ഇന്നൊരു ഹൽവ ആയിക്കളയാം...എന്നും കേക്ക് ആയാൽ പറ്റൂല്ലല്ലോ...അല്ലെ...
😀
😀....നേന്ത്രപ്പഴം കൊണ്ടാണ് ഈ ഹൽവ...എന്ന് വെച്ചു ഇതിനു "നേന്ത്രപ്പഴം ഹൽവ" എന്ന് പേര് പറയൂല്ല കെട്ടോ...തനി തലശ്ശേരി സ്റ്റൈലിൽ "കായ് ഹൽവ" എന്നേ ഞാൻ പറയൂ...
😉
😉
😉 അങ്ങനെ പറഞ്ഞാലേ അതിനൊരു ത്രില്ലുള്ളൂ...
😂
😂
ഇത് എപ്പോഴും ഉണ്ടാക്കുന്ന ടൈപ്പ് ഹൽവയല്ല...ഇതൊരു ഹെൽത്തി റെസിപ്പി കൂടിയാണ്...നോർത്ത് ഇന്ത്യൻ സ്വീറ്റായ കാരറ്റ് ഹൽവ പോലെയാണ് ഇതിന്റെ ടെക്സ്ചർ...
😊
😊വാചകം നിർത്തി റെസിപ്പി പറയാം
😀
😀







ഇത് എപ്പോഴും ഉണ്ടാക്കുന്ന ടൈപ്പ് ഹൽവയല്ല...ഇതൊരു ഹെൽത്തി റെസിപ്പി കൂടിയാണ്...നോർത്ത് ഇന്ത്യൻ സ്വീറ്റായ കാരറ്റ് ഹൽവ പോലെയാണ് ഇതിന്റെ ടെക്സ്ചർ...






ശർക്കര ഉരുക്കി 1 കപ്പ് പാനി ഉണ്ടാക്കുക..(250 ഗ്രാം ശർക്കര ) ഒരു നോൺസ്റ്റിക്ക് പാനിലേക്ക് 1/2 കപ്പ് ഗീ ഒഴിച്ച് അതിലേക്കു 4 പഴുത്ത നേന്ത്രപ്പഴം ചെറുതായി മുറിച്ചിട്ട് ചുവക്കെ വഴറ്റി...നന്നായി ചുവന്നു എന്ന് കണ്ടാൽ 1 കപ്പ് പാൽ...1 കപ്പ് ശർക്കര പാനി എന്നിവ ഒഴിച്ച് നന്നായി തിളപ്പിച്ചു വറ്റിക്കുക...വറ്റി വരുമ്പോൾ അണ്ടിപ്പരിപ്പ് നുറുക്കിയതും..ഏലക്ക പൊടിയും ചേർത്..പാത്രത്തിൽ നിന്നും വിട്ടു വരുന്ന വിധമായാൽ ഒരു ഡിഷിലേക്കു ഒഴിക്കുക...തണുത്താൽ കഴിക്കാം...കായ് ഹൽവ റെഡിshababa razaq
😀
😀
👌
👌
👌





No comments:
Post a Comment