മൈഗ്രേന്‍ കുറയ്ക്കാം ഭക്ഷണനിയന്ത്രണത്തിലൂടെ
ജീവിതത്തിന്റെ നിറംകെടുത്തുന്ന മൈഗ്രേന്‍ എന്ന രോഗത്തിന്റെ കാരണമെന്താണെന്ന് മനസ്സിലാക്കുക അത്ര എളുപ്പമല്ല. എന്നാല്‍ ഈ രോഗത്തിനു പിന്നില്‍ നാം കഴിക്കുന്ന ആഹാരത്തിന് വലിയൊരു പങ്കുണ്ടെന്നാണ് ആധുനിക ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. അസുഖങ്ങള്‍, മരുന്നുകള്‍, ഹോര്‍മോണ്‍ തകരാറുകള്‍, മാനസികസംഘര്‍ഷങ്ങള്‍, വികാരങ്ങള്‍ എന്നിവപോലെ മൈഗ്രേന്‍ ഉണ്ടാകുന്ന ഒരു ഘടകമാണ് ഭക്ഷണവും.
മൈഗ്രേന്‍ ഓരോരുത്തരിലും ഓരോ വിധമാണ് എന്നതുപോലെതന്നെ ഭക്ഷണവും വ്യത്യസ്ത രീതിയിലാണ് പ്രതിഫലനമുണ്ടാക്കുക. ഇതു മനസിലാക്കാന്‍ അവരവര്‍ത്തന്നെ സ്വയം പരീക്ഷണം നടത്തിക്കൊണ്ടിരിക്കണം. ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കില്‍ മിക്കവാറും പേര്‍ക്ക് തലവേദനയുണ്ടാവും. അതുപോലെതന്നെ വിശന്നാലും തലവേദന ഉറപ്പാണ്. ചിലര്‍ക്ക് ഫ്രൈഡ് റൈസ് കഴിച്ചാല്‍ തലേദനയുണ്ടാവാറുണ്ട്. മറ്റു ചിലര്‍ക്ക് ലഹരിപാനീയങ്ങള്‍ കുടിക്കുമ്പോഴും തലവേദനിക്കും. ഇനിയൊരു കൂട്ടരെ തലവേദനയിലേക്കു നയിക്കുന്നത് രൂക്ഷഗന്ധമുള്ള ആഹാരവസ്തുക്കളാവാം. അസിഡിറ്റിയുണ്ടാക്കുന്നതും അലര്‍ജിയുണ്ടാക്കുന്നതുമായ വിഭവങ്ങളും തലവേദനയെ ക്ഷണിച്ചുവരുത്താറുണ്ട്.

തലവേദനയ്ക്കിടയാക്കുന്ന ആഹാരവസ്തുക്കള്‍ (trigger food)
കാപ്പി
പാലുല്‍പ്പന്നങ്ങള്‍
ചോക്കലേറ്റ്
മദ്യം
ചിലതരം പയറും കപ്പയും, (കട്ടന്‍പയര്‍, കട്ടന്‍കപ്പ)
രുചിവര്‍ദ്ധകവസ്തുക്കള്‍
എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍
നിലക്കടയടക്കമുള്ള നട്ട്സ്
വാഴപ്പഴങ്ങള്‍
ചിലതരം മല്‍സ്യങ്ങളും ഇറച്ചിയും
അച്ചാറുപോലെ ഉപ്പു കൂടിയ വിഭവങ്ങള്‍

ഏറ്റവും വലിയ കുഴപ്പക്കാരന്‍ മദ്യംതന്നെ
ഇവയില്‍ ഏറ്റവും കൂടുതല്‍ തലവേദനയ്ക്ക് ഹേതുവാകുന്നത് മദ്യമാണ് എന്നതില്‍ സംശയമില്ല. മേല്‍പ്പറഞ്ഞ തരത്തിലുള്ള ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനകം നിങ്ങള്‍ക്കു തലവേദന വരുന്നുണ്ടെങ്കില്‍ ആ വിഭവം നിങ്ങളുടെ ശരീരത്തിന് സഹിക്കുന്നില്ല എന്നാണര്‍ത്ഥം. അതുകൊണ്ട് തലവേദനയുണ്ടാകുമ്പോള്‍ ഒരു മണിക്കൂര്‍ പിന്നിലേക്ക് ഒന്നു തിരിഞ്ഞുനോക്കണം. ഏതു ഭക്ഷണമാണ് കഴിച്ചതെന്നോര്‍ക്കാന്‍. ചിലരില്‍ രണ്ടു ദിവസം കഴിഞ്ഞും ഭക്ഷണത്തിന്റെ പ്രതിഫലനമുണ്ടായേക്കാം. എപ്പോള്‍ കഴിച്ചു എന്നും എത്ര അളവില്‍ കഴിച്ചു എന്നുമുള്ള റിക്കോര്‍ഡ് നിങ്ങള്‍ സൂക്ഷിക്കണം. നിങ്ങളുടെ പ്രിയപ്പെട്ട ഭോജനങ്ങളില്‍ ഏതെങ്കിലും ഈ ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വിഷമിക്കേണ്ടതില്ല. അവ വളരെ ചെറിയ അളവില്‍ മാത്രം കഴിക്കുക.

