Wednesday, January 25, 2017

jalebi

ജിലേബി
ചേരുവകൾ :
ഉഴുന്ന് -മുക്കാൽ കപ്പ്
അരിപ്പൊടി-1 സ്പൂണ്
ഓറഞ്ച് ഫുഡ് കളർ-ഒരു നുള്ള്
ഉപ്പ്-ഒരു നുള്ള്
പഞ്ചസാര പാനി ഉണ്ടാക്കാൻ :
പഞ്ചസാര -മുക്കാൽ കപ്പ്
വെള്ളം-അര കപ്പ്
നാരങ്ങ നീര്-അര സ്പൂണ്
ഏലക്ക പൊടി-ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ഉഴുന്ന് വളരെ കുറച്ച് മാത്രം വെള്ളം ചേർത്ത് നന്നായി അരക്കുക.ഇതിലേക്ക് അരിപ്പൊടിയും,ഓറഞ്ച് കളറും,ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക.ഒരു പാനിൽ ,പഞ്ചസാര യും,വെള്ളവും ചേർത്ത് ഒറ്റ നൂൽ പരുവം ആകുന്നത് വരെ തിളപ്പിക്കുക.ഇതിലേക്ക് നാരങ്ങ നീരും,ഏലക്ക പൊടിയും ചേർത്ത് യോജിപ്പിക്കുക.ഇനി തയ്യാറാക്കിയ മാവ് ഒരു സിപ് ലോക്ക് ബാഗിലോ,കെച്ചപ്പ് ബൊട്ടിലിലൊ നിറച് ചൂടായ എണ്ണയിൽ പിഴിഞ്ഞ് ഒഴിക്കുക.കുറഞ്ഞ തീയിൽ വേണം ജിലേബി തയ്യാറാക്കാൻ.2 വശവും പാകമായി കഴിയുമ്പോൾ എണ്ണയിൽ നിന്നെടുത്ത്,തയാറാക്കിയ ഷുഗർ സിറപ്പിലെക് ഇടുക.2 മിനിറ്റ് കഴിഞ്ഞ് ഒരു പ്ലേറ്റ് ലേക്ക് മാറ്റാം..sandhya mahesh

No comments:

Post a Comment