Monday, January 23, 2017

papaya krishi

പപ്പായ പതിവയ്ക്കാം(എയർലെയറിഗ്),
വിളവുകുറഞ്ഞുപ്രായമായപപ്പായമരം ഫലസമൃദ്ധമാക്കാം,പതിവച്ചു കുള്ളനാക്കി ചട്ടിയിൽവളർത്താം,ആൺപപ്പായമരങ്ങളെ കായ്പിടിത്തമുള്ള മരങ്ങളാക്കാം.
കൃഷിഗ്രൂപ്പുകളിൽകൂടി പലരും പറഞ്ഞിട്ടുള്ളവിവരങ്ങളാണെങ്കിലും ചിലപുതിയ അറിവുകൾ കൂടിയുൾപെടുത്തിയതാണീ കുറിപ്പുകൾ,
പഴമായും പച്ചക്കറിയായും ഉപയോഗിക്കുന്ന പപ്പായയോട് ഇടക്കാലത്ത് മലയാളികൾക്ക് പുശ്ചമായിരുന്നു എന്നാൽ ഇപ്പോൾ പപ്പായയുടെ മഹാത്മ്യംതിരിച്ചറിഞ്ഞ് മിക്കവരും വീട്ടുവളപ്പിൽ ഒരുപപ്പായമരം വളർത്താൻ താൽപ്പര്യംകാണിക്കുന്നുണ്ട് ,
നല്ല ഉയരത്തിൽ വളരുന്ന പപ്പായമരം ടെറസിലും ചട്ടിയിലുമൊക്കെവളർത്താൻ ബുദ്ധിമുട്ടാണ്, ഇതിനൊരുപോംവഴി തായ്ലാന്ണ്ടുകാർ വികസിപ്പിചെടുത്തു പ്രചാരത്തിലായികൊണ്ടിരിക്കുന്നു
വിളവുകുറഞ്ഞപപ്പായമരം ചിത്രംഒന്ന് എന്ന് അടയാളപെടുത്തിയതിലേത്പോലെ മുകളിലേക്ക് ചരിച്ച് അൽപ്പംമുറിക്കുക ഇങ്ങനെ മുറിക്കുമ്പോൾ നടുഭാഗംവരെമുറിയാതെ ശ്രദ്ധിക്കണം കാറ്റിൽ ഒടിഞ്ഞുവീഴാം മുറിപാട് തടിയിൽ നിന്ന് അകന്നുനിൽക്കുവാൻ ഒരു മരക്കഷ്ണമോ മറ്റോ മുറിപാടിൽ കയറ്റിവയ്കണം , ശേക്ഷം മുറിച്ചഭാഗത്ത് ഒരുസുതാര്യമായ പ്ളാസ്റ്റിക്ക്കവറിൽ ചകിരിച്ചോറ് + ചാണകപൊടി+ മണൽ എന്നിവ കൂട്ടിചേർത്തമിശ്രിതം നിറച്ച് മുകൾഭാഗം കൂട്ടികെട്ടി കവറിൻെറ ഒരുവശം കീറി മുറിവുണ്ടാക്കിയ പപ്പായയുടെ മുറിപാടിനോട് ചേർന്ന് നന്നായി കൂട്ടികെട്ടുക വെള്ളംകയറാത്തവിധം നന്നായി വരിഞ്ഞുമുറുക്കികെട്ടുവാൻ പ്രത്യേകം ശ്രദ്ധിക്കുക,. ഏകദേശം 40 ദിവസത്തോളം ആകുമ്പോൾ പ്ളാസ്റ്റിക്ക് കവർ വേരുകൾകൊണ്ടുനിറയും ,ഈ സമയം ഇത്തരത്തിൽ പതിവെച്ചതിനുതൊട്ടു താഴെവച്ച് മുറിച്ചുമാറ്റി നന്നായി ജൈവവളങ്ങൾ ചേർത്ത് തറയിലോ ചട്ടിയിലോ നടാം വേരുകൾ നന്നായി മണ്ണിൽ ഇറങ്ങുന്നതുവരെ ഒരുതാങ്ങുകൊടുക്കുകയും വേണം അല്ലെങ്കിൽ മറിഞ്ഞു വീഴാം ,ഇത്തരത്തിൽ പതിവച്ച (ലെയർചെയ്ത) പപ്പായ വളരെ ഉയരംകുറഞ്ഞുവളരുകയും വളരെവേഗം കായ്പിടിക്കുകയും ചെയ്യും ,
മറ്റൊരുരീതി വളരെക്കാലം വിളവുതന്ന പപ്പായമരം ക്രമേണ വിളവുകുറയുന്ന അവസരത്തിൽ ഒരാൾ പൊക്കത്തിൽ മുറിച്ചുമാറ്റി മുറിപാടിൽകൂടി വെള്ളമിറങ്ങാതെ ഒരുപ്ളാസ്ററിക്ക് കവറോമറ്റോ മൂടിവയ്ക്കുക ,മുറിച്ചുമാറ്റിയഭാഗത്തിനു താഴെനിന്നും നിറയെ പുതിയ കിളിർപ്പുകൾ വളർന്നുവരും ഇവയിൽ കരുത്തുള്ളത് നോക്കി രണ്ടോ മൂന്നോ എണ്ണം നിലനിർത്തി ബാക്കിയുള്ളത് നീക്കം ചെയ്യുക ,ഇവയിൽ ചെറുതാണെങ്കിലും ധാരാളം പപ്പായയുണ്ടാകും,
ഇനി ആൺപപ്പായമരങ്ങളെ ഇതേപോലെ താഴെ തട്ടിലെ ഇലകൾ നിൽക്കുന്നതിനു താഴെവെച്ചുമുറിച്ചുമാറ്റി പുതിയ കിളിർപ്പുകൾ വളരാനനുവധിച്ചാൽ കായകളുണ്ടാകാത്ത ആൺമരങ്ങൾ കായ്പിടിക്കുന്നതായികാണാം (ശ്രദ്ധിക്കുക നൂറുശതമാനം വിജയസാധ്യത ഈ രീതിയിൽ കിട്ടിയേക്കില്ല, മുറിച്ചുമാറ്റിആൺമരങ്ങളിൽ ചില ഹോർമേയാൺ വ്യതിയാനങ്ങൾ സംഭവിച്ച് കായ്പിടിക്കാനുള്ള പ്രവണതയുണ്ടാകുന്നു)
syam raj harithakeralam

No comments:

Post a Comment