തലവേദനയെ തുരത്താനും ഭക്ഷണം
അതുപോലെ ചില ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് തലവേദനയെ തടുക്കാനുള്ള ശക്തിയുമുണ്ട്. ചുവന്നുള്ളി, ജീരകം, പുതിനയില, സ്പിനാച്ച് എന്നിവ തലവേദനയകറ്റുന്നതില്‍ അത്ഭുതകരമായ ശക്തിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. തലവേദനയ്ക്കിടയാക്കുന്ന ആഹാരമേതൊക്കെയെന്നു കണ്ടെത്തി അവയെ ഒഴിവാക്കിക്കൊണ്ടും ചെറുക്കാന്‍ ശക്തിയുള്ള വിഭവങ്ങള്‍ യഥേഷ്ടം കഴിച്ചുകൊണ്ടും ജാഗ്രത കാണിച്ചാല്‍ മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെ പേടിക്കാതെ തലവേദന കുറയ്ക്കാം.

ഉള്ളിയെ കൂട്ടുപിടിക്കൂ,
അത്ഭുതകരമായ ആശ്വാസം കിട്ടും
കറിക്കു രുചികൂട്ടാനും കണ്ണീരു വരുത്താനും മാത്രമല്ല, പ്രതിരോധശേഷിക്കും ആരോഗ്യത്തിനും രോഗാണുനിവാരണത്തിനും ഉള്ളിയുടെ പങ്ക് എത്രയുണ്ടെന്ന് ശാസ്ത്രം തെളിയിച്ചുകഴിഞ്ഞിരിക്കുകയാണ്. നമ്മുടെ നാട്ടുമരുന്നുകളിലൊക്കെ ഉള്ളി പണ്ടേ സ്ഥാനം പിടിച്ചിട്ടുണ്ട്. കാല്‍വിരല്‍ കല്ലില്‍വച്ചുകുത്തുമ്പോള്‍ ഉള്ളി ചതച്ച് വെള്ളിച്ചെണ്ണയില്‍ ചാലിച്ച് മുറിവില്‍ കെട്ടിവയ്ക്കുക എന്നതാണ് നാട്ടുചികില്‍സ. തൊണ്ടവേദന വന്നാല്‍ ശര്‍ക്കര കൂട്ടി രണ്ട് ചുള ഉള്ളി അകത്താക്കുകയേ വേണ്ടൂ. വേദന പമ്പ കടക്കുമെന്നുറപ്പ്. ഏതൊരു ആന്റിബയോട്ടിക്കിനെക്കാളും വേഗത്തിലാണ് ഉള്ളി ഫലംചെയ്യുന്നത്.
ഹൃദയത്തിന് നല്ല ടോണിക്കായും വാതരോഗങ്ങളുടെ വേദന കുറയ്ക്കാനും ഉള്ളിക്കു കഴിവുള്ളതായി നേത്തെ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിലാണ് തലവേദന കുറയ്ക്കാന്‍ ഉള്ളിക്കു കഴിയുമോയെന്നറിയാനുള്ള പരീക്ഷണം നടത്തിയത്. ഉള്ളിയില്‍ അടങ്ങിയിട്ടുള്ള 'അലിസിന്‍'എന്ന ഘടകം രക്തം കട്ടപിടിക്കുന്നതു തടയുന്നതായും തെളിഞ്ഞിട്ടുണ്ട്. ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍, അണുക്കള്‍, വൈറസുകള്‍ തുടങ്ങിയവയെ നിയന്ത്രിക്കാനുള്ള ഉള്ളിയുടെ കഴിവിനെക്കുറിച്ചും നിരവധി പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്.
ഉള്ളിയുടെ മാന്ത്രികശക്തി ചില്ലറയല്ലെന്ന് ഇപ്പോള്‍ മനസ്സിലായല്ലോ. ഈ സര്‍വ്വരോഗസംഹാരിയെ അകത്താക്കാന്‍ പല വഴികളുണ്ട്. ഉള്ളിസലാഡ്, ഉള്ളിസൂപ്പ് എന്നിവയ്ക്കു പുറമേ ഉള്ളിച്ചട്നി, ഉള്ളിത്തോരന്‍, ഉള്ളിച്ചോറ്, ഉള്ളിച്ചമ്മന്തി, ഉള്ളിഡ്രിങ്സ് എന്നിങ്ങനെ വിവിധ വിഭവങ്ങളാക്കി ഉള്ളി സേവിക്കാം. എല്ലാത്തരം ഉള്ളിയും ഗുണത്തില്‍ ഒരുപോലെയാണെന്നതും വേവിച്ചാലും ഗുണം നിലനില്‍ക്കുമെന്നതും ഉള്ളിയുടെ സവിശേഷതയാണ്. ഏതെങ്കിലും മാര്‍ഗ്ഗത്തില്‍ ഉള്ളി പരമാവധി കഴിക്കുന്നത് നല്ലതാണെന്ന കാര്യം തലവേദനക്കാരോട് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ.

