Monday, January 23, 2017

parippuvada

പരിപ്പുവട
***************
ചേരുവകൾ :
കടലപ്പരിപ്പ് :- ഏകദേശം കാൽക്കിലോ
ചുവന്ന മുളക് :- എരിവനുസരിച്ച് മൂന്നോ നാലോ.
സവാള : - വലുപ്പമനുസരിച്ച് രണ്ടോ മൂന്നോ. (ചുവന്നുള്ളിയാണ് വേണ്ടത്. സ്വാദും കൂടും. ).
പച്ചമുളക് :- എരിവനുസരിച്ച് മൂന്നോ നാലോ എടുക്കുക.
ഇഞ്ചി :- തീരെ ചെറുതല്ലാത്ത ഒരു കഷ്ണം.
കറിവേപ്പില, ഉപ്പ് : പാകത്തിന്.
എണ്ണ : വറുക്കുവാൻ വേണ്ടത്.
തയ്യാറാകുന്ന വിധം:
പരിപ്പും ചുവന്ന മുളകും കൂടി രണ്ടുമണിക്കൂർ വെള്ളത്തിലിട്ടു കുതിർത്തശേഷം അരഞ്ഞുപോകാതെ ചതച്ചെടുക്കണം. അമ്മിയാണ് ഇതിനു പറ്റിയത്. മിക്സിയിലാണെങ്കിൽ ഒന്നു തിരിച്ചെടുത്താൽ മതിയാവും.
ഉള്ളിയും കറിവേപ്പിലയും ഒന്നു ചതച്ചെടുക്കുക. ഇഞ്ചിയും പച്ചമുളകും പൊടിയായി അരിയുക. എല്ലാം കൂടി പാകത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക.കുഴച്ച മാവ് കുറേശ്ശെ എടുത്ത് കൈവെള്ളയിൽ വച്ച് ഒന്നു പരത്തിയശേഷം തിളച്ച എണ്ണയിലിട്ട് വറുത്തെടുക്കുക.(വെളിച്ചെണ്ണയിൽ വറുക്കുന്നതാണ് കൂടുതൽ സ്വാദ്)....!!
ethnic health court

No comments:

Post a Comment