കുടം പുളിയിട്ട മീന്‍കറി
ചേരുവകള്‍
ദശ കട്ടിയുളള മീൻ - ഒരു(1) കിലോ
വെളുത്തുള്ളി - 100 ഗ്രാം
ഇഞ്ചി - 2 വലിയ കഷണം
ചുവന്നുള്ളി - 100 ഗ്രാം
കുടം പുളി - 4 കഷണം
മുളകു പൊടി - 4 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ - 4 സ്പൂണ്‍
കടുക്, ഉലുവ - അല്‍പം
കറിവേപ്പില - ആവശ്യത്തിനു
വെളുത്തുള്ളി - 100 ഗ്രാം
ഇഞ്ചി - 2 വലിയ കഷണം
ചുവന്നുള്ളി - 100 ഗ്രാം
കുടം പുളി - 4 കഷണം
മുളകു പൊടി - 4 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ - 4 സ്പൂണ്‍
കടുക്, ഉലുവ - അല്‍പം
കറിവേപ്പില - ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
മീൻ വെട്ടി കഴുകി ചെറിയ കഷണങ്ങള്‍ ആക്കി വെക്കുകചുവന്നുളളി, വെളുത്തുളളി, ഒരു കഷണം ഇഞ്ചി എന്നിവ ചതച്ചു മാറ്റി വെക്കുക
കുടം പുളി അല്‍പം ഉപ്പു ചേര്‍ത്തു വെളളത്തില്‍ ഇട്ടു വെക്കുക. കാഞ്ഞ മണ്‍ ചട്ടിയില്‍ രണ്ടു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു കടുക്, ഉലുവ ഇവ ഇട്ടു പൊട്ടിക്കുക. ഇതിലേക്കു ചതച്ചു വെച്ച കൂട്ടും, കറിവേപ്പിലയും ചേര്‍ത്തു നന്നായി വറുക്കുക.
വറുത്തെടുത്ത കൂട്ട് തണുക്കുമ്പോള്‍ നല്ല വെണ്ണ പോലെ അരച്ചെടുക്കുക.
ചട്ടിയില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു മുളകു പൊടി നന്നായി മൂപ്പിക്കുക, പിന്നീട് ചെറുതായരിഞ്ഞ ഇഞ്ചി, അരപ്പ് എന്നിവ കൂടി ചേര്‍ത്ത് മൂപ്പിക്കുക.
ഇതിലേക്ക് ഒരു കുപ്പ് വെളളം ഒഴിക്കുക. അരപ്പു തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇട്ടു പുളിയും ചേര്‍ത്ത് ചെറു തീയില്‍ നന്നായി വറ്റിച്ചെടുക്കുക.
വാങ്ങുമ്പോള്‍ ഒരു സ്പൂണ്‍ പച്ച വെളിച്ചെണ്ണ, കറി വേപ്പില ഇവ ചേര്‍ത്തു ചട്ടി ചുറ്റിച്ചു വാങ്ങുക.
നല്ല എരിവും പുളിയുമള്ള ഈ മീന്‍കറി തലേദിവസം ഉണ്ടാക്കി ചട്ടിയില്‍തന്നെ വെച്ചിട്ട് പിറ്റേദിവസം ഉപയോഗിച്ചാല്‍ സ്വാദേറും.
gladys
Instantly play your favorite free onlinegames including Solitaire, Mahjongg Dimensions, Bridge, Crossword, Word Wipe, and dozens more. Play now for free!
ReplyDelete