Milk powder - 1tbsp
Dalda - 1tbsp
Sugar - 1tbsp
Baking soda - 1/4tsp
Salt
Water.
ആദ്യം ഇതെല്ലാം ഒരു ബൗളിലിട്ടു നന്നായി കുഴച്ചെടുത്തു പൊറോട്ട മാവ് റെഡിയാക്കണം. ഇനി ഇതിനെ ഒരേ വലുപ്പത്തിലുള്ള ചെറിയ ഉരുളകളാക്കിയെടുക്കുക. ശേഷം ഇതു ചപ്പാത്തി പോലെ പരത്തുക. ഇതു ഒരു പാത്രത്തിൽ വെച്ചു മീതെ ഓരോ സ്പൂൺ ഓയിൽ പുരട്ടുക. ഇങ്ങനെ ഓരോന്നും ചെയ്തു ഒന്നിന്റെ മീതെ ഒന്നായി വെക്കുക. ഇതു അരമണിക്കൂർ വെച്ചതിനു ശേഷം ചിത്രത്തിൽ കാണുന്ന പോലെ ഒന്നെടുത്തു ഓരോ വശവും വലിക്കുക. നന്നായി വലിഞ്ഞു വന്നാൽ ഒരു വശത്തുനിന്നും കൂട്ടിപ്പിടിച്ചു നീളത്തിലാക്കി മറ്റെ വശം കൊണ്ടു ചുരുട്ടിയെടുക്കുക. ഇങ്ങനെ ഓരോന്നായി ചെയ്തെടുക്കാം. ഇതു ഒരു മണിക്കൂറിനു ശേഷം ഓരോന്നായി എടുത്തു പരത്തി ചൂടായ പാനിലിട്ടു ചുട്ടെടുക്കാം. ചുടുമ്പോൾ കുറച്ചു എണ്ണ പാനിൽ ആദ്യം ഒഴിക്കുകയും പരത്തിയ പൊറോട്ടയിട്ടു അതിനു മുകളിലും കുറച്ചു എണ്ണ ഒഴിച്ചു കൊടുത്താൽ ഇരുപുറവും നല്ലോണം പൊരിഞ്ഞു നല്ല മൊഞ്ചാകും.👌👌👌 ഇനി ചുട്ടെടുത്ത പൊറോട്ട നല്ല ചൂടിൽ നമ്മുടെ ഉള്ളം കൈകൊണ്ട് അടിച്ചെടുക്കണം. അപ്പോളേ പൊറോട്ടക്കൊരു മയം വരികയുള്ളൂ. ഇച്ചിരി കൈ പൊള്ളിയാലെന്താ നല്ല സൂപ്പർ പൊറോട്ട കിട്ടില്ലേ. 😜 ഇത്രയും പറഞ്ഞതു വല്ലതും പിടികിട്ടിയോ. ചിത്രം നോക്കിയാൽ കുറച്ചു കൂടി ക്ലിയർ ആയി കിട്ടും. എല്ലാവർക്കും പൊറോട്ട ഇഷ്ടപ്പെട്ടോ ???
malabar adukkala?☺☺☺
No comments:
Post a Comment