Sunday, January 29, 2017

sambar powder

സാമ്പാർ പൊടി വീട്ടിൽ തയ്യാറാക്കാം.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
വറുത്തരച്ച സാമ്പാറിന് രുചി കൂടും. എന്നാൽ ഇന്നത്തെ തിരക്കു പിടിച്ച ലോകത്തിൽ ഇതിനൊക്കെ ആർക്കാണ് സമയം.
ഇതുകൊണ്ടു തന്നെ വാങ്ങുന്ന സാമ്പാർ പൊടിയാണ് പലരും സാമ്പാറുണ്ടാക്കാ൯ ഉപയോഗിക്കുന്നത്.അല്പം മെനക്കെട്ടാല് സാമ്പാർ പൗഡർ വീട്ടിൽ തന്നെ തയ്യാറാക്കാം. 
ഇത് എളുപ്പം സ്വാദോടെ സാമ്പാർ ഉണ്ടാക്കാ൯ ഉപയോഗിക്കുകയുമാകാം.
മുഴുവ൯ മല്ലി-അര കപ്പ്
ചുവന്ന മുളക്-15
ഉലുവ-1 ടീ സ്പൂൺ
കടലപ്പരിപ്പ്-1 ടേബിൾ സ്പൂൺ
ഉഴുന്നു പരിപ്പ്-1 ടേബിൾ സ്പൂൺ
കായം-1 കഷ്ണം
കറിവേപ്പില-രണ്ടു തണ്ട്
ജീരകം-അര ടീ സ്പൂൺ
ഒരു ചീനച്ചട്ടി ചൂടാക്കണം. ഇതിലേക്ക് മല്ലി, കടലപ്പരിപ്പ്, ഉഴുന്നു പരിപ്പ്, ജീരകം എന്നിവയിട്ടു വറുത്തെടുക്കണം.
ഇത് നീക്കി വയ്ക്കുക.അല്പം വെളിച്ചെണ്ണയൊഴിച്ച് കായം വറുത്തെടുക്കാം.
ഇത് ഒരുവിധം പാകമാകുമ്പോൾ ഇതിലേക്ക് ഉലുവയിട്ടും വറുത്തെടുക്കുക.
ഇത് മാറ്റി വയ്ക്കാം.
പിന്നീട് ചുവന്ന മുളക് ഇതേ രീതിയിൽ വറുത്തെടുക്കാം.
കറിവേപ്പിലയും നല്ലപോലെ വറുക്കുക. തണുത്തു കഴിയുമ്പോൾ എല്ലാ മസാലകളും ചേർത്ത് നല്ലപോലെ പൊടിച്ചെടുക്കാം. ഇത് ചൂടാറിയ ശേഷം ഒരു ടിന്നിലിട്ട് അടച്ചു വയ്ക്കുക. സാമ്പാറുണ്ടാക്കുമ്പോൾ റെഡിമെയ്ഡ് പൊടികള്ക്ക് പകരം ഇത് ഉപയോഗിച്ചു നോക്കൂ. സാമ്പാറിന് നല്ല നാടന് രുചി ലഭിയ്ക്കുന്നത് രുചിച്ചറിയാം.മേമ്പൊടിസാമ്പാർ പൊടിയുണ്ടാക്കുമ്പോൾ മല്ലിയും മുളകും നല്ലപോലെ വറുക്കണം. മുഴുവന് കായം ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ഇത് വറുത്ത് വേറെ പൊടിച്ചെടുക്കാന് ശ്രദ്ധിയ്ക്കുക.gladys

No comments:

Post a Comment