Sunday, January 29, 2017

home cleaning

ആരോഗ്യകരമായി വീട് വൃത്തിയാക്കാന്‍ ചില പൊടികൈകള്‍:
വീടും വീട്ടുസാധനങ്ങളും വൃത്തിയാക്കാന്‍ പലവിധ ലോഷനുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. പക്ഷേ പ്രധാന പ്രശ്നം ഇവയിലടങ്ങിയിരിക്കുന്ന കെമിക്കലുകളാണ്. കൈകളില്‍ അലര്‍ജി ഉണ്ടാക്കുന്നത് മുതല്‍ കുട്ടികള്‍ അബദ്ധത്തില്‍ ഉപയോഗിച്ചേക്കാമെന്നുള്ളത് വരെ നിരവധി പ്രശ്നങ്ങള്‍ ഈ ഈ ലോഷനുകള്‍ മൂലം ഉണ്ട്. ഈ രാസവസ്തുക്കള്‍ ഇല്ലാതെയും വീട് വൃത്തിയായി സൂക്ഷിക്കാനാകും. അതിന് ചില #പൊടിക്കൈകള്‍ അറിഞ്ഞിരുന്നാല്‍ മാത്രം മതി.
==============================================
1. തറകളിലെ പാട് നീക്കാന്‍.
-----------------------------------------
തറകളിലുണ്ടാകുന്ന പാടും പറ്റുന്ന കറകളുമാണ് വീടിന്‍റെ ആകര്‍ഷണീയത നശിപ്പിക്കുന്ന പ്രധാന വില്ലന്‍മാര്‍. മിക്കവരും ക്ലീനിംഗ് ലോഷനും മറ്റും ഉപയോഗിക്കുന്നത് ഇത്തരം കറകളെ പേടിച്ചാണ്. മാരക ലോഷനുകളൊന്നും ഇല്ലാതെയും ഈ കറ സിമ്പിളായി മാറ്റാം. അല്‍പ്പം #ബേക്കിംഗ് സോഡ അല്ലെങ്കില്‍ #കാരവും #വിനാഗിരിയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ മതി. ഇവ ചേര്‍ത്ത മിശ്രിതം കറയുള്ള ഭാഗത്ത് പുരട്ടുക. അല്‍പ്പസമയം കഴിഞ്ഞ് ഈ മിശ്രിതം തുടച്ച് മാറ്റുന്നതിനൊപ്പം എത്ര കട്ടയുള്ള കറയും അപ്രത്യക്ഷമായിരിക്കും.
2. ജനല്‍ചില്ലിലെയും കണ്ണാടിയിലെയും പാട് മാറ്റാം
ഇവയാണ് വീടിന്‍റെ സൌന്ദര്യം കെടുത്തുന്ന അടുത്ത ഘടകങ്ങള്‍. വിലകൂടിയ ലോഷന് പകരം മുറിച്ച #ഉരുളക്കിഴങ്ങ് മതി ഈ കണ്ണാടിയും ചില്ലും പാടുകളില്ലാതെ വൃത്തിയാക്കാന്‍. ഉരുളക്കിഴങ്ങ് തേച്ച് പിടിപ്പിക്കുക. അഞ്ച് മിനുട്ട് കഴിഞ്ഞ് തുണി കൊണ്ട് തുടച്ച് മാറ്റുക. കണ്ണാടിയും ജനല്‍പ്പാളിയും തിളങ്ങുന്നത് കാണാം..
gladys

No comments:

Post a Comment