പുതിനയില, ജീരകം, സ്പിനാച്ച്
തലവേദനയെ ചെറുക്കുന്നതില്‍ പുതിനയില, ജീരകം, സ്പിനാച്ച് എന്നിവയ്ക്ക് അത്ഭുതകരമായ ശക്തിയുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ജീരകം കൂടുതല്‍ അകത്താക്കാനായി ജീരകച്ചായ, ജീരകക്കാപ്പി എന്നിവ ശീലമാക്കാം. ദാഹശമിനിയായി ജീരകവെള്ളം പതിവാക്കുയും ചെയ്യാം. പുതിനയിലകൊണ്ട് ചമ്മന്തിയും ചട്ട്നിയുമുണ്ടാക്കി കഴിക്കാം. സ്പിനാച്ച് ചീരപോലെ ഉപയോഗിക്കാവുന്ന ഒരു ഇലക്കറിയാണ്. കേരളത്തിലെ മാര്‍ക്കറ്റുകളിലും ഇന്ന് സ്പിനാച്ച് ലഭ്യമാണ്.

തലവേദനയകറ്റാന്‍ 10 കാര്യങ്ങള്‍
1. പ്രോസസ് ചെയ്ത ഭക്ഷണം ഒഴിവാക്കുക
2. സസ്യാഹാരം ശീലമാക്കുക
3. മുഖ്യാഹാരത്തില്‍ വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ഉള്‍പ്പെടുത്തുക
4. പ്രോട്ടീന്‍ദായകങ്ങളായ ഭക്ഷണം കണ്ടെത്തി അവ കഴിക്കുക
5. കൊഴുപ്പുള്ള ആഹാരം ഒഴിവാക്കുക
6. പച്ചിലക്കറികള്‍ ധാരാളം കഴിക്കുക
7. ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക
8. ഉള്ളി, പുതിനയില, ജീരകം സ്പിനാച്ച് (ചീരപോലുള്ള ഇലക്കറി) എന്നിവ ധാരാളം
കഴിക്കുക
9. ആഹാരസമയത്തില്‍ കൃത്യനിഷ്ഠ പാലിക്കുക
10. ഭക്ഷണം മിതമായും സാവകാശവും കഴിക്കുക
സമീകൃതാഹാരമെന്ന കാഴ്ചപ്പാടോടെയാണല്ലോ നാം പലതരത്തിലുള്ള ആഹാരം കഴിക്കുന്നത്. എന്നാല്‍ ഇവയില്‍ ചിലത് ആരോഗ്യത്തിന് വിനയായിത്തീരുന്നു. തലവേദനയുടെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നത്. അവ ഏതൊക്കെയാണെന്ന് കണ്ടെത്തി ഒഴിവാക്കുകയും തലവേദനയെ തുരത്തുന്ന ഔഷധസമാനമായ ഭക്ഷണത്തെ കൂട്ടുപിടിക്കുകയും ചെയ്താല്‍ മരുന്നുകളില്ലാതെതന്നെ തലവേദനയില്ലാത്ത ജീവിതം സ്വന്തമാക്കാം.

gladys
No comments:
Post a Comment