ഗോതമ്പ് മുളപ്പിച്ചതാണ് വീറ്റ് ഗ്രാസ്സ്:
വീറ്റ് ഗ്രാസ് ജ്യൂസ് ബോഡി ക്ലെൻസിങ്ങിനുത്തമം. ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കാം തുടക്കത്തിൽ 50 ml മാത്രം കഴിക്കുക. രണ്ട് മാസം കൊണ്ട് 200 mlമാക്സിമം .. കുറേശ്ശെ തുടങ്ങാൻ പറഞ്ഞതിനു കാരണം ക്ലെൻ സിംഗ് സമയത്ത് വിഷാംശങ്ങൾ പുറത്തേക്കു വരുന്നത് പല അളവിലായിരിക്കും. ചിലപ്പോൾ കൂടുതൽ അളവിൽ കഴിച്ചാൽ ജലദോഷമോ പനിയോ ഒക്കെയായി മാറും.പക്ഷെ നിർത്തേണ്ട ആവശ്യമില്ല. . എല്ലാം പുറത്തേയ്ക്ക് വന്നോട്ടെ. അത്രപവ ർ ഫുൾ ആണിത്. ചോളം ഇത്തരത്തിൽ പാകി മുളപ്പിച്ചും ആവാം. പൊടിയായി അരിഞ്ഞ് മൂന്നോ നാലോ സ്പൂൺ മതിയാവും.എത്ര അളവ് ജ്യൂസ് വേണമോ അത്രയും വെള്ളം ചേർത്തടിക്കുക കൂടെ അല്ലം ചെറുനാരങ്ങാനീരും ഉപ്പും. ഇനിയും വേണമെങ്കിൽ ചെറിയ കഷണം ഇഞ്ചി, ബദാം .കറിവേപ്പില, തഴുതാമവേപ്പില, കറുക, പുതിന ഒക്കെ ചെറിയ അളവിൽ ചേർക്കാം. ഹരിതകം നേരിട്ടു ചെന്ന് ശുദ്ധീകരണം നടത്തുന്നു.ഒരിക്കൽ പാകിയാൽ കുറെ നാളത്തേയ്ക്ക് മുറിച്ചു കൊണ്ടേയിരിക്കാം. സാധാരണ പഴങ്ങൾ കൊണ്ടുള്ള ഫ്രഷ് ജ്യൂസുകളിലും ചേർക്കാം.
gladys
No comments:
Post a Comment