Monday, January 30, 2017

How to remove ants

ഉറുമ്പുകളെ അകറ്റാന്‍ ചില പൊടിക്കൈകള്‍
*~*~*~**~**~*~*~*~*~*~*~*~*~*~*~*~*~*~*~*~*~*~*~*~*
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ‍, വെള്ളം എന്നിവ തുല്യഅളവില്‍ കലര്‍ത്തി സ്പ്രേ ബോട്ടിലിലാക്കി സ്പ്രേ ചെയ്യുക. പ്രത്യേകിച്ച് ഉറുമ്പു കൂടിനു മുകളില്‍
മസാലകള്‍ കുരുമുളകുപൊടി, കറുവാപ്പട്ട പൊടിച്ചത്, മഞ്ഞള്‍പ്പൊടി, ഉപ്പ് തുടങ്ങിയവ വെള്ളത്തില്‍ കലര്‍ത്തി സ്പ്രേ ചെയ്യുന്നത് ഉറുമ്പുകളെ കൊന്നൊടുക്കാനുള്ള മറ്റൊരു വഴിയാണ്
ഉറുമ്പുള്ള സ്ഥലങ്ങളില്‍ കുക്കുമ്പര്‍ മുറിച്ചു വയ്ക്കുക. ഗുണമുണ്ടാകും.
പുതിന ഉണക്കിപ്പൊടിച്ചത് വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേ ചെയ്യുന്നത് ഉറുമ്പുകളെ അകറ്റും.
ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേ ചെയ്യുന്നതും ഗുണം നല്‍കും.
ഉറുമ്പുകളുള്ളിടത്ത് ടാല്‍കം പൗഡര്‍ വിതറുന്നത് ഉറുമ്പുകളെ കൊന്നൊടുക്കാനുള്ള മറ്റൊരു വഴിയാണ്.
പഞ്ചസാരപ്പാത്രത്തില്‍ രണ്ടോ മൂന്നോ ഗ്രാമ്പൂ ഇട്ടു വയ്ക്കുക. ഉറുമ്പു വരില്ല.
ഉറുമ്പുകള്‍ സഞ്ചരിയ്ക്കുന്ന വഴിയില്‍ വെളുത്തുള്ളി ചതച്ചു വയ്ക്കുക. ഗുണമുണ്ടാകും.
ചെറുനാരങ്ങാനീര് വെള്ളത്തില്‍ കലര്‍ത്തി നിലം തുടയ്ക്കുന്നതും ഉറുമ്പുകളുള്ളിടത്ത് ചെറുനാരങ്ങാനീര് സ്‌പ്രേ ചെയ്യുന്നതുമെല്ലാം ഉറുമ്പുകളെ അകറ്റും.
ബോറാക്‌സ് മിശ്രിതം വിതറുന്നതാണ് ഉറുമ്പുകളെ അകറ്റാനുള്ള മറ്റൊരു വഴി.
gladys

No comments:

Post a Comment