Monday, January 30, 2017

egg puffs

Rcp- Farzana Naaz
എഗ്ഗ് ഫഫ്സ്
.....................
സ്റ്റെപ്പ് -1
മൈദ - 2 കപ്പ്
എണ്ണ - 1/2 ടീസ്പൂൺ
ഉപ്പ്, വെള്ളം - ആവശ്യത്തിന്
മൈദയും വെള്ളവും എണ്ണയും ഉപ്പും ചേർത്ത് ചപ്പാത്തിക്കു കുഴക്കുന്ന പോലെ കുഴച്ചു ചെറിയ ഉരുളകൾ ആക്കി വട്ടത്തിലോ അല്ലെങ്കിൽ പരത്തിയ ശേഷം ചതുരത്തിലോ മുറിച്ച് എടുക്കണം ,അതികം കനം വേണ്ടാ ട്ടോ .... ,ഇങ്ങനെ ഒരു പതിനാറോ അതിൽ കൂടുതലോ നേരിയ ചപ്പാത്തി ആകാം
സ്റ്റെപ്പ് - 2
മുട്ട - 2 എണ്ണം
സവോള - 2 എണ്ണം
ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് - 1/4 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
പെരുംജീരക പൊടി - 1/4 ടീസ്പൂൺ
ഗരം മസാല - 1/4 ടീസ്പൂൺ
മല്ലിയില, ഉപ്പ്, എണ്ണ - ആവശ്യത്തിന്
മുട്ട പുഴുങ്ങി എടുത്ത് വക്കുക. ഒരു പാനിൽ രണ്ട് ടീസ്പൂൺ എണ്ണ ചൂടാക്കി സവോള ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റി മുളകുപൊടി ,മഞ്ഞൾ പൊടി, ജീരകപ്പൊടി എന്നിവ മൂപ്പിച്ച് ഇതിലേക്കു പുഴുങ്ങിയ മുട്ട മുറിച്ചതും ഗരംമസാല ,ഉപ്പ് ,മല്ലിയില എന്നീവ ചേർത്ത് മിക്സ് ചെയ്ത് മസാല ഉണ്ടാക്കണം
ഇനി ഉണ്ടാക്കിയ ഓരോ ചപ്പാത്തി എടുത്ത് വളരെ കുറച്ചു എണ്ണയോ ,വെണ്ണയോ തടവിയ ശേഷം ഒന്നിനു മുകളിൽ ഒന്നായി ഒരു എട്ടെണ്ണം വച്ച ശേഷം അതിനു മുകളിൽ മുട്ടയുടെ മസാല വച്ച ശേഷം ബാക്കി ചപ്പാത്തികളേയും വീണ്ടും എണ്ണ തടവി ഒന്നിസ മുകളിൽ ഒന്നായി അടുക്കണം'. ഇടയ്ക്കിടക്ക് മൈദ വെള്ളത്തിൽ കട്ടിയിൽ കലക്കി പേസ്റ്റ് ആക്കിയത് ചിലതിന്റെ ഒക്കെ ഇടയിൽ തടവുന്നത് വിട്ടു പോകാതെ ഒട്ടിയിരിക്കുവാൻ സഹായിക്കുന്നതാണ് ഇനി ഇതിനെ കുക്കറിൽ ഒരു ചെറിയ പാത്രം കമഴ്ത്തി വച്ച ശേഷം അതിനു മുകളിൽ ഇറക്കി വക്കണം തീ വളരെയധികം കുറഞ്ഞിരിക്കാൻ ശ്രദ്ധിക്കണം ഇങ്ങനെ വച്ച ശേഷം കുക്കറിന്റെ വിസിലിടാതെ അടച്ചു വേവിച്ചെടുക്കണം ,പ്രത്യേകം പറയുന്നു കുക്കറിൽ വെള്ളമോ ,മറ്റൊന്നോ ഒഴിക്കുകയോ ഇടുകയോ വേണ്ട . പാത്രത്തിനു മുകളിൽ ഇതു മാത്രം ഇറക്കി വെച്ചാൽ മതി .പത്ത് മിനിറ്റിനകം ആയാൽ വേണമെങ്കിൽ മുകൾഭാഗം മറിച്ചിട്ട് അവിടെയും ഒന്ന് മൊരിച്ചെടുത്താൽ ഭംഗിയുണ്ടാക്കും
ഇതിൽ മുട്ടയുടെ മസാലക്കു പകരം ചിക്കൻ മസാലയോ വെജിറ്റബിൾ മസാലയോ ഉപയോഗിക്കാം ,ചപ്പാത്തിക്കിടയിൽ എണ്ണ തടവുന്നതും വളരെ കുറച്ചാകണം കൂടി പോകരുത് ട്ടോ .....

No comments:

Post a Comment