Monday, January 30, 2017

Jesus prayer

കർത്താവായ യേശുവേ, എനിക്കായി സ്വർഗ്ഗം വിട്ടിറങ്ങി ഭൂമിയിലേക്കുവന്ന രക്ഷകനേ, ഭാരമേറിയതും വേദനാജനകവുമായ എന്റെ കുരിശുകളെ അങ്ങയുടെ പക്കൽ കൊണ്ടുവരുവാനും, അങ്ങ് നൽകുന്ന വഹിക്കാൻ എളുപ്പമുള്ളതും ലഘുവുമായ ഭാരം താങ്ങി സന്തോഷപൂർവം സ്വർഗ്ഗരാജ്യത്തിലേക്കുള്ള വഴിയിലൂടെ അങ്ങയെ അനുഗമിക്കാനും എന്നിലെ വിശ്വാസത്തെ വളർത്തണമേ, പ്രത്യാശയിൽ നടത്തേണമേ, സ്നേഹത്താൽ നിറയ്ക്കേണമേ.
കർത്താവായ യേശുവേ, പാപത്തെയും മരണത്തെയും കീഴടക്കി, പിശാചിന്റെ ബന്ധനത്തിൽ നിന്നും എന്നെ മോചിപ്പിക്കാൻ ഭൂജാതനായ ദൈവമേ, നിത്യജീവനും, ഒന്നിനും തിരിച്ചെടുക്കാൻ കഴിയാത്ത സമാധാനവും, ഒരിക്കലും അവസാനിക്കാത്ത സന്തോഷവും തന്ന് എന്നെ അനുഗ്രഹിക്കുന്നതോർത്ത് നന്ദി പറയുന്നു. ശിശുവായ അങ്ങയെ ഹൃദയത്തിൽ സ്വീകരിച്ച് ഇനിയുള്ള എന്റെ ജീവിതംകൊണ്ട് അങ്ങയുടെ വഴികൾ തേടാൻ എന്നിലെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ....
പരിശുദ്ധ അമ്മെ, സകല വിശുദ്ധരെ ഞങ്ങള്ക്ക് വേണ്ടി പ്രാര്ത്ഥിക്കണമേ..
♰ആമേന്💒

No comments:

Post a Comment