്തില്‍ പിടിക്കാത്ത പരുവത്തില്‍ ആകുമ്പോള്‍ വാങ്ങി വെക്കുക . ഇത് ഒരു നാടന്‍ നെല്ലിക്ക അളവ് മുതിര്‍ന്നവര്‍ക്കും ഒരു മുന്തിരി വലിപ്പം കുട്ടികള്‍ക്കും രാവിലെ വെറും വയറ്റില്‍ കൊടുക്കുക . കഴിച്ചു അര മണിക്കൂര്‍ നേരം ഒന്നും കഴിക്കരുത് വെള്ളം പോലും കുടിക്കരുത് . തുടര്‍ച്ചയായി 3 ദിവസം കഴിക്കണം . മൂന്നു മാസത്തില്‍ ഒരു പ്രാവശ്യം ഇങ്ങനെ കഴിക്കുന്നത് വയറിനു ഉണ്ടാകുന്ന അസ്വസ്ഥതകള്‍ കുറക്കും
arogya vartha fb.com


No comments:

Post a Comment